»   » ദിലീപിനോടും സംവിധായകനോടുമുള്ള മധുര പ്രതികാരമായിരുന്നു ആ സിനിമയെന്ന് ബാബുരാജ്!!!

ദിലീപിനോടും സംവിധായകനോടുമുള്ള മധുര പ്രതികാരമായിരുന്നു ആ സിനിമയെന്ന് ബാബുരാജ്!!!

Posted By: Karthi
Subscribe to Filmibeat Malayalam

വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയിലേക്ക് നടന്ന് കയറിയ നടനാണ് ബാബുരാജ്. ആദ്യകാല ചിത്രങ്ങളില്‍ നായകന്റേയും മറ്റുള്ളവരുടേയും തല്ലുകൊള്ളാന്‍ വിധിക്കപ്പെട്ട ഗുണ്ട മാത്രമായിരുന്നു ബാബുരാജ്. പതിനേഴ് കൊല്ലത്തിന് ശേഷമാണ് തനിക്കൊരു ഡയലോഗ് കിട്ടിയതെന്ന് ബാബുരാജ് പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.

രണ്ടാമൂഴത്തിന് പിന്നാലെ ഖസാക്കിന്റെ ഇതിഹാസവും സിനിമയാകുന്നു, നായകനായി ഫഹദ് ഫാസില്‍???

പ്രേക്ഷകരും നിരൂപകരും വാനോളം പുകഴ്ത്തിയ ടേക്ക് ഓഫ് ബോക്‌സ് ഓഫീസില്‍ നേടിയത്! ഞെട്ടിക്കും?

ശക്തനും ക്രൂരനുമായ വില്ലന്‍ കഥാപാത്രങ്ങളില്‍ നിന്നും പ്രേക്ഷകരെ കുടുകുടെ ചിരപ്പിക്കുന്ന ഹാസ്യ വേഷങ്ങളിലേക്ക് കൂടുമാറുന്ന ബാബുരാജിനെയായിരുന്നു പിന്നീട് മലയാള സിനിമാ ലോകം കണ്ടത്. വില്ലത്തരത്തില്‍ നിന്നും ഹാസ്യത്തിലേക്ക് കൂടുമാറിയ തന്റെ മുന്‍ഗാമികള്‍ക്ക് പിന്നാലെ ബാബുരാജും. കൊമേഡിയനായി മാറിയ ബാബുരാജിനും പറയാനുണ്ട് ഒരു മധുര പ്രതികാരത്തിന്റെ കഥ. അതും ദിലീപിനോട്.

സാള്‍ട്ട് ആന്‍ഡ് പെപ്പറിനു മുമ്പ്

സംഭവങ്ങളുടെ തുടക്കം സോള്‍ട്ട് ആന്‍ഡ് പെപ്പറിനും മുമ്പായിരുന്നു. ദിലീപിനെ നായകനാക്കി സന്ധ്യാമോഹന്‍ സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ മരുകന്റെ ചിത്രീകരണം തിരുവനന്തപുരത്ത് നടക്കുന്ന സമയം. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചിട്ടേയുള്ളു.

ഒരു അവസരം തരുമോ???

തിരുവനന്തപുരത്ത് എത്തിയ ബാബുരാജ് യാദൃശ്ചീകമായിട്ടായിരുന്നു മിസ്റ്റര്‍ മരുമകന്റെ സെറ്റിലെത്തിയത്. സൂപ്പര്‍ ഹിറ്റ് തിരക്കഥാകൃത്തുകളായ ഉദയകൃഷ്ണ സിബി കെ തോമസായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. തനിക്ക് വേഷമൊന്നും ഇല്ലേ എന്ന് ബാബുരാജ് സംവിധായകനോടും ദിലീപിനോടും ചോദിച്ചു.

വില്ലന്മാര്‍ക്ക് ഇവിടെ എന്ത് കാര്യം

അവസരം ചോദിച്ച ബാബുരാജിന് മറുപടി നല്‍കിയത് ദിലീപായിരുന്നു. വില്ലന്മാര്‍ക്ക് ഈ കോമഡി ചിത്രത്തില്‍ എന്ത് കാര്യം എന്നായിരുന്നു ദിലീപ് തമാശ രൂപേണ ബാബുരാജിനോട് പറഞ്ഞത്. ബാബാുരാജ് അവിടെ നിന്നും മടങ്ങി. അങ്ങ് വില്ലന്റെ ഇമേജായിരുന്നു താരത്തിന്.

പാചകക്കാരന്‍ ബാബു

ബാബുരാജ് മിസ്റ്റര്‍ മരുകന്റെ സെറ്റില്‍ നിന്നും മടങ്ങിയ ശേഷമായിരുന്നു സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ തിയറ്ററുകളിലെത്തിയത്. ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തു, ഒപ്പം ബാബുരാജന്റെ ബാബു എന്ന പാചകക്കാരനേയും. വില്ലന്‍ വേഷത്തില്‍ തിളങ്ങിയ താരത്തിന് മറ്റൊരു ഇമേജ് നല്‍കി പാചക്കാരനായ ബാബു.

മിസ്റ്റര്‍ മരുമകനിലേക്ക്

വില്ലന്മാര്‍ക്ക് വേഷമില്ലെന്ന് പറഞ്ഞ അതേ മിസ്റ്റര്‍ മരുമകനിലേക്കുള്ള വിളി ബാബുരാജിനെ തേടിയെത്തി. വില്ലനായിട്ടായിരുന്നില്ല കോമേഡിയനായിട്ട്. സോള്‍ട്ട് ആന്‍ഡ് പെപ്പറിലെ കഥാപാത്രമായിരുന്നു അതിന് കാരണമായത്. അങ്ങനെ മിസ്റ്റര്‍ മരുമകനിലെ മണ്ടന്‍ വക്കീലായി ബാബുരാജ് മാറി.

ജഗതിക്ക് പകരം

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ അവതരിപ്പിക്കേണ്ടിയിരുന്ന വേഷമായിരുന്നു മിസ്റ്റര്‍ മരുമകനിലെ മണ്ടന്‍ വക്കീലിന്റേത്. എന്നാല്‍ ഈ സമയത്തായിരുന്നു ജഗതി അപകടത്തില്‍ പെടുന്നത്. ജഗതിക്ക് പകരക്കാരനെ തേടുമ്പോഴായിരുന്നു സോള്‍ട്ട് ആന്‍ഡ് പെപ്പറിലെ ബാബുരാജിന്റെ കഥാപാത്രം ശ്രദ്ധയില്‍ പെടുന്നത്.

മധുര പ്രതികാരം

വില്ലന്മാര്‍ക്ക് വേഷമില്ലെന്ന് പറഞ്ഞ അതേ ചിത്രത്തിലേക്ക് വില്ലനല്ലാതെ ഹാസ്യ താരമായി താന്‍ എത്തി. അത് തനിക്ക് ദിലീപിനോടും സംവിധായകന്‍ സന്ധ്യാമോഹനോടുമുള്ള മധുര പ്രതികാരമായിയെന്ന് ബാബുരാജ് പറയുന്നു. സിനിമയും ബാബുരാജിന്റെ മണ്ടന്‍ വക്കീലിനേയും പ്രേക്ഷകര്‍ സ്വീകരിച്ചു.

English summary
The movie Mr. Marumakan is a sweet revenge of Baburaj against Dileep. Baburaj seek chance to Dileep and Sandhya Mohan in Mr. Marumakan, but they reject because Baburaj carried only villain roles.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam