twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാല്‍ നിറഞ്ഞാടി അഭിനയിക്കും; കഥ കേട്ടതോടെ ഇനി ഒന്നും ആലോചിക്കണ്ടെന്ന് പറഞ്ഞ് താരരാജാവും

    |

    പുലിമുരുകന് തിരക്കഥ ഒരുക്കി കൈയടി വാങ്ങിയ ഉദയകൃഷ്ണ വീണ്ടും മോഹന്‍ലാല്‍ സിനിമയ്ക്ക് തിരക്കഥ എഴുതുകയാണ്. ആറാട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബി ഉണ്ണികൃഷ്ണനും. വില്ലന് ശേഷം മോഹന്‍ലാലും ഉണ്ണികൃഷ്ണനും ഒരുമിക്കുന്ന ചിത്രമാണെന്നുള്ള പ്രത്യേകതയും ആറാട്ടിനുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തില്‍ നിന്നും പുറത്ത് വന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു.

    ആറാട്ട് എന്ന ചിത്രമൊരുക്കാന്‍ തീരുമാനിച്ചതിനെ കുറിച്ച് തുറന്ന് പറയുകയാണ് സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും തിരക്കഥാകൃത്ത് ഉദയകൃഷ്ണയും. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് കൊറോണ കാലത്തെ തങ്ങളുടെ സൃഷ്ടിയെ കുറിച്ചും മോഹന്‍ലാല്‍ നിറഞ്ഞാടാന്‍ പോവുന്ന മാസ് മസാല പടത്തെ കുറിച്ചുമുള്ള വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

    മാസ് പടവുമായി മോഹന്‍ലാല്‍

    ഈ സിനിമ കോവിഡ് കാലത്തിന്റെ സൃഷ്ടിയാണ്. മറ്റൊരു സിനിമയായിരുന്നു ആദ്യം ഞങ്ങള്‍ പ്ലാന്‍ ചെയ്തത്. മോഹന്‍ലാല്‍ തന്നെ നായകന്‍. നാല്‍പ്പത്തിയഞ്ചോളം ലൊക്കേഷനുകളില്‍ ചിത്രീകരിക്കണം. ഭൂരിഭാഗവും കേരളത്തിനു പുറത്ത്. കൂടാതെ പല സീനുകളിലും അഞ്ഞൂറോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും വേണ്ടി വരും. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതു നടക്കില്ലെന്നു മനസ്സിലായി. അങ്ങനെയാണ് പുതിയ കഥയിലേക്കു വന്നത്. ഞാനും മോഹന്‍ലാല്‍ സാറും ഒരുമിച്ചുള്ള അഞ്ചാമത്തെ പടമാണിത്.

    മാസ് പടവുമായി മോഹന്‍ലാല്‍

    തിരക്കഥ എഴുതാന്‍ മറ്റൊരാളെ കണ്ടെത്തിയതിന് പിന്നിലെ കാരണത്തെ കുറിച്ചും സംവിധായകന്‍ പറഞ്ഞു. 'ഒരു പക്കാ മാസ് പടത്തിലേക്ക് പോയാലോ? എന്ന് ആലോചന വന്നിരുന്നു. കഴിഞ്ഞ സിനിമകളെല്ലാം ജനപ്രിയ ഫോര്‍മാറ്റില്‍ തന്നെ ചെയ്തതാണെങ്കിലും പക്കാ മാസ് എന്ന നിലയിലേക്കു വന്നിട്ടില്ലെന്നാണ് എന്റെ വിലയിരുത്തല്‍. ഞാന്‍ തന്നെ എനിക്കു കല്‍പ്പിക്കുന്ന ചില നിരോധനങ്ങളാവാം അതിനു കാരണം. അപ്പോള്‍ ഞാനൊന്ന് അഴിയണം എന്നു തോന്നി. അങ്ങനെയാണ് ഉദയനോട് തിരക്കഥയെപ്പറ്റി പറയുന്നത്'.

    മാസ് പടവുമായി മോഹന്‍ലാല്‍

    സിനിമയിലെ സ്ത്രീപക്ഷ ചര്‍ച്ചകളെ കുറിച്ചും ഇരുവരും തുറന്ന് സംസാരിച്ചിരുന്നു. നീ വെറും പെണ്ണാണ്. എന്ന ഡയലോഗിന് ജനം കൈയടിക്കുന്നത് കണ്ടയാളാണ് ഞാന്‍. എന്നാല്‍ ഇന്ന് ജനം അങ്ങനെ ചെയ്യാത്തത് കൊണ്ട് തന്നെ അത്തരം ഡയലോഗുകളുടെ സാധ്യതയും ഇല്ലാതാവുന്നു. അതുപോലെ ജാതി പേര് പറഞ്ഞും തൊഴിലിന്റെ പേര് പറഞ്ഞും മനുഷ്യരെ ആക്ഷേപിക്കുന്ന സംഭാഷങ്ങള്‍ പഴയ സിനിമകളില്‍ കാണാം. ഇന്ന് ആരും അത് എഴുതില്ല. ഒരേ സമയം എഴുത്തിലും സമൂഹത്തിലും ഉണ്ടായ മാറ്റമാണിത്. ജനാധിപത്യം, തുല്യത, തുടങ്ങിയ കാര്യങ്ങളെ പറ്റി ബോധ്യമുള്ള ഒരു ജനതയോടാണ് ഇന്നത്തെ സിനിമ കമ്യൂണിക്കേറ്റ് ചെയ്യുന്നത്. അത് മറന്ന് കൊണ്ട് ഴുത്തുകാരനും മുന്നോട്ട് പോകാന്‍ പറ്റില്ലെന്ന് ഉദയകൃഷ്ണ പറയുന്നു.

    Recommended Video

    മരക്കാറിനിടയിലെ പ്രധാന വെല്ലുവിളി അതായിരുന്നു | FilmiBeat Malayalam
     മാസ് പടവുമായി മോഹന്‍ലാല്‍

    മോഹന്‍ലാല്‍ നിറഞ്ഞാടി അഭിനയിക്കുന്ന മാസ് മസാല പടം തന്നെയായിരിക്കും ഇത്. എന്നാലിതില്‍ സ്ത്രീ വിരുദ്ധതയോ ജനാധിപത്യ വിരുദ്ധതയോ ഉണ്ടാവില്ല. എല്ലാവര്‍ക്കും കുടുംബത്തോടെ വന്ന് കാണാവുന്ന എന്റര്‍ടെയിനര്‍ എന്ന് പറയാമെന്ന് തിരക്കഥാകൃത്ത് സൂചിപ്പിക്കുന്നു. തിയേറ്റര്‍ തുറന്ന് എല്ലാവര്‍ക്കും വന്ന് സിനിമ കാണാന്‍ പറ്റുന്ന സാഹചര്യത്തിലെ ഇത് പ്രദര്‍ശനത്തിനെത്തു. കാരണം ഇത് ചെറിയൊരു സിനിമയല്ല, നല്ല ബജറ്റ് ആവശ്യമുള്ള വലിയ പടമാണെന്ന് ബി ഉണ്ണികൃഷ്ണനും പറയുന്നു.

    English summary
    Before Aarattu B Unnikrishnan Planned A Movie With Mohanlal, Later Shelved Revealed The Director
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X