For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബീന ആന്റണിയെ കല്യാണം കഴിക്കരുത്; തന്നെ കുറിച്ച് അശ്ലീല കഥ എഴുതിയ മാസികയെ കുറിച്ച് നടി

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരിയായിട്ടുള്ള നടിയാണ് ബീന ആന്റണി. സിനിമയിലും സീരിയലുകളിലുമൊക്കെ ഒരുപോലെ നിറഞ്ഞ് നിന്നിരുന്ന ബീനയ്ക്ക് തുടക്ക കാലത്ത് ഒത്തിരി അപവാദങ്ങള്‍ കേള്‍ക്കേണ്ടതായി വന്നിട്ടുണ്ട്. തന്നെ കുറിച്ചെഴുതിയ അശ്ലീല മാസികകള്‍ തന്റെ മുന്നില്‍ നിന്ന് തന്നെ വില്‍ക്കുന്നത് കണ്ടിട്ടുണ്ടെന്നാണ് നടിയിപ്പോള്‍ പറയുന്നത്.

  ബീന ആന്റണി എന്ന പേര് കാരണം കേള്‍ക്കേണ്ടി വന്നതിനെ പറ്റിയും ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ പങ്കെടുത്ത് സംസാരിക്കവേ ബീന വെളിപ്പെടുത്തി. മാത്രമല്ല തന്നെ വിവാഹം കഴിക്കരുതെന്ന് പറഞ്ഞ് വന്ന ഊമക്കത്തുകളെ കുറിച്ചും നടി തുറന്ന് പറഞ്ഞിരിക്കുകയാണ്. നടിയുടെ വാക്കുകളിങ്ങനെ..

  കല്യാണം മുടക്കാന്‍ വന്ന ഊമക്കത്തുകളെ കുറിച്ച് ബീന ആന്റണി പറയുന്നത് ഇങ്ങനെയാണ്..

  'ബീനയെ കല്യാണം കഴിക്കരുത് എന്ന് പറഞ്ഞ് കൊണ്ട് എനിക്കും മനോജിനും ഒത്തിരി കത്തുകള്‍ വന്നു. അതൊക്കെ വായിക്കുമ്പോള്‍ ചിരി വരും. ചിലര്‍ മനോജിന്റെ വീട്ടിലെ ലെറ്റര്‍ ബോക്‌സില്‍ ഊമക്കത്തുകള്‍ കൊണ്ട് പോയി ഇട്ടു. ബീന ആന്റണിയെ കെട്ടരുത്, അവര്‍ അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെയാണ് മനോജിന്റെ കത്തില്‍ എഴുതിയത്. എനിക്ക് വന്ന കത്തില്‍ മനോജ് വൃത്തിക്കെട്ടവനാണ്, പെണ്ണ് വിഷയത്തിലുള്ളവനാണ് തുടങ്ങിയ കാര്യങ്ങളും പറഞ്ഞു'.

  അച്ഛൻ ബോണിയോടും രണ്ടാനമ്മയുടെ മക്കളോടും പെട്ടന്ന് ക്ഷമിക്കാനുള്ള കാരണം വെളിപ്പെടുത്തി അർജുൻ കപൂർ!

  തന്റെ പേരില്‍ വന്ന അശ്ലീലകഥളെ കുറിച്ചുള്ള നടിയുടെ വിശദീകരണം..

  'എന്നെ പോലെ അപവാദങ്ങള്‍ കേട്ട മറ്റൊരു ആര്‍ട്ടിസ്റ്റ് ഉണ്ടാവില്ലെന്നാണ് ബീന ആന്റണി പറയുന്നത്. ഒരു മാഗസിന്‍ എന്നെ കുറിച്ചുള്ള അശ്ലീലകഥകള്‍ അടിച്ചിറക്കി. ഒരു കവര്‍ സ്റ്റോറി ആയിട്ടാണ് ബീന ആന്റണിയെ കുറിച്ചുള്ള കഥകള്‍ മാസികയില്‍ വന്നത്. അതിലൊന്നും ഞാന്‍ പ്രതികരിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി'.

  ഷോയ്ക്ക് വേണ്ടത് എന്താണെന്ന് ആ മത്സരാര്‍ത്ഥിക്ക് അറിയാം, പക്ഷെ അത് ബ്ലെസ്‌ലിയല്ല; ടോപ്പ് 5-നെക്കുറിച്ച് വിനയ്

  'തന്നെ കുറിച്ച് അശ്ലീല കഥകള്‍ എഴുതിയ മാസിക ഒരിക്കല്‍ ട്രെയിനിലെ എസി കമ്പാര്‍ട്ട്മെന്റില്‍ എനിക്ക് തന്നെ വിറ്റ കഥയും നടി പങ്കുവെച്ചു. അന്ന് അമ്മയും എന്റെ കൂടെയുണ്ട്. എന്നെ കണ്ടിട്ട് തന്നെയാണ് അയാളത് വില്‍ക്കുന്നത്. എന്തായാലും ഒരു അന്തസുള്ള കുടുംബത്തിന്റെ ടേബിളില്‍ വയ്ക്കുന്ന മാസികയല്ല അത്. അന്തസുള്ള ഒരു വ്യക്തി അത് വാങ്ങുമോ? ഇല്ല. തെരുവില്‍ കിടന്ന് പട്ടി കുരക്കുന്നതിനെ ഞാനെന്തിന് കാര്യമാക്കണം?

  ഇതൊക്കെ മാനസികമായി നമ്മളെ തളര്‍ത്തും. എന്റെ സഹോദരി കോളേജില്‍ പോവുമ്പോള്‍ ഇതൊക്കെ പറഞ്ഞ് വിഷമിപ്പിച്ചിട്ടുണ്ട്. പക്ഷേ ദൈവം എന്നെ തളര്‍ത്തിയില്ല. അതിന് ശേഷം എനിക്ക് ഒരുപാട് അവസരങ്ങള്‍ എന്നെ തേടി വന്നു'.

  ദിൽഷാ.. നിന്റെ ഷോട്ട്സിനും ഇറക്കം ഇല്ല'; തന്റെ വസ്ത്രത്തെ കുറ്റപ്പെടുത്തിയ ദിൽഷയെ പൊളിച്ചടുക്കി നിമിഷ!

  Recommended Video

  Dr. Robin Ready For Re-Entry | ദിൽഷയെ സ്വന്തമാക്കാനുള്ള ട്രിക്ക് വെളിപ്പെടുത്തി റോബിൻ | *Interview

  ബീന ആന്റണി എന്ന പേര് ഉണ്ടാക്കിയ പൊല്ലപ്പിനെ കുറിച്ച് നടി

  'ജീവിതത്തില്‍ എനിക്കേറ്റവും കൂടുതല്‍ പാരയായത് ബീന ആന്റണി എന്ന പേരാണെന്ന് നടി വെളിപ്പെടുത്തി. ഈ പേരില്‍ വേറെ ഏതോ ഒരു നടി കൂടി ഉണ്ടായിരുന്നു. അവര്‍ ചെയ്യുന്നതൊക്കെ എന്റെ തലയിലേക്ക് വരും. അന്ന് ഫെയിം ഉള്ള ബീന ആന്റണി ഞാനായിരുന്നു. ലുങ്കിയും ബ്ലൗസും തോര്‍ത്തും ധരിച്ച് ഞാനൊരു പരസ്യത്തില്‍ അഭിനയിച്ചിരുന്നു. ഈ സമയത്ത് വേറൊരു നടി ഒരു ലുങ്കിയുടെ പരസ്യത്തില്‍ അഭിനയിച്ചിട്ടുണ്ട്.

  English summary
  Beena Antony Opens Up A False News About Her And How It Impacted The Family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X