»   » റേറ്റിങ്ങില്‍ തളരുന്നതല്ല ഡബ്ലുസിസി, മഞ്ജു വാര്യര്‍ എങ്ങും പോയിട്ടില്ല, എല്ലാം വ്യാജപ്രചാരണം!

റേറ്റിങ്ങില്‍ തളരുന്നതല്ല ഡബ്ലുസിസി, മഞ്ജു വാര്യര്‍ എങ്ങും പോയിട്ടില്ല, എല്ലാം വ്യാജപ്രചാരണം!

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയുടെ തന്നെ ചരിത്രത്തിലാദ്യമായാണ് സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന വനിതകള്‍ അവര്‍ക്കായി ഒരു സംഘടന രൂപീകരിച്ചത്. വിമന്‍ ഇന്‍ സിനിമ കലക്ടീവ് എന്ന് പേരിട്ട സംഘടനയെക്കുറിച്ചുള്ള വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്. സംഘടനയ്ക്ക് വണ്‍സ്റ്റാര്‍ നല്‍കിയുള്ള റേറ്റിങ്ങും തുടങ്ങിയിട്ടുണ്ട്. വനിതാസംഘടനയുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച ഒരു ലേഖനമാണ് പലരെയും ചൊടിപ്പിച്ചത്.

മോഹന്‍ലാലിന്‍റെ ഉയര്‍ച്ചയ്ക്ക് പിന്നില്‍ മമ്മൂട്ടി, മലയാള സിനിമയിലെ അര്‍ജ്ജുനനും കര്‍ണ്ണനും!

ബാഹുബലിയെ വെല്ലാന്‍ മാമാങ്കം, മാമാങ്കത്തിന് ദൃശ്യചാരുതയേകാന്‍ ബാഹുബലി സംഘം, മലയാളത്തില്‍ ഇതാദ്യം!

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് മലയാള സിനിമയില്‍ സ്ത്രീ സംഘടന രൂപീകരിച്ചത്. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വനിതകളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം. രാജ്യാന്തര ചലച്ചിത്ര മേളയ്ക്കിടെ കസബ എന്ന സിനിമയെ വിമര്‍ശിച്ചതിന് നടി പാര്‍വ്വതിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. മമ്മൂട്ടിയുടെ ആരാധകരെന്ന് അവകാശപ്പെട്ടാണ് ചിലര്‍ താരത്തെ വിമര്‍ശിച്ചത്. ഒടുവില്‍ പ്രതികരണവുമായി മെഗാസ്റ്റാര്‍ തന്നെ രംഗത്തെത്തുകയായിരുന്നു.

വനിതാസംഘടനയ്‌ക്കെതിരെ പടയൊരുക്കം

ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യ വനിതാസംഘടനയായ വിമന്‍ ഇന്‍ സിനിമ കലക്റ്റീവിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ സംഘടനയക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയരുന്നുണ്ട്.

സിനിമയ്ക്കകത്തു നിന്നും പുറത്തുനിന്നും

നിലവിലെ സാഹചര്യങ്ങളെ പൊളിച്ചെഴുതുന്ന തരത്തില്‍ പുതിയൊരു സംഘടന ഉടലെടുത്തപ്പോള്‍ എതിര്‍പ്പുമായി സിനിമയ്ക്കകത്തു നിന്ന് പലരും രംഗത്ത് വന്നിരുന്നു. വനിതകള്‍ക്കായി സംഘടന ആവശ്യമില്ലെന്ന തരത്തിലുള്ള അഭിപ്രായങ്ങളും ഉയര്‍ന്നുവന്നിരുന്നു.

ഫേസ്ബുക്കില്‍ പങ്കുവെച്ച ലേഖനം

വിമന്‍ ഇന്‍ സിനിമ കലക്റ്റീവ് ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച ഒരു ലേഖനമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. മലയാള സിനിമയിലെ സ്ത്രീ വിരുദ്ധതയെക്കുറിച്ചുള്ള ലേഖനമായിരുന്നു അത്.

ലേഖനത്തിലെ ഉള്ളടക്കം

മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയെ പരാമര്‍ശിച്ചുകൊണ്ടുള്ള ഒരു ലേഖനമായിരുന്നു അത്. പ്രമുഖ താരങ്ങളുടെ പേര് എടുത്തു പറഞ്ഞുള്ള ലേഖനമായിരുന്നു അത്. ഈ പോസ്റ്റ് ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തതാണ് പലരെയും പ്രകോപിപ്പിച്ചത്.

പോസ്റ്റ് ഒഴിവാക്കി

ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ലേഖനം കാരണം സൈബര്‍ ആക്രമണം രൂക്ഷമായതോടെ സംഘടനയുടെ പേജില്‍ നിന്നും ആ ലേഖനം നീക്കം ചെയ്യുകയായിരുന്നു. നീക്ക് ചെയ്തതിന് പിന്നാലെ അതിനുള്ള വിശദീകരണവും അവര്‍ നല്‍കിയിരുന്നു.

വണ്‍സ്റ്റാര്‍ റേറ്റിങ്ങ് നല്‍കുന്നു

വനിത സംഘടയുടെ പേജിനെതിരെ വണ്‍സ്റ്റാര്‍ റേറ്റിങ്ങ് നല്‍കുന്ന പ്രചാരണവും സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നുണ്ട്. നിരവധി പേരാണ് സംഘടനയെ റേറ്റ് ചെയ്തിട്ടുള്ളത്.

മഞ്ജുവാര്യര്‍ പിന്‍വാങ്ങിയോ?

സംഘടനയില്‍ നിന്നും മഞ്ജു വാര്യര്‍ പിന്‍വാങ്ങിയെന്ന തരത്തില്‍ വ്യാജപ്രചാരണങ്ങളും നടക്കുന്നുണ്ട്. വനിതാസംഘടനയിലെ അംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസമാണ് പിന്‍വാങ്ങലിന് കാരണമെന്ന തരത്തിലുള്ള വ്യാജവാര്‍ത്തകളാണ് പ്രചരിക്കുന്നത്.

വനിതാസംഘടനയെക്കുറിച്ച് ചോദിച്ചപ്പോള്‍

സംഘടനയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കാര്യങ്ങളില്‍ വാസ്തവമില്ലെന്ന് ബീനപോള്‍ പറയുന്നു. ഡെക്കാന്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അവര്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.

ഡബ്ലുസിസിക്ക് ഒന്നും സംഭവിച്ചിട്ടില്ല

പ്രചരിക്കുന്ന തരത്തിലുള്ള ഒരു പ്രശ്‌നവും വനിത സംഘടനയില്‍ ഇല്ല. ആരും പിന്‍വാങ്ങിയിട്ടുമില്ല. വനിത സംഘടനയക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.

English summary
Beena Paul's response about WCC allegation and social media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X