»   » മമ്മൂട്ടി വിളിച്ചിട്ടും വിജയശാന്തി വന്നില്ല, കാരണം തുറന്നു പറയാതെ താരം !!

മമ്മൂട്ടി വിളിച്ചിട്ടും വിജയശാന്തി വന്നില്ല, കാരണം തുറന്നു പറയാതെ താരം !!

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട മമ്മൂട്ടി ചിത്രമാണ് കിഴക്കന്‍ പത്രോസ്. മമ്മൂട്ടിയും ഉര്‍വശിയും തകര്‍ത്തഭിനയിച്ച ചിത്രത്തില്‍ നായികയായ ചാളമേരിയെ അവതരിപ്പിക്കുന്നതിനായി സംവിധായകന്‍ ആദ്യം സമീപിച്ചിരുന്നത് വിജയശാന്തിയെയായിരുന്നു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അവര്‍ക്ക് ആ റോള്‍ ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നെ സംവിധായകന്‍ തമിഴ് താരമായ രാധികയെ സമീപിച്ചു. രാധികയ്ക്കും ചിത്രം ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല. പിന്നീടാണ് ഉര്‍വശിക്ക് ഈ വേഷം അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ചത്.

തെന്നിന്ത്യയിലെ പ്രശസ്തരായ രണ്ടു താരങ്ങള്‍ വേണ്ടെന്നു വെച്ചതിന് ശേഷമാണ് ചാളമേരിയാവാന്‍ ഉര്‍വശിക്ക് ഭാഗ്യം ലഭിച്ചത്. കൈമാറിക്കിട്ടിയ വേഷമായിരുന്നുവെങ്കിലും ഉര്‍വശി തകര്‍ത്തഭിനയിച്ച ചിത്രം കൂടിയായി ഇത് മാറി. പാര്‍വതി, ഇന്നസെന്റ്, കെപിഎസി ലളിത, മണിയന്‍പിള്ള രാജു, രഘുവരന്‍, രാജന്‍ പി ദേവ് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു.

ചാളമേരിയെ അവതരിപ്പിക്കാന്‍ സമീപിച്ചത്

തെന്നിന്ത്യന്‍ സിനിമയിലെ തന്നെ പ്രധാന താരങ്ങളായ വിജയ് ശാന്തിയെ ആയിരുന്നു ആദ്യം ആ റോളിലേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ ചില അസൗകര്യങ്ങള്‍ കാരണം അവര്‍ക്ക് വരാന്‍ കഴിഞ്ഞില്ല. പിന്നീട് തമിഴ് താരമായ രാധികയേയും സമീപിച്ചു. രാധികയും വരാതിരുന്നതിനെത്തുടര്‍ന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഉര്‍വശിയെ സമീപിച്ചത്.

കഥയും കഥാപാത്രവും വിജയശാന്തിക്ക് ഇഷ്ടപ്പെട്ടു

ചാളമേരിയായി വിജയ് ശാന്തി എത്തുന്നതിനോട് മമ്മൂട്ടിക്കും സമ്മതമായിരുന്നു. ചിത്രത്തിന്റെ കഥ ഇഷ്ടപ്പെട്ട വിജയശാന്തി വ്യക്തിപരമായ ചില കാരണങ്ങളാല്‍ ചിത്രം ഏറ്റെടുക്കാന്‍ സമയം ആവശ്യപ്പെടുകയായിരുന്നു.

രാധികയെ സമീപിച്ചു

വിജയശാന്തിയെ കണ്ട അണിയറപ്രവര്‍ത്തകര്‍ പിന്നീട് രാധികയേയും കണ്ടു. എന്നാല്‍ ഗര്‍ഭിണി ആയിരുന്നതിനാല്‍ ഇപ്പോള്‍ വരാന്‍ കഴിയില്ലെന്നാണ് താരം അറിയിച്ചത്.

വിജയശാന്തിയുടെ വിളി വന്നു

താന്‍ ചെയ്യാമെന്നേറ്റ കഥാപാത്രം മറ്റാരെക്കൊണ്ടെങ്കിലും ചെയ്യിക്കുന്നതാവും നല്ലതെന്നു പറഞ്ഞാണ് വിജയശാന്തി വിളിച്ചത്. വിവാഹം ഉറപ്പിക്കാന്‍ പോവുകയാണ്. അതുകൊണ്ട് ഡേറ്റ് തന്നാല്‍ നമ്മള്‍ രണ്ടു കൂട്ടരും കുഴങ്ങുമെന്നാണ് താരം അറിയിച്ചത്.

കാരണം മമ്മൂട്ടി അറിയരുത്

വിജയശാന്തി പിന്‍മാറിയതിന്റെ പിന്നിലെ യഥാര്‍ത്ഥ കാരണം താരത്തെ അറിയിക്കേണ്ടെന്നു നടി ആവശ്യപ്പെട്ടിരുന്നു. ഡേറ്റുകള്‍ തമ്മില്ഡ ക്ലാഷായതിനാലാണ് താന്‍ ഈ ചിത്രത്തില്‍ വരാതിരുന്നതെന്ന് അദ്ദേഹത്തോട് പറഞ്ഞഢാല്‍ മതിയെന്നായിരുന്നു വിജയശാന്തി പറഞ്ഞിരുന്നത്.

English summary
Behind the scene stories of the film Kizhakkan Pathrose

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam