For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മലയാളിയുടെ ഫ്യൂഡല്‍ ഹാങ്ങോവര്‍! സ്ഫടികത്തെ കുറിച്ചുള്ള വേറിട്ട റിവ്യൂ പുറത്ത് വിട്ട് ഭദ്രന്‍

  |

  ഭദ്രന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം സ്ഫടികം റിലീസിനെത്തിയിട്ട് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. 1995 മാര്‍ച്ച് മുപ്പതിനായിരുന്നു സ്ഫടികം തിയറ്ററുകളിലേക്ക് എത്തിയത്. സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന സാഹചര്യത്തില്‍ ആടുതോമയെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളിലായിരുന്നു സംവിധായകന്‍ ഭദ്രന്‍.

  കൊറോണ വൈറസ് വ്യാപകമാകുന്നതിന്റെ പശ്ചാതലത്തില്‍ തിയറ്ററുകളെല്ലാം അടച്ചതോടെ സ്ഫടികം വരുന്നതും വൈകി. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ആടുതോമയെ കുറിച്ചുള്ള വിശേഷങ്ങളായിരുന്നു സോഷ്യല്‍ മീഡിയ നിറയെ. ഇപ്പോഴിതാ സ്ഫടികത്തെ കുറിച്ച് ഒരാളെഴുതിയ കുറിപ്പ് ഷെയര്‍ ചെയ്തിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍.

  ഈ തലമുറയിലെ ഒരു ചലച്ചിത്ര വിദ്യാര്‍ഥി സ്പടികത്തെ ഇത്ര ആഴത്തില്‍ അപഗ്രഥിച്ചു എഴുതിയത് കണ്ടപ്പോള്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നി. പ്രിയപ്പെട്ട ബൈജു, താങ്കള്‍ക്ക് ഭാവിയില്‍ സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്യാന്‍ കഴിയട്ടെ. എന്ന് പറഞ്ഞ് കൊണ്ടാണ് ബൈജു രാജ് ചേകവര്‍ എഴുതിയ കുറിപ്പ് ഭദ്രന്‍ ഷെയര്‍ ചെയ്തത്.

  ഒരു കൊറോണേതര ചലച്ചിത്ര വാര്‍ത്ത: മോഹന്‍ലാല്‍ - ഭദ്രന്‍ ടീമിന്റെ കള്‍ട്ട് മാസ് ക്ലാസിക് എന്റര്‍ടൈനറായ 'സ്ഫടികം' ഇരുപത്തിയഞ്ച് വയസ്സ് പൂര്‍ത്തിയാക്കുന്ന വേളയില്‍ പുതിയ തിയേറ്റര്‍ അനുഭവങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഡിജിറ്റല്‍ വേര്‍ഷന്‍ ' സ്ഫടികം ' 4K Atmos ന്യുജനറേഷന്‍ പ്രേക്ഷകര്‍ക്കായി തയ്യാറായി കഴിഞ്ഞു. Wrong Parenting എന്ന ആഗോള പ്രമേയമാണ് സ്ഫടികത്തിന് കാലാതീതമായ തിളക്കമേകുന്നത്.

  മലയാളിയുടെ ഫ്യൂഡല്‍ ഹാങ്ങോവര്‍, തിരക്കഥ എന്ന Applied art ല്‍ അതിവിദഗ്ധമായി തുന്നിച്ചേര്‍ത്ത് രഞ്ജിത്ത് എന്ന ക്രാഫ്റ്റ്മാന്‍ സൃഷ്ടിച്ച ആണത്തത്തിന്റെ ആഘോഷമായ മീശ പിരിയന്‍ മോഹന്‍ലാല്‍ കഥാപാത്രങ്ങളില്‍ നിന്നും ആടുതോമ ഒരു ചങ്കു പൊടിയുന്ന നൊമ്പരമായി വേറിട്ട് നില്‍ക്കുന്നത് ഭദ്രന്‍ എന്ന ജീവിത നിരീക്ഷകന്‍ സ്ഫടികത്തിന് നല്‍കിയ കുടുംബം, സമൂഹം, രക്ഷകര്‍ത്താവ്, ബാല്യം, കൂട്ടുകാര്‍, അധ്യാപകന്‍, നല്ല കുട്ടി, ചീത്ത കുട്ടി, വ്യക്തിയുടെ മൗലികതയിലൂന്നിയ സമഗ്ര വിദ്യഭ്യാസം തുടങ്ങിയ നിത്യജീവിത സമസ്യകളാലാണ്.

  ക്യാമറക്ക് പിറകില്‍ എടുക്കാന്‍ പോകുന്ന ഷോട്ടുകളോട് മാത്രം കൂറും മമതയും മെരുക്കവുമുള്ള മലയാളത്തിന്റെ സംവിധായക വന്യതയായ ഭദ്രന്‍ സാറിന്റെ പുതിയ സിനിമ. ജൂതന്‍ അണിയറയില്‍ കാല്‍പ്പെരുമാറ്റം അറിയിച്ചു കഴിഞ്ഞു. ജൂതന്റെ അവസാന പോസ്റ്റ് പ്രൊഡക്ഷന്‍ പണിശാലയിലാണ് ഈ മഹാസംവിധായകന്‍ ഇപ്പോള്‍. സ്ഫടികം പോലെ, അയ്യര്‍ ദി ഗ്രേറ്റ് പോലെ പാരമ്പര്യ ആസ്വാദനത്തെ അട്ടിമറിക്കുന്നതാവും പുതിയ സിനിമയുമെന്ന് നമുക്ക് പ്രത്യാശിക്കാം..

  സഹസംവിധായകനായി ഹരിഹരന്‍ സാറിന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന കാലത്ത് തിയേറ്ററിലെ ഇരുട്ടില്‍ പെന്‍ടോര്‍ച്ച് കടിച്ചു പിടിച്ച് നോട്ട്‌സ് എഴുതുന്ന ഉന്മാദിയായ ആ ചലച്ചിത്ര വിദ്യാര്‍ത്ഥി തന്നെയാണ് ഇപ്പോഴും ഭദ്രന്‍ മാട്ടേല്‍. ഗുരു ചൈതന്യമെ, സര്‍ഗ്ഗ വിസ്‌ഫോടനത്താല്‍ ഇനിയും ഇനിയും നവാഗതനായി സെല്ലുലോയിഡില്‍ ജനിച്ചു കൊണ്ടേയിരിക്കുക... ഞങ്ങള്‍ പ്രേക്ഷകര്‍ ഇപ്പോഴും മോഹന്‍ലാല്‍-ഭദ്രന്‍ എന്ന ആ സാഹസികമായ കോമ്പിനേഷന്‍ നല്‍കുന്ന അപൂര്‍വ്വ രുചിക്കൂട്ടിനെ വല്ലാതെ കൊതിക്കുന്നുണ്ട്. കൊറോണാനന്തരം, കാലമേ പ്രവര്‍ത്തിക്കുക.

  English summary
  Badran Shares Spadikam Review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X