For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യ പറയുന്നത് മാത്രമായിരിക്കും എപ്പോഴും ശരി; വില കൂടിയ വസ്ത്രമൊന്നും എലിസബത്ത് വാങ്ങാറില്ലെന്ന് ബേസില്‍

  |

  പാല്‍തു ജാന്‍വറിന് പിന്നാലെ ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിലും നായകനായി അഭിനയിച്ച് തിളങ്ങി നില്‍ക്കുകയാണ് ബേസില്‍ ജോസഫ്. തിയറ്ററുകളില്‍ പ്രേക്ഷകരുടെ പ്രശംസ വാങ്ങിയ നല്ല നടന്‍ എന്നതിലുപരി മികച്ച സംവിധായകന്‍ കൂടിയാണ്. മിന്നല്‍ മുരൡഎന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളക്കരയില്‍ ചരിത്രം സൃഷ്ടിക്കാനും ബേസിലിന് സാധിച്ചിരുന്നു.

  തന്റെ ഉയര്‍ച്ചകള്‍ക്കെല്ലാം പിന്നില്‍ നില്‍ക്കുന്നത് ഭാര്യ എലിസബത്താണെന്നാണ് നടനിപ്പോള്‍ പറയുന്നത്. പ്രതിസന്ധി ഘട്ടത്തിലോ അല്ലാത്ത സമയത്തോ അവള്‍ പറയുന്നതെല്ലാം കറക്ടായിരിക്കും. അതിലൊരു സംശയവുമില്ലെന്നും വണ്ടര്‍വാള്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ബേസില്‍ പറയുന്നു. ഒപ്പം എലിസബത്തുമായി ഉണ്ടായ ക്യാംപസ് പ്രണയത്തെ കുറിച്ചും നടന്‍ മനസ് തുറന്നിരിക്കുകയാണ്.

  Also Read: പിതാവിനെ തട്ടിയെടുത്ത നടിയോട് വഴക്കുണ്ടാക്കി സണ്ണി ഡിയോൾ; ഭര്‍ത്താവിന്റെ മക്കളെ ചേര്‍ത്ത് പിടിച്ച് ഹേമയും

  പ്രേമിക്കുമ്പോള്‍ ഒന്നും ചിന്തിച്ചിരുന്നില്ല. പിന്നീടാണ് കൂടുതല്‍ അടുത്തറിയുന്നത്. അത്രയും പക്വതയുള്ള റിലേഷന്‍ഷിപ്പ് ഒന്നുമായിരുന്നില്ല ഞങ്ങളുടേത്. അവള്‍ക്കന്ന് പതിനെട്ട് വയസും എനിക്ക് ഇരുപതുമാണ്. പക്കാ കേളോജ് റൊമാന്‍സ് മാത്രമാണത്. പിന്നീട് ഞങ്ങള്‍ മെച്ച്യൂഡായി വന്നു. എന്റെ കുറച്ച് സ്വഭാവം അവള്‍ക്കും അവളുടേത് എനിക്കും കിട്ടി. പിന്നെ പ്രേമിച്ച് തുടങ്ങിയപ്പോള്‍ തന്നെ വിവാഹം കഴിക്കാമെന്ന് കരുതിയിരുന്നു. അങ്ങനെയാണ് റിലേഷന്‍ഷിപ്പിലാവുന്നത്.

  Also Read: ഭര്‍ത്താവില്‍ നിന്ന് തന്നെ അവള്‍ സത്യം അറിയണം; അപകടത്തില്‍ നിന്നാണ് തുടങ്ങേണ്ടതെന്ന് വിജയ് മാധവ്

  ഇതൊരു ടൈം പാസ് ലവ് ആക്കാനുള്ള ചിന്തയൊന്നും അന്നില്ലായിരുന്നു. ഇഷ്ടപ്പെട്ടു വിവാഹം കഴിക്കാം എന്നേ ചിന്തിച്ചുള്ളു. എനിക്ക് ചില കുറവുകളൊക്കെ ഉണ്ട്. അവളൊരിക്കലും തെറ്റാറില്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്ത് പ്രശ്‌നം ഉണ്ടായാലും ആദ്യം അഭിപ്രായം ചോദിക്കുന്നത് എലിസബത്തിനോടാണ്. ആലോചിച്ചിട്ടാണ് മറുപടി പറയുക. അവള് പറയുന്ന അഭിപ്രായം കറക്ടായിരിക്കും. അതുകൊണ്ട് ഭാര്യയുടെ അടുത്ത് അത്രയും വിശ്വാസമുണ്ട്.

  ജീവിതത്തിലെ ഏത് സാഹചര്യത്തിലും അവള്‍ക്കൊരു കുറവുള്ളതായി എനിക്ക് തോന്നിയിട്ടില്ല. പരസ്പര ബഹുമാനം എന്നും ഞങ്ങള്‍ക്കിടയിലുണ്ട്. രണ്ടാളും വ്യത്യസ്തമായ പ്രൊഫഷനില്‍ നില്‍ക്കുന്നവരാണ്. അവളേക്കാള്‍ കൂടുതല്‍ കാശുണ്ടാക്കുന്നത് ഞാനായിരിക്കാം. അങ്ങനൊരു മേലധികാരമില്ല, അവളുടെ പ്രൊഫഷനും തുല്യ ബഹുമാനമാണുള്ളത്. അവളും നല്ല പൊസിഷനിലാണ് ഇരിക്കുന്നത്. വളരുമ്പോഴും പ്രൊഫൈല്‍ മാറിയാലും ആ ബഹുമാനത്തിന് ഒട്ടും മാറ്റം വന്നിട്ടില്ല.

  എലിസബത്ത് എന്ത് പറഞ്ഞാലും എനിക്ക് അത് ഒക്കെയാണ്. മാത്രമല്ല പക്വതയടക്കം എന്ത് കാര്യത്തിനും മുന്നില്‍ നില്‍ക്കുന്നത് ഭാര്യ തന്നെയാണ്. ഞാനിങ്ങനെ ഇരിക്കുന്നതിന് കാരണവും അവളാണ്. അതല്ലെങ്കില്‍ ഞാനൊരു ജാഡക്കാരനായി പോയേനെ. നീ താഴേക്ക് വാ ബേസിലേ.. എന്നിടയ്ക്ക് അവള്‍ പറയാറുണ്ടെന്നും നടന്‍ സൂചിപ്പിച്ചു.

  അവളെപ്പോഴും വിലകൂടിയ വസ്ത്രങ്ങളൊന്നും വാങ്ങിക്കാറില്ലെന്നാണ് ബേസില്‍ പറയുന്നത്. ഡ്രസ് വാങ്ങാന്‍ പോയാലും അവള്‍ വില നോക്കിയാണ് വാങ്ങിക്കുന്നത്. രണ്ടെണ്ണം എടുത്തിട്ട് മൂന്നാമതൊരണ്ണം എടുത്ത് ഇട്ട് നോക്കി. എന്നിട്ട് അതിന്റെ വില നോക്കിയപ്പോള്‍ ഇത് വേണ്ടെന്ന് പറഞ്ഞ് മാറ്റിവെച്ചു. അതെടുത്തോ അങ്ങനെ നോക്കേണ്ടെന്ന് ഞാന്‍ പറഞ്ഞെങ്കിലും അവളതിന് സമ്മതിച്ചില്ലെന്നാണ് ബേസില്‍ പറയുന്നത്. അങ്ങനെയൊക്കെ പോയാല്‍ മതിയെന്നാണ് അവളുടെ നിലപാടെന്ന് ബേസില്‍ വ്യക്തമാക്കുന്നു.

  English summary
  Basil Joseph Opens Up About His Love Story With Wife Elizabath Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X