twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മംഗലശ്ശേരി നീലകണ്ഠന്‍ മുതല്‍ സ്റ്റീഫന്‍ നെടുമ്പള്ളി വരെ, മാസ് കഥാപാത്രങ്ങളെന്നും ലാലേട്ടന് സ്വന്തം!

    |

    മാസ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയടി നേടിയ താരമാണ് മോഹന്‍ലാല്‍. ഇപ്പോഴിതാ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തിലൂടെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത് തിയറ്റുകളിലേക്ക് എത്തിയ പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ് ലൂസിഫര്‍. മാര്‍ച്ച് 28 ന് തിയറ്ററുകളിലേക്ക് എത്തിയ ചിത്രം നല്ല പ്രതികരണം നേടിയിരിക്കുകയാണ്.

    ലൂസിഫറിലെ സ്റ്റീഫനെ കുറിച്ചും ആരാധകര്‍ക്ക് പറയാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. ഏറെ കാലത്തിന് ശേഷം മോഹന്‍ലാലിന്റെ തട്ട്‌പൊളിപ്പന്‍ കഥാപാത്രമായിരുന്നു ഇതെന്നാണ് പ്രധാനമായും വരുന്ന കമന്റ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ ഇന്ന് വരെ മോഹന്‍ലാലിന്റെ മാസ് കഥാപാത്രങ്ങള്‍ ഏതൊക്കെയാണെന്ന് ചോദിച്ചാല്‍ എടുത്ത് പറയുന്ന ചില സിനിമകളുണ്ട്. ഇന്നും ആ സിനിമകളും കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവയാണ്.

     മംഗലശ്ശേരി നീലകണ്ഠന്‍

    മംഗലശ്ശേരി നീലകണ്ഠന്‍

    ഐവി ശശിയുടെ സംവിധാനത്തിലെത്തിയ ഹിറ്റ് സിനിമയായിരുന്നു ദേവാസുരം. 1993 ല്‍ റിലീസിനെത്തിയ ചിത്രത്തില്‍ മംഗലശ്ശേരി തറവാട്ടിലെ നീലകണ്ഠന്‍ എന്ന കഥാപാത്രത്തെയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ധൂര്‍ത്തനും വില്ലത്തരവും കൈയിലുള്ള മംഗലശ്ശേരി നീലകണ്ഠന്‍ ഇടയ്ക്ക് വെച്ച് നായകറോളിലേക്ക് എത്തുകയാണ്. സിനിമയിലെ മോഹന്‍ലാലിന്റെ സംഭാഷണങ്ങളും അഭിനയവുമെല്ലാം കൈയടി നേടിയവയായിരുന്നു. പില്‍കാലത്ത് ദേവാസുരത്തിന്റെ രണ്ടാം ഭാഗമായിട്ടെത്തിയ രാവണ പ്രഭുവില്‍ മംഗലശ്ശേരി കാര്‍ത്തികേയനായിട്ടും ഇരട്ട വേഷത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചിരുന്നു.

     ആട് തോമ

    ആട് തോമ

    മോഹന്‍ലാലിന്റെ മാസ് കഥാപാത്രങ്ങള്‍ പറയുമ്പോള്‍ ആദ്യം പറയുന്നത് ആട് തോമയാണ്. മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്റെ സംവിധാനത്തില്‍ റിലീസിനെത്തിയ സ്ഫടികത്തിലെ കഥാപാത്രമായിരുന്നു ആട് തോമ. ആക്ഷന്‍ ഡ്രാമയായി ഒരുക്കിയ ചിത്രത്തില്‍ തോമസ് ചാക്കോ എന്നാണ് പേരെങ്കിലും അപ്പനെ പേടിച്ച് നാട് വിട്ടതിന് ശേഷം ആട് തോമയായി എത്തുന്ന നായകനാണ് സിനിമയിലെ ട്വിസ്റ്റ്. മുണ്ട് ഊരി അടിക്കുകയും പോലീസുകാരനെ ഇടിച്ച് പൊട്ട കിണറ്റില്‍ ഇട്ടതുമടക്കം തോമ വില്ലനായ നായകനായിരുന്നു. റെയ്ബാന്‍ ഗ്ലാസ് തരംഗമാക്കിയത് മോഹന്‍ലാലായിരുന്നു. മുട്ടനാടിന്റെ നെഞ്ചിലെ ചോര കുടിക്കുന്നതിനാല്‍ ആട് തോമ എന്ന പേരും അദ്ദേഹം സ്വന്തമാക്കി. അന്നും ഇന്നും മലയാള സിനിമയിലെ തന്നെ മാസ് കഥാപാത്രമായിരുന്നു ഇത്.

     കണിമംഗലം ജഗന്‍നാഥന്‍

    കണിമംഗലം ജഗന്‍നാഥന്‍

    മോഹന്‍ലാലും മഞ്ജു വാര്യരും തകര്‍ത്തഭിനയിച്ച ആറാം തമ്പുരാനിലാണ് കണിമംഗലം ജഗന്‍നാഥനായി മോഹന്‍ലാല്‍ എത്തിയത്. മുംബൈയില്‍ വില്ലനായി ജീവിച്ചിരുന്ന ജഗന്‍നാഥന്‍ ഒരു തറവാട് സ്വന്തമാക്കുകയും അവിടെ ആറാം തമ്പൂരാനായി ജീവിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ഒരു ഗ്രാമത്തിന് മുഴുവന്‍ എല്ലാമെല്ലാമായി മാറിയ അദ്ദേഹം തമ്പൂരാന്‍ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് എത്തി. ആക്ഷനും മാസും ചേര്‍ന്നൊരു കിടിലന്‍ മൂവിയായിരുന്നു ആറാം തമ്പുരാന്‍.

     പൂവള്ളി ഇന്ദുചൂഡന്‍

    പൂവള്ളി ഇന്ദുചൂഡന്‍

    ആക്ഷന് പ്രധാന്യം നല്‍കി ഒരുക്കിയ മാസ് എന്റര്‍ടെയിനര്‍ മൂവിയാണ് നരസിംഹം. മോഹന്‍ലാല്‍, ഷാജി കൈലാസ്, രഞ്ജിത്ത് കൂട്ടുകെട്ടില്‍ പിറന്ന ചിത്രത്തില്‍ പൂവള്ളി ഇന്ദുചൂഡന്‍ എന്ന കഥാപാത്രത്തെയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്. മോഹന്‍ലാലിന്റെ മരണമാസ് ഡയലോഗുകളും അഭിനയവും കൊണ്ടായിരുന്നു നരസിംഹം ശ്രദ്ധേയമായത്. സിനിമയുടെ പശ്ചാതല സംഗീതത്തിനും കൈയടി ലഭിച്ചിരുന്നു. മോഹന്‍ലാലിന് വലിയൊരു വിഭാഗം ആരാധകരെ ലഭിച്ചതും നരസിംഹത്തിലൂടെയായിരുന്നു.

    പുലിമുരുകന്‍

    പുലിമുരുകന്‍

    മലയാള സിനിമ ആദ്യ നൂറ് കോടി ക്ലബ്ബിലെത്തിയ സിനിമയായിരുന്നു പുലിമുരുകന്‍. മുരുകന്‍ എന്ന കഥാപാത്രത്തെയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്. പുലിയെ കൊല്ലുന്നതോടെയാണ് പുലിമുരുകന്‍ എന്ന പേര് കിട്ടിയത്. ഉദയാകൃഷ്ണ തിരക്കഥ ഒരുക്കി വൈശാഖ് സംവിധാനം ചെയ്ത് 2016 ല്‍ തിയറ്ററുകളിലേക്ക് എത്തിയ ചിത്രം കേരളക്കരയില്‍ വലിയ തരംഗമായിരുന്നു. അതിഗംഭീര ആക്ഷന്‍ രംഗങ്ങളായിരുന്നു സിനിമയുടെ പ്രധാന ഘടകം. കുഞ്ഞ് കുട്ടികള്‍ മുതല്‍ വലിയവര്‍ക്ക് വരെ ഇഷ്ടപ്പെട്ട സിനിമയായിരുന്നു പുലിമുരുകന്‍.

    English summary
    Before Lucifer: The Best Mass Characters Played By Mohanlal!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X