For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സ്നേഹിച്ചവർ നഷ്ടമാകുമ്പോൾ പെണ്ണ് മാത്രമല്ല പുരുഷനും തകരും, നല്ല ഒരു മനുഷ്യനായിരുന്നു'; ബാലയെ കുറിച്ച് ആരാധകർ!

  |

  തമിഴ്നാട്ടിൽ നിന്ന് കേരളത്തിലെത്തി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ നടനും സംവിധായകനുമെല്ലമാണ് ബാല. ഇതുവരെ മലയാളത്തിൽ എന്ന് നിന്റെ മൊയ്തീനും പുതിയ മുഖവുമടക്കമുള്ള നിരവധി സിനിമകൾ ബാല ചെയ്തു.

  തന്റെ സ്വകാര്യ ജീവിതത്തിൽ സംഭവിക്കുന്ന സന്തോഷവും ദുഖവുമെല്ലാം ആരാധകരുമായി പങ്കുവെക്കാൻ മടികാണിക്കാത്ത വ്യക്തിയാണ് ബാല. തനിക്ക് പൊതുവിഷയങ്ങളിലുള്ള അഭിപ്രായവും ബാല ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്.

  Also Read: 'മലയാളത്തിൽ മര്യാദയ്ക്ക് ഡോർ പോലുമില്ലാത്ത ബാത്ത്റൂം, ബഹുമാനക്കുറവ്; തെലുങ്ക് സിനിമ വ്യത്യസ്തം'

  ഒരിടവേളയ്ക്ക് ശേഷം വീണ്ടും ബാലയുടെ സ്വകാര്യ ജീവിതം മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുകയാണ്. കാരണം ബാലയുടെ രണ്ടാം വിവാഹവും തകർന്നുവെന്നുള്ള റിപ്പോർട്ടുകളാണ് വരുന്നത്.

  കഴിഞ്ഞ വർഷം അവസാനത്തോടെയായിരുന്നു ബാലയുടെ രണ്ടാം വിവാഹം ഡോക്ടറായ എലിസബത്തുമായി ആഢംബരമായി നടന്നത്. സിനിമാ ലോകത്ത് നിന്നുള്ള നിരവധി താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തിരുന്നു. ബാലയുടെ ആദ്യ വിവാഹം ​ഗായിക അമൃത സുരേഷുമായിട്ടായിരുന്നു.

  Also Read: ഓവറായി റിയാക്ട് ചെയ്തതാണോ? ബിഗ് ബോസിലെ ആ പ്രവൃത്തിയോർത്ത് ഖേദമില്ലെന്ന് ജാസ്മിൻ എം മൂസ

  ആ ബന്ധത്തിൽ ഒരു മകളും ബാലയ്ക്കുണ്ട്. എന്നാൽ വിവാഹം കഴിഞ്ഞ് വൈകാതെ തന്നെ ഇരുവരും പിരിഞ്ഞു. മകൾ അവന്തികയെ അമ്മ അമൃതയാണ് സംരക്ഷിക്കുന്നത്. രണ്ടാം വിവാഹത്തിന് മുമ്പ് വരെ ബാല മകളെ കാണാനും മറ്റുമായി പോകുമായിരുന്നു.

  മാത്രമല്ല അവളുടെ പിറന്നാൾ ദിവസം ആശംസ കുറിപ്പുകളും സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ടായിരുന്നു. പക്ഷെ രണ്ടാം വിവാഹത്തിന് ശേഷം ബാല മകളെ കാണാനോ അവളെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കാനോ പിറന്നാൾ ആശംസകൾ നേരാനോ ഒന്നും തയ്യാറായിരുന്നില്ല.

  Also Read: നസ്രിയയും അമ്മയും അല്ല; ഏറ്റവും ഇഷ്ടം തോന്നിയ സ്ത്രീ ആരെന്ന ചോദ്യത്തിന് ഫഹദ് പറഞ്ഞത്

  തന്നെ നന്നായി മനസിലാക്കിയ ശേഷമാണ് എലിസബത്ത് വിവാഹം ചെയ്തതെന്ന് ബാല പറയാറുണ്ടായിരുന്നു. പക്ഷെ കുറച്ച് നാളുകളായി ബാലയ്ക്കൊപ്പം അമ്മ മാത്രമാണുള്ളത്. ഭാര്യ എലിസബത്ത് ഇല്ല. ഇതോടെയാണ് ബാലയുടെ രണ്ടാം വിവാഹവും വാർത്തകളിൽ‌ ഇടംപിടിച്ചത്.

  തന്റെ വിവാഹ ജീവിതവുമായി ബന്ധപ്പെട്ട വാർത്തകൾ‌ നിരന്തരം വാരാൻ തുടങ്ങിയതോടെ ബാല തന്നെ താനും എലിസബത്തും പിരിഞ്ഞ് താമസിക്കുകയാണെന്ന് വെളിപ്പെടുത്തി. എലിസബത്തിനെകുറിച്ചുള്ള ചോദ്യങ്ങൾക്ക് പ്രൈവസിയെ മാനിക്കണം എന്ന മറുപടിയും മാധ്യമങ്ങൾക്ക് ബാല നൽകിയിരുന്നു. ‌

  ഇപ്പോഴിത ബാല റിപ്പോർട്ട് ചാനലിന് നൽകിയ അഭിമുഖവും ആ വീഡിയോ കണ്ടവർ കുറിച്ച കമന്റുകളുമാണ് വൈറലാകുന്നത്. തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും സിനിമയിൽ നിന്നും നേരിട്ടിട്ടുള്ള ചതികളെ കുറിച്ചുമെല്ലാം ബാല റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചിട്ടുണ്ട്.

  മ​കളെ കുറിച്ചും ബാല സംസാരിച്ചു. 'എന്റെ മകളുടെ പേര് അറിയാമോ?. അവന്തിക പാപ്പു ബേബി എന്നാണ് പേര്. ഒരുപാട് കാര്യങ്ങൾ നമ്മളെ കണ്ടിട്ടാണ് മക്കൾ പഠിക്കുന്നത്. ഞാൻ ഒരു ഉദാഹരണം പറയാം. ഞാൻ ഇപ്പോൾ ഒരു കാറിൽ പോവുകയാണ്. മകളും ഒപ്പം ഉണ്ടെന്ന് കരുതുക.'

  'ഒരു ഫോൺ വന്നു‌. എവിടെയുണ്ട് എന്ന് ചോദിക്കുമ്പോൾ നമ്മുടെ മറുപടി കള്ളമാണെങ്കിൽ അത് മകൾ കേൾക്കും. അപ്പോൾ മകൾ എന്ത് കരുതും അച്ഛൻ കള്ളം പറഞ്ഞു.... അമ്മയും കള്ളം പറയുന്നു എന്നല്ലേ. എപ്പോഴും മക്കളുടെ മുമ്പിൽഡ സത്യസന്ധമായി ഇരിക്കുന്നതാണ് നല്ലത്. കൂടുതൽ ഒന്നും ഞാൻ പറയുന്നില്ല' ബാല പറഞ്ഞു.

  വീഡിയോ വൈറലായതോടെ ബാലയെ സപ്പോർട്ട് ചെയ്താണ് കമന്റുകളേറെയും വന്നിരിക്കുന്നത്. 'നല്ല ഒരു മനുഷ്യനായിരുന്നു. ഉറപ്പായും വീട്ടുകാർ അദ്ദേഹത്തിന് നല്ല കെയറിങ് നൽകി നഷ്ടമായ ജീവിതം തിരികെ കൊടുക്കണം. ഒരുപാട് സ്നേഹിച്ചവർ നഷ്ട്ടമാകുമ്പോൾ പെണ്ണ് മാത്രമല്ല പുരുഷനും തകർന്ന് പോകും.'

  'അദ്ദേഹത്തിന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ പോലും ബന്ധുക്കൾ അല്ലെങ്കിൽ സുഹൃത്തുക്കൾ അദ്ദേഹത്തെ നന്നാക്കി എടുക്കണം, നിഷ്കളങ്കനായ ഒരു പാവം മനുഷ്യനാണ്. സിനിമ ഇൻഡസ്ട്രിയൽ എങ്ങനെ നിലനിൽക്കണം എന്ന് അറിയാതെ പോയൊരു മനുഷ്യൻ.'

  'അയാൾ മാനസികമായും ശാരീരികമായും തകർന്നിരിക്കുന്നു. നശിച്ചുകൊണ്ടിരിക്കുന്ന ഒരു മനുഷ്യൻ. ആരെങ്കിലും ഒന്ന് പറഞ്ഞ് മനസിലാക്കി പഴയതുപോലെ കൊണ്ടുവന്നിരുന്നെങ്കിൽ...', എന്നൊക്കെയാണ് കമന്റുകൾ വന്നിരിക്കുന്നത്.

  Read more about: bala
  English summary
  Bala And Wife Elizabeth Breakup Fans Gives Support To Bala, Comments Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X