For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദുല്‍ഖറിന്റെയും സഹോദരിയുടെയും കൂടെ ഓടി കളിച്ചിട്ടുണ്ട്; ഇപ്പോഴും താന്‍ അമ്മയിലെ അംഗമാണെന്ന് നടി അമ്പിളി

  |

  ബാലതാരമായി മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന താരമാണ് അമ്പിളി. വാത്സല്യത്തില്‍ മമ്മൂട്ടിയുടെയും ഗീതയുടെയും മകളായി, മീനത്തില്‍ താലിക്കെട്ടില്‍ ദിലീപിന്റെ സഹോദരിയായി എന്നിങ്ങനെ അനേകം റോളുകളാണ് ചെറിയ പ്രായത്തില്‍ തന്നെ അമ്പിളി അവതരിപ്പിച്ചത്. സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്ത് തന്നെ അഭിനയത്തില്‍ നിന്ന് മാറി നിന്ന താരം തന്റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ്.

  വർക്കൌട്ട് കോസ്റ്റ്യൂമിൽ തിളങ്ങി നിവേദിത പേതുരാജ്, കിടിലൻ ചിത്രങ്ങൾ കാണാം

  വാത്സല്യം സിനിമയുടെ ചിത്രീകരണ സമയത്ത് നടന്ന രസകരമായ ഓര്‍മ്മകളാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ അമ്പിളി പങ്കുവെച്ചത്. ഒപ്പം ദുല്‍ഖറിന്റെയും സഹോദരി സുറുമിയുടെയും കൂടെ പാടത്തൂടി ഓടി കളിച്ച് നടന്ന കഥകളും താരം പങ്കുവെക്കുന്നുണ്ട്. വിശദമായി വായിക്കാം...

  'വാത്സല്യം ലൊക്കേഷനിലൊക്കെ എനിക്ക് നല്ല ഓര്‍മ്മയുണ്ട്. അന്ന് ഞാന്‍ അഞ്ചാം ക്ലാസ്സിലാണ് പഠിച്ചിരുന്നത്. അന്നൊക്കെ അത്യാവശ്യം വലുതായത് കൊണ്ട് ഓര്‍മ്മയൊക്കെ ഉണ്ട്. ആ സിനിമ ചെയ്യുമ്പോള്‍, വെക്കേഷന്‍ സമയത്ത് ദുല്‍ഖറും സഹോദരിയും ലൊക്കേഷനില്‍ വന്നിട്ടുണ്ടായിരുന്നു. ആ വീടിന്റെ മുന്നില്‍ നെല്‍പ്പാടമുണ്ടായിരുന്നു. ദുല്‍ഖറും ചേച്ചിയും ഞങ്ങളെല്ലാവരും അവിടെ പോയി കളിക്കുമായിരുന്നു.


  അവര് പോയി കഴിയുമ്പോള്‍ മോന്‍ എവിടെ എനിക്ക് കളിക്കാന്‍ വേണമായിരുന്നു എന്നൊക്കെ പറയും. ചേച്ചിയൊക്കെ പോയോ എന്ന് ചോദിക്കുമ്പോള്‍, പിന്നെ അവര്‍ക്കൊക്കേ സ്‌കൂളുണ്ട്. നിന്നെ പോലെ ആണോന്ന് തിരിച്ച് ചോദിക്കുമായിരുന്നു. ഇപ്പോള്‍ ആലോചിക്കുമ്പോഴാണ് ദൈവമേ ഞാന്‍ അന്ന് ആരുടെ കൂടെയാണ് ഓടിക്കളിച്ചത് എന്നൊക്കെ ഓര്‍മ്മ വരുന്നതെന്ന് അമ്പിളി പറയുന്നു. ആ സിനിമ വിജയമാവാന്‍ കാരണമുണ്ടെന്ന് കൂടി അമ്പിളി വ്യക്തമാക്കിയിട്ടുണ്ട്.

  കെട്ടിപ്പിടിക്കുന്ന സീനും വസ്ത്രങ്ങളിലും പോരായ്മ കാണും, പക്ഷേ നായികയെ മാത്രം കുറ്റം പറയരുത്: വൈറല്‍ കുറിപ്പ്

  ഓരോ സീന്‍ കഴിയുമ്പോഴും സംവിധായകനായ കൊച്ചിന്‍ ഹനീഫയും സിദ്ദിഖുമടക്കമുള്ള താരങ്ങള്‍ ഒരിടത്ത് മാറി ഇരുന്ന് അതിനെ കുറിച്ച് ചര്‍ച്ച ചെയ്യുമായിരുന്നു. കുറേ നേരം സംസാരിച്ചിട്ടാണ് അടുത്ത സീനിലേക്ക് പോവുക. ഇപ്പോഴും അമ്മ സംഘടനയില്‍ മെമ്പാറാണെന്ന കാര്യം കൂടി അമ്പിളി പറയുന്നു. കവിയൂര്‍ പൊന്നമ്മയെ പോലെ വലിയൊരു നടിയായി ഒത്തിരി കാലം സിനിമയില്‍ ഉണ്ടാവുമെന്ന് പറഞ്ഞ് മമ്മൂട്ടിയാണ് അച്ഛനെ കൊണ്ട് ലൈഫ് ലോങ് മെമ്പര്‍ഷിപ്പ് എടുപ്പിച്ചത്. ഇപ്പോഴും എക്‌സിക്യൂട്ടീവ് മീറ്റിങ്ങിനും മറ്റ് പരിപാടികള്‍ക്കുമൊക്കെയായി വിളിക്കാറുണ്ടെന്ന് താരം പറയുന്നു.

  ഇതൊക്കെ നേരത്തെ തന്നെ ഊഹിച്ചു; ഇനി കുടുംബവിളക്കില്‍ സംഭവിക്കാന്‍ പോവുന്ന കാര്യങ്ങള്‍ പ്രവചിച്ച് ആരാധകര്‍

  ആ സംഭവത്തിന് ശേഷം മമ്മൂട്ടിയുടെയും സുഹാസിനിയുടെയും പേരുകള്‍ ഗോസിപ്പുകളില്‍ നിറഞ്ഞു

  വാത്സല്യം മാത്രമല്ല കാക്കത്തൊള്ളായിരം, മിന്നാരം, മിഥുനം, മീനത്തില്‍ താലിക്കെട്ട്, അഭയം, രണ്ടാം ഭാവം, എന്നിങ്ങനെ അമ്പിളി ബാലതാരമായി അഭിനയിച്ച നിരവധി ചിത്രങ്ങളാണുള്ളത്. വിവാഹം കഴിഞ്ഞതോടെ ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം കഴിയുകയാണ്. മുന്‍പ് നിയമപഠനം പൂര്‍ത്തിയാക്കിയ താരത്തിന്റെ ഫോട്ടോസ് വ്യാപകമായി പ്രചരിച്ചിരുന്നു. അന്ന് വാര്‍ത്തകളില്‍ നിറയുകയും ചെയ്തു. കോഴിക്കോട് ലോ കോളെജില്‍ നിന്നാണ് അമ്പിളി നിയമപഠനം പൂര്‍ത്തിയാക്കിയത്.

  56 വയസിൽ അവസരം വരും; ഇപ്പോഴത്തെ സിനിമയ്ക്ക് അച്ഛനും അപ്പൂപ്പനും വേണ്ട, പടന്നയിലിനെ കുറിച്ച് കണ്ണന്‍ സാഗർ

  Read more about: ambili അമ്പിളി
  English summary
  Baby Ambili Opens Up About Her Working Experience With Mammootty In Vatsalyam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X