twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശോഭന, പാര്‍വ്വതി, ലിസി, ആനി, കൗസല്യ, കാര്‍ത്തിക....ഒടുവില്‍ ഇതാ ദക്ഷിണ

    By Aswini
    |

    ശോഭന, ലിസി, കാര്‍ത്തിക, പാര്‍വ്വതി, ആനി തുടങ്ങി മലയാള സിനിമയ്ക്ക് എണ്ണം പറഞ്ഞ പുതുമുഖ നായികമാരെ പരിചയപ്പെടുത്തിയ ബാലചന്ദ്ര മേനോന്‍ ഒടുവില്‍ പരിചയപ്പെടുത്തുന്ന നായികയാണ് ദക്ഷിണ. ഒരിടവേളയ്ക്ക് ശേഷം ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്യുന്ന 'ഞാന്‍ സംവിധാനം ചെയ്യുന്നു' എന്ന ചിത്രത്തിലൂടെയാണ് ദക്ഷിണ എന്ന പുതുമുഖ താരം അരങ്ങേറുന്നത്.

    തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ വച്ചു കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് ബാലചന്ദ്രമേനോന്‍ തന്റെ പുതിയ നായികയെ പരിചയപ്പെടുത്തിയത്. ലിസി മുതല്‍ ദക്ഷിണ വരെ ബാലചന്ദ്ര മേനോന്‍ മലയാളത്തിന് പരിചയപ്പെടുത്തിയ നായിമകാര്‍ ആരൊക്കെയാണെന്ന് നോക്കാം,

    ലിസി

    ശോഭന, പാര്‍വ്വതി, ലിസി, ആനി, കൗസല്യ, കാര്‍ത്തിക....ഒടുവില്‍ ഇതാ ദക്ഷിണ

    ഇത്തിരി നേരം ഒത്തിരി കാര്യം എന്ന ചിത്രത്തിലൂടെയാണ് ലിസിയുടെ അരങ്ങേറ്റം. 1982 ലാണ് ലിസിയെ ബാലചന്ദ്രമേനോന്‍ താന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍, തന്റെ നായികയായി പരിചയപ്പെടുത്തിയത്.

    കാര്‍ത്തിക

    ശോഭന, പാര്‍വ്വതി, ലിസി, ആനി, കൗസല്യ, കാര്‍ത്തിക....ഒടുവില്‍ ഇതാ ദക്ഷിണ

    ഒരു പൈങ്കിളിക്കഥ എന്ന ചിത്രത്തിലൂടെയാണ് കാര്‍ത്തികയെ ബാലചന്ദ്രമേനോന്‍ മലയാളത്തിന് പരിചയപ്പെടുത്തിയത്. 1984 ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ ഒരു ഡാന്‍സറായിട്ടാണ് കാര്‍ത്തിക എത്തിയത്. ബാലചന്ദ്ര മേനോന്‍ മുഖ്യവേഷത്തിലെത്തിയ ചിത്രത്തില്‍ മുധുവും ഗോപിയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പിന്നീട് മലയാളത്തിന്റെ സ്വന്തം നായികയായി വളര്‍ന്ന കാര്‍ത്തിക വിവാഹ ശേഷം അരങ്ങ് വിട്ടു

    ശോഭന

    ശോഭന, പാര്‍വ്വതി, ലിസി, ആനി, കൗസല്യ, കാര്‍ത്തിക....ഒടുവില്‍ ഇതാ ദക്ഷിണ

    അതേ വര്‍ഷം തന്നെയാണ് ശോഭന എന്ന പുതുമുഖ നായികയെയും ബാലചന്ദ്രമേനോന്‍ പരിചയപ്പെടുത്തിയത്. ഏപ്രില്‍ 18 എന്ന ചിത്രത്തില്‍ ബാലചന്ദ്രമേനോന്റെ നായികയായി അരങ്ങേറിയ ശോഭന ഇന്നും മലയാളത്തിലെ മികച്ച നടി തന്നെയാണ്. മലയാളികള്‍ക്ക് പ്രിയപ്പെട്ട നടി

    പാര്‍വ്വതി

    ശോഭന, പാര്‍വ്വതി, ലിസി, ആനി, കൗസല്യ, കാര്‍ത്തിക....ഒടുവില്‍ ഇതാ ദക്ഷിണ

    1986 ല്‍ വിവാഹിതരെ ഇതിലെ ഇതിലെ എന്ന ചിത്രത്തിലൂടെയാണ് മേനോന്‍ പാര്‍വ്വതിയെ മലയാളത്തിന് പരിചയപ്പെടുത്തിയത്. കാര്‍ത്തികയെയും ശോഭനയെയും ലിസിയെയും പോലെ പാര്‍വ്വതിയ്ക്കും മലയാളം നല്ല സ്വീകരണം നല്‍കി. ജയറാമുമായുള്ള വിവാഹ ശേഷം പാര്‍വ്വതിയും കളം വിട്ടു

    ആനി

    ശോഭന, പാര്‍വ്വതി, ലിസി, ആനി, കൗസല്യ, കാര്‍ത്തിക....ഒടുവില്‍ ഇതാ ദക്ഷിണ

    1993 ല്‍ അമ്മയാണെ സത്യം എന്ന ചിത്രത്തിലൂടെ ആനിയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയതും ബാലചന്ദ്രമേനോന്‍ ആണ്. വെറും 16 സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ആനി എന്ന നടിയ്ക്ക് മലയാള സിനിമ നല്ല സ്വീകരണം തന്നെ നല്‍കിയിട്ടുണ്ട്. സംവിധായകന്‍ ഷാജി കൈലാസുമായുള്ള വിവാഹ ശേഷം ആനിയും സിനിമ വിട്ടു

    നന്ദിനി

    ശോഭന, പാര്‍വ്വതി, ലിസി, ആനി, കൗസല്യ, കാര്‍ത്തിക....ഒടുവില്‍ ഇതാ ദക്ഷിണ

    മലയാളികള്‍ നന്ദിനി എന്ന് വിളിയ്ക്കുന്ന തമിഴകത്തിന്റെ കൗസല്യയെ പരിചയപ്പെടുത്തിയതും മേനോന്‍ തന്നെ. ഏപ്രില്‍ 19 എന്ന ചിത്രത്തിലൂടെയാണ് നന്ദിനിയുടെ അരങ്ങേറ്റം. അയാള്‍ കഥയെഴുതുകയാണ്, കരുമാടിക്കുട്ടന്‍, സുന്ദരപുരുഷന്‍ തുടങ്ങി ഒഥ്തിരി ചിത്രങ്ങളിലൂടെ നന്ദിനി മലയാളികള്‍ക്ക് പ്രിയപ്പെട്ടവളായിത്തീര്‍ന്നു

    ദക്ഷിണ

    ശോഭന, പാര്‍വ്വതി, ലിസി, ആനി, കൗസല്യ, കാര്‍ത്തിക....ഒടുവില്‍ ഇതാ ദക്ഷിണ

    ഇപ്പോഴിതാ ഒടുവില്‍ ദക്ഷിണ. ഞാന്‍ സംവിധാനം ചെയ്യുന്നു എന്ന ചിത്രത്തിലാണ് ദക്ഷിണ നായികയാകുന്നത്. ബാലചന്ദ്ര മേനോന്‍ പരിചയപ്പെടുത്തിയ നായികമാര്‍ക്കാര്‍ക്കും സിനിമില്‍ കാല്‍ വഴുതിയിട്ടില്ല. ദക്ഷിണയ്ക്കും സിനിമാ ലോകത്ത് നല്ലൊരു ഭാവി ഉണ്ടാവട്ടെ എന്നാശംസിക്കാം

    English summary
    Balachandra Menon again introduces a new heroine - Dakshina. Balachandra Menon is back to direction after a long gap. His new movie is titled 'Njan Samvidhanam Cheyum'.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X