twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    "ഭാര്യയ്ക്ക് മുന്‍പ് ഈ വ്യക്തിക്കൊപ്പം കിടപ്പറ പങ്കിട്ടു" തുറന്നുപറച്ചിലുകളുമായി ബാലചന്ദ്രമേനോന്‍

    |

    മലയാള സിനിമയിലെ സകലകല വല്ലഭനാണ്‌ ബാലചന്ദ്രമേനോന്‍. 42 വര്‍ഷങ്ങളായി അദ്ദേഹം സിനിമയിലെത്തിയിട്ട്. സംവിധാനം ചെയ്ത 37 സിനിമകളും കുടുംബചിത്രങ്ങളാണെങ്കിലും പ്രമേയത്തിലും പശ്ചാത്തലത്തിലും ഒന്നിനൊന്ന് വ്യത്യസ്തമാണ്. റീമേക്ക് ചിത്രങ്ങള്‍ ചെയ്തിട്ടില്ല, ആരുടേയും സഹായിയാവാതെ 22ാമത്തെ വയസ്സിലായിരുന്നു അദ്ദേഹം സിനിമയില്‍ 1978 ൽ "ഉത്രാടരാത്രിയിലൂടെ അരങ്ങേറിയത്.

    സ്വന്തമായി രചനയും സംവിധാനവും നിർവ്വഹിച്ചു അതിൽ അഭിനയിക്കുക കൂടി ചെയ്യുന്ന ലോകമെമ്പാടുമുള്ള ചലച്ചിത്രകാരന്മാരിൽ ഒന്നാം സ്ഥാനമാണ് ലിംകാ ബുക്ക് ഓഫ് റെക്കോർഡ്‌സ് ബാലചന്ദ്രമേനോന് സമ്മാനിച്ചത് വിശ്രുത അമേരിക്കൻ സംവിധായകൻ വുഡി അല്ലൻ ആണ്‌ രണ്ടാം സ്ഥാനത്തെത്തിയത് ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ സമാന്തരങ്ങളിൽ ഒരു സിനിമയുടെ 10 മേഖലകളാണ് അദ്ദേഹം കൈകാര്യം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം സംവിധാനം , അഭിനയം, എഡിറ്റിംഗ്, സംഗീത സംവിധാനം, പശ്ചാത്തല സംഗീതം, നിര്‍മ്മാണം, വിതരണം ഈ വിഭാഗങ്ങളിലെല്ലാം സജീവമായിരുന്നു അദ്ദേഹം.

    മലയാള സിനിമയില്‍ സമസ്മത മേഖലകളിലേക്കും പ്രതിഭകളെ സമ്മാനിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ശ്രീനാഥ്, ഷാനവാസ്. മണിയന്‍പിള്ള രാജു, ബൈജു, യദുകൃഷ്ണന്‍, റിയാസ്, ശോഭന, കാര്‍ത്തിക, ലിസി, പാര്‍വതി, നന്ദിനി, ആനി, ഉഷ, മീര തുടങ്ങിയവരെ സിനിമയിലേക്ക് പരിചയപ്പെടുത്തിയതും ബാലചന്ദ്രമേനോനാണ്. ഇന്നിത് വരെയുള്ള സിനിമാജീവിതത്തിലെ പച്ചയായ അനുഭവങ്ങള്‍ പങ്കു വെക്കുകയാണ് അദ്ദേഹം 'filmy Fridays' ലൂടെ.

    സംസാരത്തിലും പുലിയാണ്

    സംസാരത്തിലും പുലിയാണ്

    എഴുത്ത് മാത്രമല്ല സംസാരത്തിലും ആളുകളെ പിടിച്ചിരുത്താനുള്ള കഴിവുണ്ട് ബാലചന്ദ്രമേനോന്. ലോക് ഡൗൺ കാരണമാണ് filmy Fridays' സീസൺ 2. വരാൻ കാലതാമസമുണ്ടായത് . ഇതിനിടെയാണ് ബാലചന്ദ്രമേനോന്‍റെ 'പച്ചമുളക്' എന്ന വീഡിയോ പെട്ടെന്ന് വൈറലായത്. പച്ചമുളകിനെ തന്റെ സ്വതസിദ്ധമായ ശൈലിയിൽ വ്യാഖ്യാനിച്ചപ്പോൾ പ്രേക്ഷകർ അതിനെ ഒരു ബാലചന്ദ്ര മേനോൻ സിനിമയായി നെഞ്ചിലേറ്റി . സമീപകാലത്തൊന്നും ഇത്ര വൈറലായ ഒരു വീഡിയോ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം .

    വൈറലായ കഥ

    വൈറലായ കഥ

    filmy Fridays' ന്‍റെ വീഡിയോ കണ്ടിട്ടു സത്യന്‍ അന്തിക്കാട്, മഞ്ജു വാര്യര്‍, അരുണ്‍ ഗോപി, റോഷന്‍ ആന്‍ഡ്രൂസ്, വികെ പ്രകാശ്, അനൂപ് മേനോന്‍, ജിസ് ജോയ്, രണ്‍ജി പണിക്കര്‍, മുരളി ഗോപി എന്നിവർ തങ്ങളുടെ ആസ്വാദനം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു .

    കൊച്ചുവര്‍ത്തമാനം

    കൊച്ചുവര്‍ത്തമാനം

    കമന്‍റുകള്‍ക്കൊന്നും ബാലചന്ദ്രമേനോന്‍ മറുപടി കൊടുക്കുന്നില്ലെന്ന പരാതിയുണ്ട് ആളുകള്‍ക്ക്. ഇത് പരിഹരിക്കുകയാണ് ഇനി. 'filmy Fridays' എപ്പിസോഡ് വെള്ളിയാഴ്ച്ച യുട്യൂബിൽ വരുമ്പോൾ ആദ്യ 48 മണിക്കൂറിനുള്ളിൽ വരുന്ന കമ്മന്റുകളിൽ തിരഞ്ഞെടുക്കപ്പെടുന്നവക്ക് ബാലചന്ദ്രമേനോൻ മറുപടി നല്‍കും. 'കൊച്ചുവര്‍ത്തമാനം' എന്നാണ് ഈ വിനിമയവേദിക്ക് പേര് നല്‍കിയിട്ടുള്ളത്.

    ഹോളിവുഡ് സിനിമയിലേക്കാണോ

    ഹോളിവുഡ് സിനിമയിലേക്കാണോ

    സീസൺ 1 ൽ ഇതുവരെയായി 18 എപ്പിസോഡുകളാണ് വന്നത്. പ്രൈമറി സ്‌കൂള്‍ മുതല്‍ ജേണലിസം വരെ ഇതുവരെ പഠിച്ച സ്ഥാപനങ്ങളെക്കുറിച്ചും അവിടത്തെ കാര്യങ്ങളെക്കുറിച്ചുമൊക്കെയാണ് പറഞ്ഞത്. സിനിമാ പത്ര പ്രവർത്തകനായി മദ്രാസിൽ ചെല്ലുന്നിടത്താണ് സീസൺ 2 ആരംഭിക്കുന്നത് കോടമ്പാക്കത്തു കാലു കുത്തിയപ്പോൾ ആദ്യം കണ്ണിൽ പെട്ടത് " ഹോട്ടൽ ഹോളിവുഡ് ". എന്ന ബോർഡായിരുന്നു .ഹോളിവുഡ് സിനിമയിലേക്കാണോ എന്റെ കാലെടുത്ത് വെപ്പ് എന്നായിരുന്നു ആദ്യത്തെ സംശയം. നല്ലൊരു വരവേല്‍പ്പായിരുന്നു.

    കിടപ്പറ പങ്കിട്ടത്

    കിടപ്പറ പങ്കിട്ടത്

    കോടമ്പാക്കത്തെ ജീവിതത്തിനിടയിലാണ് ആദ്യമായി ഒരാളോടൊപ്പം കിടക്ക പങ്കിട്ടത്. ഭാര്യയ്ക്ക് മുന്‍പ് വേറെ ആരെങ്കിലുമൊത്ത് കിടക്ക പങ്കിട്ടിട്ടുണ്ടെങ്കില്‍ അത് ഈ കഥാപാത്രമാണ്. ആരായിരിക്കും അന്ന് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നത്? ആകാംക്ഷ അവസാനിക്കാന്‍ അടുത്ത വെള്ളിയാഴ്ച വരെ കാത്തിരിക്കാം നമുക്ക്.

    വീഡിയോ

    English summary
    Balachandra Menon about his movie life
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X