twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആദ്യകാഴ്ചയില്‍ പിണങ്ങിപ്പിരിഞ്ഞവര്‍! പിന്നീട് അടുത്ത സുഹൃത്തുക്കളായി! ഇങ്ങനെയായിരുന്നു ആ ട്വിസ്റ്റ്‌

    |

    തെന്നിന്ത്യന്‍ സിനിമയിലെ മുതിര്‍ന്ന അഭിനേത്രികളിലൊരാളായ ഉഷാറാണി വിട വാങ്ങിയിരിക്കുകയാണ്. വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞുവരുന്നതിനിടയിലായിരുന്നു അന്ത്യം. മലയാളത്തിന് പുറമെ അന്യഭാഷകളിലും സജീവമായ താരം ഇരുനൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വിവാഹ ശേഷം ഇടയ്ക്ക് സിനിമയില്‍ നിന്നും മാറിനിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു താരം. ഉഷാറാണിയുമായുള്ള സൗഹൃദത്തെക്കുറിച്ച് വാചാലനായെത്തിയിരിക്കുകയാണ് ബാലചന്ദ്രമേനോന്‍. അദ്ദേഹത്തിന്റെ പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.

    മലയാളസിനിമാരംഗത്തു ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട കഥാപാത്രമായിരുന്നു അന്തരിച്ച ഉഷാറാണി എന്ന് ഞാൻ നിസ്സംശയം പറയും .ബഹളക്കാരി, വഴക്കാളി എന്നീ വിശേഷങ്ങളോടെയാണ് അവരുടെ പേര് പലയിടത്തും പരാമർശിച്ചു കേട്ടത് . പത്രപ്രവർത്തകൻ എന്ന നിലയിൽ ആദ്യത്തെ മീറ്റിങ്ങിൽ തന്നെ ഞങ്ങൾ പിണങ്ങിപ്പിരിഞ്ഞു .

    ശിഷ്ടജീവിതം മുഴുവൻ വേണമെങ്കിൽ എന്നെ വെറുക്കാനുള്ള രീതിയിൽ ആണ് ഞാൻ അവരെപ്പറ്റി എഴുതിയത് . എന്നാൽ അതിനു കാരണം അവരുടെ അമ്മയായായിരുന്നു എന്ന് പൂർണ്ണ ബോധ്യമുള്ളതുകൊണ്ടാവാം എന്റെ സൗഹൃദം അവർ നഷ്ട്ടപ്പെടുത്തിയില്ല എന്ന് മാത്രമല്ല ഞാനുമായി ഒരു നല്ല സൗഹൃദം മെനനഞ്ഞെടുക്കുക കൂടി ചെയ്തു . അങ്ങിനെ ഞങ്ങൾ എന്ത് കാര്യവും തുറന്നു പറയുന്ന ചങ്ങാതികളായി മാറി.

    Recommended Video

    Stars including Dileep, Prithviraj and Biju Menon attended Director Sachy's funeral

    Usharani

    എപ്പോൾ കേരളത്തിൽ വന്നാലും ഒന്ന് വിളിക്കും .അവരുടെ ജീവിതത്തിലെ പ്രധാന ചടങ്ങുകളൊക്കെ അറിയിക്കും.അമ്മയാണെ സത്യം, സമാന്തരങ്ങൾ എന്നീ ചിത്രങ്ങളിൽ നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തു .അർഹതക്കൊത്ത അംഗീകാരം തനിക്കു കിട്ടിയില്ല എന്ന പരാതിയായിരുന്നു എന്നും ഉഷക്ക് .

    മൂന്നു മുഖ്യമന്ത്രിമാർക്കൊപ്പം അഭിനയിക്കാനല്ല അപൂർവ്വ ഭാഗ്യം നേടിയ കലാകാരിയാണെന്നറിഞ്ഞപ്പോൾ എനിക്ക് അത്ഭുതം തോന്നി . അങ്ങിനെയാണ് ഉഷയുടെ കാണാതെ പോയ ഒരു മുഖം എന്റെ " filmy Fridays "ൽ പരിചയപ്പെടുത്തണമെന്നു ഞാൻ തീരുമാനിച്ചത് . എന്നാൽ അടുത്ത ആഴ്ച അത് വരാനിരിക്കെ ഈ ആഴ്ച '"ചെന്നൈയിൽ നിന്ന് ഉഷയാണ് സാർ ...എന്നാണ് സാർ എന്റെ കഥ യൂടൂബിൽ വരുന്നത് ?" ഒടുവിൽ ഫോൺ ചെയ്തപ്പോഴും ചോദിച്ചതാണ് .പെട്ടന്നാണ് അറിയുന്നത് ഉഷ ഹോസ്പിറ്റലിൽ ആണെന്ന്.

    എപ്പിസോഡ് അമ്മയുമൊത്തുകാണാമെന്നുള്ള ആഗ്രഹം മകൻ വിഷ്‌ണു പങ്കിടുകയും ചെയ്തു . പക്ഷെ....ഈ വെള്ളിയാഴ്ച (26.06.2020) വരുന്ന "filmy Fridays " ഉഷയെ കുറിച്ചുള്ള അനുസ്മരണമാകുമെന്നു ഞാൻ പ്രതീക്ഷിച്ചതല്ല . വിധി അങ്ങിനെയാണ് എന്ന് പറഞ്ഞാൽ മതിയല്ലോ , ഉഷയുടെ ആത്മാവിനു ഞാൻ നിത്യ ശാന്തി നേരുന്നുവെന്നും ബാലചന്ദ്രമേനോന്‍ കുറിച്ചിട്ടുണ്ട്.

    English summary
    Balachandra Menon about his friendship with actress Usharani
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X