twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദേഹത്ത് കുമിള പൊന്തി,രക്ഷപ്പെട്ടാല്‍ മതി എന്ന് ഓർത്ത് ചെയ്തതാണ്, ആ രംഗത്തെ കുറിച്ച് ബാലു വർഗീസ്

    |

    ബാലതാരമായി സിനിമയിലെത്തി പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് ബാലു വർഗീസ്. ലാൽ ജോസ് സംവിധാനം ചെയ്ത ചാന്തുപ്പൊട്ട് എന്ന ചിത്രത്തിലൂടെയാണ് ബാലു വർഗീസ് സിനിമയിലെത്തിയത്. ഇന്ദ്രജിത്തിന്റെ കുട്ടിക്കാലമായിരുന്നു ബാലു വർഗീസ് അവതരിപ്പിച്ചത്. ആദ്യ ചിത്രത്തിലൂടെ നടൻ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ‌‌‌

    ബിക്കിനിയിൽ ഗ്ലാമറസ് ലുക്കിൽ നടി, ചിത്രം കാണൂ

    പത്താം വയസ്സിലാണ് ബാലു വർഗീസ് ചാന്തുപ്പൊട്ടിൽ അഭിനയിക്കുന്നത്. വില്ലൻ കഥപാത്രത്തിലൂടെയായിരുന്നു നടന്റ തുടക്കം. ഇപ്പോഴിത ആദ്യ സിനിമയിലെ അനുഭവം വെളിപ്പെടുത്തുകയാണ് ബാലു വർഗീസ്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചാന്തുപ്പെട്ട് എന്ന ചിത്രത്തിൽ എത്തിയതിന് കുറിച്ചും നടൻ പറയുന്നുണ്ട് നടന്റെ വാക്കുകൾ ഇങ്ങനെ...

    ചാന്തുപ്പൊട്ട്

    പത്തു വയസില്‍ ചാന്ത്പൊട്ടിലൂടെ ആയിരുന്നു അരങ്ങേറ്റം. ലാലങ്കിള്‍ അമ്മയുടെ സഹോദരനാണ്. ചാന്തുപൊട്ടില്‍ ഇന്ദ്രജിത്തിന്റെ കുട്ടിക്കാലം ചെയ്യാന്‍ ഒരാളെ നോക്കുന്ന സമയമായിരുന്നു. ലാലങ്കിള്‍ ആണ് ലാല്‍ജോസ് സാറിനോട് എന്റെ കാര്യം പറഞ്ഞത്. പിറ്റേന്നു തന്നെ സെറ്റില്‍ ചെല്ലണമെന്ന് പറഞ്ഞു. അവിടെ ചെന്ന് കട്ട വെയ്റ്റിംഗ്.

    ലൊക്കേഷൻ അനുഭവം

    നല്ല തീപ്പൊരി വെയിലും. കടല്‍ തീരത്താണ് ഷൂട്ട്. ഒന്നു കേറി നില്‍ക്കാന്‍ പോലും സ്ഥമില്ല. ആ പൊരി വെയിലത്ത് വെന്തുരുകി നിന്നിട്ടും എന്റെ ഷോട്ട് ആകുന്നില്ല. അവസാനം ഞാന്‍ ക്ഷീണിച്ചു. ദേഹമെല്ലാം വെയിലു കൊണ്ടു കുമിള പോലെ വരാന്‍ തുടങ്ങി. എങ്ങനെയെങ്കിലും അവിടുന്ന് രക്ഷപ്പെട്ടാല്‍ മതിയെന്നായി. കൃത്യം ആ സമയത്ത് തന്നെ എന്റെ ഷോട്ട് റെഡിയായി.

    കടപ്പുറത്തെ  സീൻ

    പിന്നെ ഒന്നും നോക്കിയില്ല. പൊതുവെ കുറച്ച് നാണം കുണുങ്ങിയായ ഞാന്‍ ഭയങ്കര അഭിനയം. സത്യം പറഞ്ഞാല്‍ ഇതൊന്നു തീര്‍ത്ത് വീട്ടില്‍ പോവുക എന്നൊരൊറ്റ ലക്ഷ്യം മാത്രമേ മുന്നില്‍ ഉണ്ടായിരുന്നുള്ളു. ഫസ്റ്റ് ടേക്കില്‍ തന്നെ സീന്‍ ഓകെ. എല്ലാവരും ക്ലാപ്പ് ചെയ്തു. എപ്പോള്‍ ചോദിക്കുമ്പോഴും ആദ്യം ഓര്‍മയില്‍ എത്തുന്ന ക്ലാപ്പ് അതാണ് - ബാലു വർഗീസ് പറഞ്ഞു.

    സിനിമയിൽ സജീവം

    ചാന്തുപ്പൊട്ടിന് ശേഷം നിരവധി ചിത്രങ്ങൾ ബാലുവിനെ തേടി എത്തുകയായിരുന്നു. ഒരുവൻ, അറബിക്കഥ. തലപ്പാവ്, തുടങ്ങിയ ചിത്രത്തിൽ ബാലതാരമായ തിളങ്ങാൻ കഴിഞ്ഞിരുന്നു. 2013 ൽ പുറത്തിറങ്ങിയ ഹണീ ബീയിൽ നടൻ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, ഇതിന് ശേഷം പുറത്തിറങ്ങിയ നടന്റെ മിക്ക ചിത്രങ്ങളും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. സുനാമി, ജാവ എന്നിവയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ബാലു വർഗീസ് ചിത്രങ്ങൾ.

    Read more about: balu varghese
    English summary
    Balu Varghese,Balu Varghese Unforgetable first movie incident,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X