»   » നിവിന്‍ പോളിയുടെ ഹേയ് ജൂഡ് കാണുന്നതിന് മുമ്പ് ശ്യാമപ്രസാദിന്റെ അവസാന അഞ്ച് സിനിമകളെ കുറിച്ച് അറിയാം!

നിവിന്‍ പോളിയുടെ ഹേയ് ജൂഡ് കാണുന്നതിന് മുമ്പ് ശ്യാമപ്രസാദിന്റെ അവസാന അഞ്ച് സിനിമകളെ കുറിച്ച് അറിയാം!

Posted By:
Subscribe to Filmibeat Malayalam

നിവിന്‍ പോളിയുടെ കരിയറിലെ വ്യത്യസ്തമായൊരു ലുക്ക് ഇന്ന് തിയറ്ററുകളിലേക്ക് എത്തുകയാണ്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഹേയ് ജൂഡ്. തമിഴ് നടിയായ തൃഷ മലയാളത്തില്‍ അഭിനയിക്കുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത.

ഭാവന കുടുംബിനിയായി ഒതുങ്ങില്ല! ഹണിമൂണ്‍ തീരുന്നതിന് മുമ്പ് തന്നെ സിനിമയിലേക്ക് വരുന്നു!!


പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയെ കുറിച്ച് അറിയുന്നതിന് മുമ്പ് സംവിധായകന്‍ ശ്യാമപ്രസാദിന്റെ അവസാന അഞ്ച് സിനിമകളുടെ വിശേഷം പറയാം. പൃഥ്വിരാജ്, നിവിന്‍ പോളി, മമ്മൂട്ടി, ദിലീപ് എന്നിങ്ങനെ മലയാളത്തിലെ മുന്‍നിര താരങ്ങളെ നായകന്മാരാക്കിയാണ് ശ്യാമപ്രസാദ് സിനിമ സംവിധാനം ചെയ്തിരുന്നത്.


ഇവിടെ

ശ്യാമപ്രസാദ് അവസാനമായി സംവിധാനം ചെയ്ത സിനിമയാണ് ഇവിടെ. പതിയെ പോവുന്ന ഒരു സ്ലോ ത്രില്ലര്‍ സിനിമയാണ് ഇവിടെ. പൃഥ്വിരാജ്, നിവിന്‍ പോളി, ഭാവന എന്നിവരായിരുന്നു സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. മോശമില്ലാത്ത പ്രതികരണം കിട്ടിയ സിനിമ പ്രേമം ഇറങ്ങിയ ഓളത്തിലായിരുന്നു റിലീസിനെത്തിയത്.


ആര്‍ട്ടിസ്റ്റ്

ഫഹദ് ഫാസിലിനെ നായകനാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത സിനിമയായിരുന്നു ആര്‍ട്ടിസ്റ്റ്. ആന്‍ അഗസ്റ്റിന്‍ നായികയായ സിനിമ 2014 ലായിരുന്നു റിലീസ് ചെയ്തിരുന്നത്. തിയറ്ററുകളില്‍ നിന്നും മികച്ച പ്രതികരണം തന്നെയായിരുന്നു സിനിമയ്ക്ക് കിട്ടിയത്.


ഇംഗ്ലീഷ്

2013 ല്‍ റിലീസിനെത്തിയ ശ്യാമപ്രസാദിന്റെ ഹിറ്റ് മൂവിയായിരുന്നു ഇംഗ്ലീഷ്. ജയസൂര്യ, നിവിന്‍ പോളി, നാദിയ മൊയ്തു, മുകേഷ്, രമ്യ നമ്പീശന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കിയ മലയാളികളുടെ കഥയായിരുന്നു സിനിമ പറഞ്ഞിരുന്നത്.


അരികെ


ദിലീപ്, മംമ്ത മോഹന്‍ദാസ്, സംവൃത സുനില്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്യാമപ്രസാദ് ഒരുക്കിയ സിനിമയായിരുന്നു അരികെ. മനോഹരമായൊരു സൗഹൃദവും പ്രണയവുമായിരുന്നു സിനിമയുടെ ഇതിവൃത്തം.


ഇലക്ട്ര

മൂന്നാമതും ശ്യാമപ്രസാദിന് മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം നേടി കൊടുത്ത സിനിമയാണ് ഇലക്ട്ര. നയന്‍താര പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സിനിമ 2010 ലെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ (ഐഎഫ്എഫ്‌കെ) യില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
English summary
Before Hey Jude: A quick look at Shyamaprasad's previous 5 movies!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam