»   » ഊണ് കഴിക്കുന്ന സീനിനായി ഉണ്ണാതെ വന്ന് കടക്കാരനു എട്ടിന്‍റെ പണി കൊടുത്ത് മമ്മൂട്ടി

ഊണ് കഴിക്കുന്ന സീനിനായി ഉണ്ണാതെ വന്ന് കടക്കാരനു എട്ടിന്‍റെ പണി കൊടുത്ത് മമ്മൂട്ടി

Posted By: Nihara
Subscribe to Filmibeat Malayalam

സിനിമയ്ക്കുമപ്പുറത്തുള്ള കഥകളും ലൊക്കേഷന്‍ ചിത്രങ്ങളുമൊക്കെ കാണാന്‍ പ്രേക്ഷകര്‍ക്കെന്നും ആകാംക്ഷയാണ്. വെള്ളിത്തിരയില്‍ വിവിധ രൂപത്തിലും ഭാവത്തിലുമായെത്തുന്ന താരങ്ങളുടെ അഭിനയ അനുഭവങ്ങള്‍ അറിയാന്‍ പ്രേക്ഷകര്‍ക്കെന്നും ആകാംക്ഷയാണ്. സിനിമകളുടെ പിന്നാമ്പുറ കഥകളെക്കുറിച്ച് അറിയാനുള്ള പ്രേക്ഷകരുടെ താല്‍പര്യത്തെക്കുറിച്ച് സിനിമാ പ്രവര്‍ത്തകര്‍ക്കും കൃത്യമായി അറിയാം.

ചിത്രം റിലീസായിക്കഴിഞ്ഞാല്‍ താരങ്ങളുള്‍പ്പടെയുള്ളവര്‍ ഷൂട്ടിങ്ങ് അനുഭവങ്ങള്‍ വ്യക്തമാക്കാറുമുണ്ട്. അത്തരത്തില്‍ ലൊക്കേഷനിലുണ്ടായ വളരെ മനോഹരമായൊരു അനുഭവത്തെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. കുടുംബ പ്രേക്ഷകരുടെ സ്വന്തം സംവിധായകനായ സത്യന്‍ അന്തിക്കാട് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ കനല്‍ക്കാറ്റിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ നടന്ന രസകരമായ സംഭവത്തെക്കുറിച്ച് കൂടുതലറിയാന്‍ വായിക്കൂ..

ഗുണ്ടയായി മെഗാസ്റ്റാര്‍

ലോഹിതദാസിന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കനല്‍ക്കറ്റില്‍ ഗുണ്ടയായാണ് മെഗാസ്റ്രാര്‍ പ്രത്യക്ഷപ്പെട്ടത്. മമ്മൂട്ടിയോടൊപ്പം മുരളി, ജയറാം, ഉര്‍വശി, കെപിഎസി ലളിത, ശാരി, ഒടുവില്‍ ഉണിണികൃഷ്ണന്‍, കീരിക്കാടന്‍ ജോസ്, മാമുക്കോയ തുടങ്ങിയവരും വേഷമിട്ടിരുന്നു. 1991ലാണ് ചിത്രം തിയേറ്ററുകളിലേക്കെത്തിയത്.

കോളനിയില്‍ ചിത്രീകരണം

കൊച്ചിയിലെ ഗാന്ധിനഗര്‍ കോളനിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്നതിനിടെയാണ് സംവിധായകനെപ്പോലും അമ്പരപ്പിച്ച കാര്യങ്ങള്‍ അരങ്ങേറിയത്. ഭക്ഷണപ്രിയനായ മമ്മൂട്ടി സെറ്റിലെ ആള്‍ക്കാരെ ഒന്നടങ്കം ആശ്ചര്യപ്പെടുത്തിയിരുന്നു ഷൂട്ടിങ്ങിനിടയില്‍.

സംവിധായകന്റെ നിര്‍ദേശം

ചിത്രത്തില്‍ നത്ത് നാരായണനെന്ന ഗുണ്ടയായാണ് മമ്മൂട്ടി വേഷമിട്ടത്. ചിത്രീകരണത്തിനിടയില്‍ ഇന്ന് ഊണു കഴിക്കുന്ന സീനാണ് ചിത്രീകരിക്കുന്നതെന്ന് സത്യന്‍ അന്തിക്കാട് മമ്മൂട്ടിയോട് പറഞ്ഞിരുന്നു.

ഊണ് കഴിക്കാതെ ചെന്ന മമ്മൂട്ടി

സംവിധായകന്‍ അറിയിച്ചതിനനുസരിച്ച് ലൊക്കേഷനിലെത്തിയ മമ്മൂട്ടി ഊണു കഴിച്ചിരുന്നില്ല. ഇത്തരം സീനുകള്‍ ചിത്രീകരിക്കുമ്പോള്‍ പ്രൊഡക്ഷനിലെ ഭക്ഷണമാണ് സാധാരണയായി വിളമ്പുന്നത്. എന്നാല്‍ പതിവു തെറ്റിച്ചാണ് ആ രംഗം ചിത്രീകരിച്ചത്.

പതിവു രീതികളില്‍ നിന്നും മാറി

പതിവു രീതികളില്‍ നിന്നും മാറി പ്രൊഡക്ഷനിലെ ഭക്ഷണം വിളമ്പേണ്ടെന്നാണ് മമ്മൂട്ടി പറഞ്ഞത്. ചെറിയൊരു ചായക്കടയിലായിരുന്നു ഷൂട്ട് ഒരുക്കിയിരുന്നത്. കടയിലെ ഭക്ഷണം മതിയെന്നാണ് താരം പറഞ്ഞത്.

സംവിധായകന്‍ നിരുത്സാഹപ്പെടുത്തി

കടയിലെ ഊണു മതിയെന്നു പറഞ്ഞ മമ്മൂട്ടിയോട് വേണ്ടത്ര വൃത്തിയുണ്ടാവില്ലെന്നു പറഞ്ഞ് സംവിധായകനായ സത്യന്‍ അന്തിക്കാട് നിരുത്സാഹപ്പെടുത്താന്‍ നോക്കി. എന്നാല്‍ മമ്മൂട്ടി നിര്‍ബന്ധം പിടിച്ചതിനെത്തുടര്‍ന്ന് സംവിധായകന് സമ്മതിക്കേണ്ടി വന്നു.

ഭക്ഷണപ്രിയനായ മമ്മൂട്ടി

പുഴുക്കലരിയുടെ ചോറും രണ്ടു മൂന്നു കറികള്‍ക്കുമൊപ്പം ബീഫ് കറിയും ചായക്കടക്കാരന്‍ മമ്മൂട്ടിക്ക് മുന്നില്‍ കൊണ്ടു വെച്ചു. ഭക്ഷണപ്രിയനായ മെഗാസ്റ്റാര്‍ തനിക്കു മുന്നില്‍ ക്യാമറയും പ്രൊഡക്ഷന്‍ ടീമും സംവിധായകനും ഉണ്ടെന്നൊന്നും ഓര്‍ത്തില്ല.

സത്യന്‍ അന്തിക്കാട് ഹാപ്പിയായി

സെറ്റ് ഒന്നടങ്കം ആശ്ചര്യപ്പെട്ട ആ സീനില്‍ സംവിധായകനായ സത്യന്‍ അന്തിക്കാട് വളരെയധികം സന്തോഷത്തിലായിരുന്നു. വിചാരിച്ചതിനേക്കാളും നന്നായാണ് ആ സീന്‍ പൂര്‍ത്തിയാക്കിയത്. കറികള്‍ തീര്‍ന്നുവെന്ന് കടക്കാരന്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് മമ്മൂട്ടി ഭക്ഷണം കഴിപ്പ് നിര്‍ത്തിയതത്രേ.

English summary
During the shooting times of the movie Kanalkkattu, Mammootty had to do a scene in which he had to eat meals from a small tea stall. Apparently, the director of the movie Sathyan Anthikad informed Mammootty in prior about the scene. Usually for such scenes, the stars don't use the hotel, instead they are provided with production food. But, Mammootty after reaching the location said that he preferred eating the tea stall food itself. Though Sathyan Anthikad initially refused worrying about the hygiene of the hotel, as Mammootty insisted, the director agreed.When the camera was turned on, the actor was provided by the tea stall's meals. Looking at the food served, Mammootty couldn't control his hunger. He started eating the food naturally, which made the scene look so natural on screen.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam