For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  അങ്ങനെ ഞാനും സുഡാനി കണ്ടു, സംവിധായകന്‍ സക്കറിയ സമാധാനം പറഞ്ഞേ പറ്റുകയുള്ളുവെന്ന് ബാലചന്ദ്ര മേനോന്‍!!

  |

  മാര്‍ച്ച് പകുതിയോടെ തിയറ്ററുകളിലേക്ക് എത്തിയ സുഡാനി ഫ്രം നൈജീരിയ സൂപ്പര്‍ ഹിറ്റായി തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്.സുഡാനി ഫ്രം നൈജീരിയ എന്ന പേരിലും വ്യത്യസ്തയുമായെത്തിയ സിനിമ നവാഗതനായ സക്കറിയായിരുന്നു സംവിധാനം ചെയ്തിരുന്നത്. മലപ്പുറത്ത് സെവന്‍സ് കളിക്കാനെത്തിയ നൈജീരിയക്കാരനെ കേന്ദ്രകതാപാത്രമാക്കി നിര്‍മ്മിച്ച് സിനിമയില്‍ സൗബിന്‍ ഷാഹിറായിരുന്നു നായകന്‍.

  സഖാവ് അലക്‌സ് പരോളിനിറങ്ങി, മമ്മൂക്കയുടെ ക്ലാസ്, മാസ്, എന്റര്‍ടെയിനര്‍ മൂവി തന്നെ! ആദ്യ പ്രതികരണം..

  ഫുട്‌ബോള്‍ ഭ്രാന്തനായ മജീദ് എന്ന കഥാപാത്രത്തെയായിരുന്നു സൗബിന്‍ ഷാഹിര്‍ അവതരിപ്പിച്ചിരുന്നത്. തുടക്കം തന്നെ മികച്ച പ്രതികരണങ്ങളായിരുന്നു സിനിമയ്ക്ക് കിട്ടിയിരുന്നത്. എന്നാല്‍ ഇടയ്ക്ക് സിനിമ ചെറിയ വിവാദങ്ങളില്‍ കുടുങ്ങിയിരുന്നു. എന്നാല്‍ അതെല്ലാം പരിഹരിച്ചാണ് സിനിമ മുന്നോട്ട് പോവുന്നത്.

  അടിയോടടി.. ഇടി വെടി പുക.. ആവോളം! (ചിലപ്പോഴൊക്കെ ബോറടിയും) ശൈലന്റെ റിവ്യൂ..!

  സുഡാനി ഫ്രം നൈജീരിയ

  സക്കറിയുടെ സംവിധാനത്തിലെത്തിയ സുഡാനി ഫ്രം നൈജീരിയ മിന്നുന്ന പ്രകടനം കാഴ്ച വെച്ച് മുന്നോട്ട് കുതിക്കുകയാണ്. സിനിമയിലെ നൈജീരിയക്കാരന്‍ സാമുവല്‍ അബിയോളാ റോബിന്‍സണ്‍ തനിക്ക് കിട്ടിയ പ്രതിഫലം കുറഞ്ഞ് പോയെന്നും, താന്‍ വര്‍ണ വിവേചനത്തിന് എതിരായി എന്നും പറഞ്ഞ് രംഗത്തെത്തുകയായിരുന്നു. ഇത് മാത്രമായിരുന്നു സിനിമയെ കുറിച്ച് വന്ന നെഗറ്റീവ്. ഒടുവില്‍ സാമുവലിന് കൂടുതല്‍ പ്രതിഫലം നല്‍കി പ്രശ്‌നം പരിഹരിച്ചിരുന്നു... സിനിമ കണ്ടതിനെ കുറിച്ച് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍ പറഞ്ഞത് ശ്രദ്ധേയമായിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയായിരുന്നു ബാലചന്ദ്ര മേനോന്‍ സിനിമ കണ്ട അനുഭവം പങ്കുവെച്ചിരിക്കുന്നത്.

  കളിയിലല്‍പ്പം കാര്യമുണ്ട്..

  'തൊണ്ടിമുതലിനും ദൃക്‌സാക്ഷിക്കും' ശേഷം ഇങ്ങനെ ഒരു ചിത്രത്തെ പറ്റി കണ്ടവര്‍ ഒരേ സ്വരത്തില്‍ അഭിനന്ദിച്ചു കേട്ട സിനിമ ഇതാണെന്നു തോന്നുന്നു. ഒരു നൈജീരിയക്കാരനെ സിനിമയിലെ പ്രധാന കഥാപാത്രത്തെ ഏല്‍പ്പിക്കാന്‍ അണിയറ ശില്പികള്‍ക്കു തോന്നിയ ധൈര്യം തന്നെയായിരുന്നു ചിത്രം കാണാനുള്ള പ്രേരണ. എന്നാല്‍ സിനിമ തുടങ്ങി അരമണിക്കൂറിനുള്ളില്‍ നൈജീരിയ ഞാന്‍ മറന്നു.'സുഡു' എന്റെ പരിചയക്കാരനായി. അങ്ങിനെ ആ ചിത്രത്തിലെ ഓരോരുത്തരും... ചിത്രം കണ്ടു തിരികെ കാര്‍ ഡ്രൈവ് ചെയ്തു പോരുമ്പോഴാണ് ഫുട്‌ബോളും കാലിന്റെ സര്‍ജറിയൊന്നുമല്ല, 'കളിയല്‍പ്പം കാര്യ' മുണ്ടെന്നുള്ള വീണ്ടു വിചാരമുണ്ടായത്..

  പെരുത്തിഷ്ടപ്പെട്ടു

  കഥയും അവതരണവും അഭിനയവുമൊക്കെ ജോര്‍. എന്നാല്‍ സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് സഖറിയ എന്ന ചെറുപ്പക്കാരനാണ്. ഒരാള്‍ കാറോടിക്കുന്നതോ അല്ലെങ്കില്‍ ഭക്ഷണം കഴിക്കുന്നതോ കണ്ടാല്‍ അയാളുടെ തനി സ്വരൂപം അറിയാം എന്ന് പറയുന്നതു പോലെ ഒരാള്‍ സംവിധാനം ചെയ്യുന്ന ചിത്രം കണ്ടാല്‍ അയാളുടെ മനസ്സിന്റെ പ്രകൃതമറിയാന്‍ കഴിയും. ഈ ചിത്രം കണ്ട ഞാന്‍ സഖറിയെ 'പെരുത്തിഷ്ടപ്പെട്ടതും' അങ്ങിനെത്തന്നെയാവണം...

  മനസ്സു കീഴടക്കിയത് ഉമ്മമാര്‍..

  മറക്കാനാവാത്ത രണ്ടു ഉമ്മമാരാണ് എന്റെ മനസ്സു കീഴടക്കിയത് . അവരിലൂടെ സഖറിയാ നമ്മിലേക്ക് പകരുന്ന സന്ദേശം എടുത്തുപറയാതെ വയ്യ. അജണ്ട വെച്ച് ജീവിക്കുന്ന, അതായത് കമഴ്ന്നാല്‍ കാല്‍പ്പണം എന്ന് വിശ്വസിക്കുന്ന ഉപഭോഗ സംസ്‌കാരത്തിന്റെ ലഹരിയില്‍ പെട്ടിരിക്കുന്ന ഈ സമൂഹത്തില്‍ ആ ഉമ്മമാര്‍ മാലാഖകളായി പ്രശോഭിക്കുന്നു . സഖറിയാ എവിടുന്നാണ് ഇവരെ കണ്ടെത്തിയതെന്നാണ് എന്റെ സംശയം .ഇംഗ്ലീഷ് ഒട്ടും തിരിയാത്ത അവര്‍ സ്‌നേഹത്തിന്റെ നോട്ടങ്ങളിലൂടെ സുഡു വുമായി സംവേദനം നടത്തുന്ന ശൈലി മനോഹരം തന്നെ. അത്രകണ്ട് ചേലുണ്ട് സൗബിന്റെ ഇംഗ്ലീഷ് മലയാളം 'രസായനം'! ജാതി നോക്കാതെ, മതം നോക്കാതെ എങ്ങു നിന്നോ വന്ന ഒരു സുഡു എന്ന കാല്‍പന്തു കളിക്കാരനെ ഇത്ര കണ്ടു സ്‌നേഹിക്കാനും അവന്‍ പോകുമ്പോള്‍ വികാര വായ്‌പോടെ അവന്റെ പെങ്ങള്‍ക്കുള്ള ജിമിക്കിയും അവനുള്ള വാച്ചും സമ്മാനിക്കാനുള്ള മനസ്സ് ഈ തലമുറയ്ക്ക് ഒരു പ്രചോദനമാവട്ടെ. ഇന്നാട്ടിലെ കവല പ്രസംഗത്തൊഴിലാളികളായ രാഷ്ട്രീയക്കാര്‍ ഈ ഉമ്മമാരെ ഒരു തവണയെങ്കിലും ഒന്ന് കണ്ടിരിക്കുന്നത് നന്നായിരിക്കും...

  സഖറിയാ സമാധാനം പറഞ്ഞേ പറ്റൂ..

  ഞാന്‍ ഇപ്പോഴും ബലമായി സംശയിക്കുന്നു. ഇങ്ങനെയുള്ള മനസ്സിന്റെ ഉടമകള്‍ ഇപ്പോള്‍ ഉണ്ടോ? ഉണ്ടെങ്കില്‍... മനുഷ്യരാശിക്ക് ഭാവിയുണ്ട്. ചിത്രത്തിന്റെ ഒടുവില്‍ എയര്‍പോര്‍ട്ടില്‍ വെച്ച് ബനിയനുകള്‍ പരസ്പ്പരം മാറിയിടുന്ന രംഗം ലേശം നിറം കൂടിപ്പോയി എന്ന് തോന്നാമെങ്കിലും 'വെളുമ്പനും കറുമ്പനും' തമ്മിലുള്ള സമരസപ്പെടല്‍ ആണല്ലോ എന്നോര്‍ത്തപ്പോള്‍ അനല്പമായ സന്തോഷം തോന്നി. എന്നാല്‍ ചിത്രം പുറത്തിറങ്ങി അധികം കഴിയും മുന്‍പേ പ്രതിഫലത്തിന്റെ കാര്യത്തില്‍ സിനിമയുടെ ശില്‍പ്പികള്‍ 'വംശീയമായ ' വേര്‍തിരിവ് കാട്ടി എന്ന് സുഡു തന്നെ കരക്കാരോട് ഉച്ച ഭാഷിണി വെച്ച് പറയുന്നത് കേട്ടപ്പോള്‍ ഏറെ വിഷമവും. അതെന്തുമാകട്ടെ , സുഡാനി പ്രോത്സാഹനം അര്‍ഹിക്കുന്ന മധുരമായ ഒരു ചലച്ചിത്രമാണ്, നാട്യങ്ങളോ ജാഡകളോ ഇല്ലാത്ത ഒരു അനുഭവം... ഒരു വയസ്സുകാരന്റെ പല്ലില്ലാത്ത മോണ കാട്ടിയുള്ള ചിരിയുടെ സുഖം. ഒരിക്കല്‍ കൂടി അതിന്റെ അണിയറശില്പികളെ അഭിനടിച്ചതുകൊണ്ടു ഒരു തെറ്റുമില്ല... ശ്ശെടാ... ദേ പിന്നേം ആ ഉമ്മമാരെന്റെ മനസ്സിലേക്ക് വരുന്നു നാട്ടിന്‍പുറത്തിന്റെ നൈര്‍മ്മല്യവുമായി... ഞാന്‍ എന്ത് ചെയ്യും? സഖറിയാ, നിങ്ങള്‍ തന്നെ സമാധാനം പറഞ്ഞേ പറ്റൂ....

  English summary
  Balachandra Menon's facebook post about Sudani From Nigeria

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more