For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുടുംബ സംവിധായകന്റെ തനി സ്വരൂപം ഇതാണ്; മൂന്ന് മിനുറ്റുള്ള വീഡിയോയിലൂടെ രസകരമായി അവതരിപ്പിച്ച് ബാലചന്ദ്ര മേനോൻ

  |

  കുടുംബ ചിത്രങ്ങളൊരുക്കിയ അതുല്യനായ സംവിധായകന്‍. സംവിധാനത്തിനൊപ്പം അഭിനയം, തിരക്കഥാരചന, നിര്‍മാണം, സംഭാഷണം, എന്നിങ്ങനെ സിനിമയുടെ പ്രധാന മേഖലകള്‍ കൈകാര്യം ചെയ്ത അപൂര്‍വ്വ താരങ്ങളില്‍ ഒരാളാണ് ബാലചന്ദ്ര മേനോന്‍. ഇപ്പോഴും സംവിധാന രംഗത്ത് ഉണ്ടെങ്കിലും അത്ര സജീവമല്ല. എങ്കിലും ബാലചന്ദ്ര മേനോന്റെ സിനിമകള്‍ക്ക് കാത്തിരിക്കുകയാണ് ഏവരും.

  സിംപിളായി സാരി ഉടുത്ത് ഇഷ റെബ്ബ, ചുവപ്പിൽ തിളങ്ങിയിട്ടുള്ള നടിയുടെ പുത്തൻ ചിത്രങ്ങൾ കാണാം

  ചിങ്ങം ഒന്നാം തീയ്യതി രസകരമായൊരു വീഡിയോയുമായിട്ടാണ് സംവിധായകന്‍ എത്തിയിരിക്കുന്നത്. കുടുംബ സംവിധായകന്റെ തനിസ്വരൂപം എന്ന് വീഡിയോയ്ക്ക് മുകളില്‍ ക്യാപ്ഷനായി കൊടുത്ത് തന്റെ പല സിനിമകളിലെ ഡയലോഗും പാട്ടും കോര്‍ത്തിണക്കിയുള്ള വീഡിയോ ആയിരുന്നു. ബാലചന്ദ്ര മേനോന്റെ ഫില്‍മി ഫ്രൈഡേസ് എന്ന യൂട്യൂബ് ചാനലിന്റെ മൂന്നാം സീസണ്‍ വരുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യമാണ് പറഞ്ഞിരുന്നത്. വിശദമായി വായിക്കാം..

  ഇന്ന് മലയാള മാസം, 'പൊന്നിന്‍ ചിങ്ങമാസം', ഒന്നാം തീയതി! ഈ പുതുവര്‍ഷത്തില്‍ ഏവര്‍ക്കും ഐശ്വര്യ സമൃദ്ധമായ ദിനങ്ങള്‍ ഞാന്‍ ആശംസിക്കട്ടെ.. ഒറ്റയ്ക്കിരുന്നും വായ് മൂടിക്കെട്ടിയും, കാലും കയ്യും കഴുകിയും എല്ലാവര്‍ക്കും മതീം കൊതിയുമായി എന്ന് അറിയാം.. അതില്‍ നിന്നുള്ള ഒരു മോചനം ഈ മാസം മുതല്‍ ഉണ്ടാകുമെന്ന എന്റെ പ്രതീക്ഷയില്‍ ദൈവത്തിന്റെ അനുഗ്രഹമുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.... 'ഉത്രാടരാത്രി' യെ തുടര്‍ന്ന് എനിക്ക് കിട്ടിയ സന്ദേശങ്ങള്‍ക്ക് ഞാന്‍ നന്ദി പറയുന്നു..

  നിറവയറിൽ മുഴുമണ്ഡലത്തിലുള്ള ഡാൻസുമായി സൗഭാഗ്യ; ആറ് മാസമായെന്നും ബാലൻസ് കിട്ടുന്നില്ലെന്നും താരം പറയുന്നു

  നാല് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ആ ചിത്രത്തെ പൂര്‍ണ്ണമായോ ഭാഗികമായോ ഓര്‍മ്മയുടെ മണിച്ചെപ്പില്‍ സൂക്ഷിക്കുന്ന നിങ്ങളോടു ഞാന്‍ എങ്ങനെ നന്ദി പറയാനാണ്? ഉത്രാടരാത്രി ആവര്‍ത്തിക്കണോ എന്ന കാര്യത്തില്‍ അനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങള്‍ ഞാന്‍ കണ്ടു. ഒരു തീരുമാനമാവുമ്പോള്‍ ഞാന്‍ തീര്‍ച്ചയായും അറിയിക്കും. ഈ നല്ല ദിവസം എന്നെ സംബന്ധിച്ച് ഒരു നല്ല വര്‍ത്തമാനം നിങ്ങളെ അറിയിക്കാനുണ്ട്. 'filmy FRIDAYS SEASON ONE ' &. ' SEASON TWO' നും ശേഷം 'SEASON THREE ' യുടെ പണികള്‍ നടന്നു കൊണ്ടിരിക്കുന്നു... അധികം വൈകാതെ നിങ്ങള്‍ക്ക് അത് പ്രതീക്ഷിക്കാം. ഈ രണ്ടു സെഗ്മെന്റുകള്‍ക്കും നിങ്ങള്‍ അയച്ചു തന്ന വിലയേറിയ അഭിപ്രായങ്ങളില്‍ തെരഞ്ഞെടുത്തവ ഈ പേജില്‍ ഇനിയുള്ള ദിവസങ്ങളില്‍ അപ്ലോഡ് ചെയ്യുന്നതാണ്. PROOF OF THE PUDDING IS IN THE EATING എന്ന് പറയുന്നത് പോലെ..

  പുതുവര്‍ഷത്തില്‍ നിങ്ങള്‍ക്കായി തയ്യാറാക്കിയ ഏതാണ്ട് മൂന്നു മിനിട്ടു ദൈര്‍ഘ്യമുള്ള ഒരു വീഡിയോ ഇതോടൊപ്പം ഞാന്‍ അടക്കം ചെയ്തിട്ടുണ്ട്. ചില ആശയങ്ങള്‍ മനസ്സില്‍ കണക്കു കൂട്ടി തന്നെയാണ് വീഡിയോ തയ്യാറാക്കിയത്. കാര്യം മൂന്നു മിനിട്ട് നീളമേ ഉള്ളുവെങ്കിലും മൂന്ന് ദിവസം കൊണ്ടാണ് അത് തീര്‍ത്തത്. ആ വീഡിയോ കണ്ടപ്പോള്‍ നിങ്ങള്‍ക്കെന്താണ് മനസ്സില്‍ തോന്നിയത് എന്ന് എന്നെ എഴുതി അറിയിക്കാന്‍ മറക്കരുത്. ആ അഭിപ്രായങ്ങള്‍ക്കു ഞാന്‍ അത്രക്കും വിലമതിക്കുന്നുണ്ട് എന്ന് മനസ്സിലാക്കുക. അപ്പോള്‍ ഇനി താമസിക്കണ്ട. വീഡിയോ കാണൂ. that's ALL your honour! എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ ബാലചന്ദ്ര മേനോന്‍ പങ്കുവെച്ചത്.

  എണ്‍പതുകളില്‍, മലയാള സിനിമയുടെ, പുതു വസന്തമായിരുന്നു, ബാലചന്ദ്ര മേനോന്‍ എന്ന് പറയുകയാണ് ആരാധകര്‍. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, പിന്നെ, അഭിനയം.. അങ്ങനെ. ഒരു സിനിമയുടെ പ്രധാന മേഖലകളില്‍ എല്ലാം അദ്ദേഹം തിളങ്ങി. ഏപ്രില്‍ -18 എന്ന സിനിമയിലെ നായകന്‍ ആയി, തിളങ്ങി! എല്ലാത്തിലും പുതുമ ചാര്‍ത്താന്‍ കഴിവുണ്ടായിരുന്നു അദ്ദേഹത്തിന്. അതാണ് ശ്രദ്ധിക്കപ്പെടാന്‍ കാരണവും. ഇനിയിപ്പോള്‍ കാലം മാറി. സിനിമയുടെ ശൈലി മാറി. മേനോന്റെ പ്രതിഭയും വറ്റി. സമയരഥങ്ങളില്‍ നാം കാണുന്ന, കാണേണ്ട പല മറുകര കാഴ്ചകള്‍ കാട്ടി തന്ന അങ്ങേയ്ക്ക് പ്രണാമം. ഇനിയും ഇത്തരം കാഴ്ചകള്‍ കാട്ടി തരാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു. താങ്കളുടെ എല്ലാ ഉദ്യമങ്ങള്‍ക്കും അഭിനന്ദനങ്ങള്‍, എന്നാണ് ഒരു ആരാധകന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

  ഈ മൂന്നു മിനിറ്റ് വീഡിയോ മതി എന്താണ് /എന്തായിരുന്നു മലയാള സിനിമയുടെ വിവിധ ഭാവങ്ങളില്‍ ആടി പൂത്തുലഞ്ഞ ഒരു കലാകാരന്‍ ആയ ശ്രീ ബാലചന്ദ്ര മേനോന്‍ അഥവാ ബാലചന്ദ്ര മേനോനെ മനസ്സിലാക്കുവാന്‍. തിരഞ്ഞെടുത്ത എല്ലാ ചേട്ടന്റെ ഈ സിനിമ ക്ലിപ്പുകളും വളരെ നന്നായിരിക്കുന്നു. അവസാനം നിര്‍ത്തുന്ന വെട്ടേക്കൊരു മകനേ എന്ന സിനിമ ഏതെന്നു കിട്ടിയില്ല. ഇത് ചോദിക്കാന്‍ കാരണം വെട്ടേക്കൊരു മകന്‍ ആണ് എന്റെ അമ്മയുടെ പറവൂറുള്ള പരദേവതയും അതിന്റ ഒരു നടത്തിപ്പ് ചുമതലയില്‍ ഞാന്‍ ഉള്ളത് കൊണ്ടും ആണ്.

  I have never tried to act like Mammootty or he like me: Mohanlal | FIlmiBeat Malayalam

  ഉത്രാടരാത്രി യുടെ കഥ ഇന്നാളാണ് വായിക്കുവാന്‍ ഇട ആയത. അതിനെ കുറിച്ച് നല്ല ഒരു പ്രതീക്ഷയും ഒപ്പം അതിനെ പറ്റി ഉള്ള അഭിപ്രായവും ഞാന്‍ ഇട്ടിരുന്നു. സീസണ്‍ 3 ഫിലിമി ഫ്രൈഡേയ്‌സ് നു എല്ലാ ഭാവുകങ്ങളും നേരുന്നു..ഈ കോവിഡ് ടൈമിലും ആക്റ്റീവ് ആയി പോവുന്നതില്‍ സന്തോഷം രേഖപ്പെടുത്തുന്നു. 3ആം സീസണ്‍ നായി കാത്തിരുന്നു കൊണ്ട് ഒരു നല്ല നമസ്‌കാരം എന്ന് തുടങ്ങി ബാലചന്ദ്ര മേനോനോടുള്ള സ്‌നേഹം പ്രകടിപ്പിച്ച് നിരവധി പേരാണ ്‌രംഗത്ത് വന്നിരിക്കുന്നത്.

  English summary
  Balachandra Menon Opens Up About His Youtube Chanel Filmi Fridays Season 3
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X