For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യഭാര്യയ്‌ക്കൊപ്പം തന്നെ ബാബുരാജ് എത്തി; മകന്റെ വിവാഹത്തിന് മുന്നില്‍ നിന്ന് താരത്തിന്റെ വീഡിയോ വൈറലാവുന്നു

  |

  വാണി വിശ്വനാഥും നടന്‍ ബാബുരാജും ഭാര്യ ഭര്‍ത്താക്കന്മാരായി ജീവിക്കുന്നത് അറിയാമെങ്കിലും നടന്‍ ആദ്യം വിവാഹം കഴിച്ചതാണെന്ന് അധികമാരും അറിഞ്ഞിരുന്നില്ല. നേരത്തെ വിവാഹിതനും രണ്ട് മക്കളുടെ പിതാവുമായിരുന്നു ബാബുരാജ്. ഈ ബന്ധം അവസാനിപ്പിച്ചതിന് ശേഷമാണ് നടന്‍ വാണി വിശ്വനാഥുമായി അടുപ്പത്തിലാവുന്നത്.

  എന്നാല്‍ കഴിഞ്ഞ ദിവസം നടന്‍ ബാബുരാജിന്റെ മകന്റെ വിവാഹിതനാവുകയാണെന്ന വാര്‍ത്ത വന്നതോടെ ആരാധകരും ഞെട്ടി. ഇതിന് ശേഷമാണ് നടന്റെ ആദ്യഭാര്യയെ കുറിച്ചും മക്കളെ കുറിച്ചുമൊക്കെ വാര്‍ത്ത വന്നു. ഇപ്പോഴിതാ ബാബുരാജിന്റെ മൂത്തമകന്‍ അഭയ് വിവാഹിതനായിരിക്കുകയാണ്. വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പുറത്ത് വന്നതോടെയാണ് വിവാഹക്കാര്യം പുറംലോകം അറിയുന്നത്.

  Also Read: നിത്യ ദാസ് രണ്ടാമതും വിവാഹിതയായി; ആഗ്രഹിച്ചത് പോലെ കേരളത്തിലെ താലികെട്ടി ഭാര്യയെ ചേര്‍ത്ത് പിടിച്ച് വിക്കി

  നടൻ ബാബുരാജ് മകൻ അഭയുടെ വിവാഹനിശ്ചയത്തില്‍ പങ്കെടുക്കാനെത്തിയ വീഡിയോ ആണ് ആദ്യം പുറത്ത് വന്നത്. ആദ്യഭാര്യ ഗ്ലാഡിസിനും മക്കള്‍ക്കുമൊപ്പം ചടങ്ങുകളിലെല്ലാം പങ്കെടുത്തതിന് ശേഷമാണ് നടന്‍ മടങ്ങിയത്. ഇപ്പോള്‍ വീണ്ടും മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനും ബാബുരാജ് എത്തി.

  വധുവരന്മാര്‍ക്ക് മുന്‍പേ പള്ളിയിലേക്ക് എത്തിയ നടനും ഭാര്യയും എല്ലാ കാര്യങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നു. പല കാര്യങ്ങളും ബാബുരാജ് മുന്‍ഭാര്യയോട് ചോദിക്കുന്നതും പരസ്പര ധാരണയില്‍ ഒന്നിച്ച് ചെയ്യുന്നതുമൊക്കെ ശ്രദ്ധേയമായിരിക്കുകയാണ്.

  Also Read: 47 വയസായി, ഇനി അങ്ങനൊരു പങ്കാളിയുടെ ആവശ്യമെനിക്കില്ല; രണ്ടാം വിവാഹത്തിനൊരുങ്ങിയെന്ന വാര്‍ത്തയില്‍ നടി പ്രഗതി

  ബാബുരാജിന്റെ ഈ നല്ല മനസിന് സോഷ്യല്‍ മീഡിയയുടെ കൈയ്യടി ലഭിച്ചിരിക്കുകയാണ്. ഭാര്യയുമായി വേര്‍പിരിഞ്ഞെന്ന് കരുതി അവരെ ശത്രുവായി കാണാതിരുന്നതിനാണ് നടന് അഭിനന്ദനം ലഭിക്കുന്നത്.

  നിലവില്‍ മറ്റൊരു നടിയുടെയും രണ്ട് മക്കളുടെയും പിതാവ് കൂടിയാണെങ്കിലും ആദ്യ ബന്ധത്തിലെ മക്കളെ ഉപേക്ഷിച്ചില്ലല്ലോ. അവരുടെ ജീവിതത്തിലെ പ്രധാന ദിവസങ്ങളില്‍ പേരിന് പങ്കെടുക്കുകയല്ല, പിതാവിന്റെ ഉത്തരവാദിത്തം അദ്ദേഹം വ്യക്തമായി ചെയ്തു.

  വിവാഹ വീഡിയോയുടെ താഴെയും ബാബുരാജിലെ നല്ല അച്ഛനെ കുറിച്ചാണ് കമന്റുകള്‍. ഇമേജ് നോക്കാതെ അദ്ദേഹം മുന്നില്‍ നിന്നത് കാണുന്നവരെയും സന്തോഷിപ്പിച്ചു. മക്കള്‍ക്കും ഭാര്യയ്ക്കുമൊന്നും പരിഭവമില്ലാത്തതും സന്തോഷമാണ് നല്‍കുന്നത്. അതേ സമയം കല്യാണത്തിനും ബാബുരാജിന്റെ ഭാര്യയും നടിയുമായ വാണി വിശ്വനാഥിനെ കാണാത്തതിനെ കുറിച്ചും ചോദ്യം വന്നിരുന്നു. അവര്‍ക്കും പങ്കെടുക്കാമായിരുന്നു എന്നാണ് ചിലരുടെ അഭിപ്രായം.

  1995 മുതലാണ് ബാബുരാജ് മലയാള സിനിമയില്‍ സജീവമാകുന്നത്. തുടക്കം മുതല്‍ വില്ലന്‍ വേഷങ്ങള്‍ മാത്രമാണ് നടന്‍ ചെയ്തിരുന്നത്. സ്ഥിരം വില്ലനായിരുന്നെങ്കിലും പിന്നീട് കാര്യങ്ങള്‍ മാറി മറിഞ്ഞു. അഭിനയ പ്രധാന്യമുള്ള കഥാപാത്രങ്ങളിലേക്കും കോമഡി വേഷങ്ങളുമൊക്കെ നടന്‍ ചെയ്ത് തുടങ്ങി. ഇതിനിടയില്‍ നായകനായിട്ടും ബാബുരാജ് പ്രത്യക്ഷപ്പെട്ടിരുന്നു. കൈനിറയെ സിനിമകളുമായി തിരക്കുകളിലാണ് താരമിപ്പോള്‍.

  നടന്‍ എന്നതിലുപരി സംവിധാനം, നിര്‍മാണം, കഥ, തിരക്കഥ ഒക്കെ ബാബുരാജ് ചെയ്തിരുന്നു. സിനിമാ ലൊക്കേഷനില്‍ നിന്നും കണ്ട് ഇഷ്ടത്തിലായ നടി വാണി വിശ്വനാഥുമായി 2002 ലാണ് നടന്‍ വിവാഹിതനാവുന്നത്. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമായിരുന്നു വാണിയുമായിട്ടുള്ള രണ്ടാം വിവാഹം. ഈ ബന്ധത്തിലും നടന് രണ്ട് മക്കളുണ്ട്.

  English summary
  Baburaj Son Abhay Baburaj Enter Wedlock, Marriage Stills Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X