»   » തകര്‍ന്നടിയുന്ന രഞ്ജിത്തിന് മമ്മൂട്ടിയുടെ വിജയം നിലനിര്‍ത്താനാവുമോ, ഒരു ബോക്‌സോഫീസ് വിശകലനം

തകര്‍ന്നടിയുന്ന രഞ്ജിത്തിന് മമ്മൂട്ടിയുടെ വിജയം നിലനിര്‍ത്താനാവുമോ, ഒരു ബോക്‌സോഫീസ് വിശകലനം

Posted By: Rohini
Subscribe to Filmibeat Malayalam

ഇന്ന് (ഏപ്രില്‍ 12) മമ്മൂട്ടി - രഞ്ജിത്ത് കൂട്ടുകെട്ടിന്റെ പൂത്തന്‍ പണം എന്ന ചിത്രം തിയേറ്ററിലെത്തുകയാണ്. നോട്ട് പ്രതിസന്ധിയും പുതിയ നോട്ടും കള്ളക്കടത്തുമൊക്കെയാണ് പുത്തന്‍ പണം എന്ന ചിത്രത്തിന്റെ ആധാരം. വളരെ ഏറെ പ്രതീക്ഷ നല്‍കിയതാണ് ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറുമൊക്കെ. മമ്മൂട്ടിയുടെ കാസര്‍ഗോടന്‍ ഭാഷയാണ് ഏറ്റവും കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിച്ചത്.

ഈ പുരസ്‌കാരം മോഹന്‍ലാലിന് കിട്ടേണ്ടത് ഇപ്പോഴായിരുന്നുല്ല, കൊടുക്കേണ്ടപ്പോള്‍ കൊടുത്തിട്ടില്ല..!!


പക്ഷെ, ഇപ്പോള്‍ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന്റെ ഗംഭീര വിജയവുമായി നില്‍ക്കുന്ന മമ്മൂട്ടിയുടെ നേട്ടം നിലനിര്‍ത്താന്‍ ഈ രഞ്ജിത്ത് ചിത്രത്തിന് കഴിയുമോ? എന്തെന്നാല്‍ രഞ്ജിത്തിന്റെ കഴിഞ്ഞ അഞ്ച് ചിത്രങ്ങള്‍ എടുത്ത് പരിശോധച്ചാല്‍, അതില്‍ സ്പിരിറ്റ് മാത്രമാണ് ഗംഭീരമൊരു വിജയം നേടിയത്. മമ്മൂട്ടിയെ നായകനാക്കി ഏറ്റവുമൊടുവില്‍ ഒരുക്കിയ കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രമൊക്കെ തലയും കുത്തിയാണ് തറയില്‍ വീണത്.


കോടികള്‍ വാരുന്ന മലയാള സിനിമ, 2017 ഇതുവരെ സൂപ്പര്‍ഹിറ്റും ബ്ലോക് ബസ്റ്റര്‍ ഹിറ്റുമായ സിനിമകള്‍


എന്നിരുന്നാലും പ്രാഞ്ചിയേട്ടന്‍, ബാവൂട്ടിയുടെ നാമത്തില്‍, പാലേരി മാണിക്യം തുടങ്ങിയ ചിത്രങ്ങളഒക്കെ പിറന്ന കൂട്ടുകെട്ടില്‍ നിന്ന്, ഇതുപോലെയുള്ള വിജയചിത്രങ്ങളാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. എന്തായാലും രഞ്ജിത്തിന്റെ കഴിഞ്ഞ ചിത്രങ്ങളെ കുറിച്ചൊരു ബോക്‌സോഫീസ് വിശകലനം നടത്താം.


ലീല (2016)

ഉണ്ണി ആറിന്റെ ലീല എന്ന ചെറുകഥയെ ആസ്പദമാക്കി, ഉണ്ണി തന്നെ തിരക്കഥ എഴുതി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് ലീല. കേന്ദ്ര കഥാപാത്രമായ കുട്ടിയപ്പന് വേണ്ടി പലരെയും പരിഗണിച്ച് ഒടുവില്‍ ബിജു മേനോന്‍ എത്തി. ഏറെ വെല്ലുവിളികള്‍ നേരിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. റിലീസിങ് പ്രതിസന്ധിയെ തുടര്‍ന്ന് ഓണ്‍ലൈനിലൂടെയും സിനിമ റിലീസ് ചെയ്തിരുന്നു. എന്നാല്‍ ഏറെ പ്രതീക്ഷയോടെ എത്തിയ ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തി.


ലോഹം (2015)

പലപ്പോഴായി പ്രഖ്യാപിച്ച് ഉപേക്ഷിച്ച ചിത്രം ഒടുവില്‍ 2015 ല്‍ യാഥാര്‍ഥ്യമാകുകയായിരുന്നു. രഞ്ജിത്ത് - മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിയ്ക്കുന്നു എന്നത് തന്നെയായിരുന്നു ചിത്രത്തില്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ. ഒരു മാസ് സിനിമയായിരിയ്ക്കും എന്ന് പോസ്റ്ററുകളും ട്രെയിലറും സൂചന നല്‍കി. അങ്ങനെയൊക്കെ തന്നെ ആയിരുന്നെങ്കിലും ചിത്രം രഞ്ജിത്ത് - മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ നിലവാരത്തില്‍ എത്തിയില്ല. പ്രതീക്ഷയോടെ വന്നത് കാരണം ആദ്യ ദിവസം ഗംഭീര കലക്ഷന്‍ നേടാന്‍ ചിത്രത്തിന് സാധിച്ചിരുന്നു.


ഞാന്‍ (2014)

രഞ്ജിത്തും ദുല്‍ഖര്‍ സല്‍മാനും ആദ്യമായി കൈകോര്‍ക്കുന്നു എന്ന കാരണത്താല്‍ വാര്‍ത്താ പ്രാധാന്യം നേടിയ ചിത്രമാണ് ഞാന്‍. കെടിഎന്‍ കൊട്ടൂര്‍ എഴുത്തും ജീവിതവും എന്ന പുസ്തകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഞാന്‍ എന്ന ചിത്രമൊരുക്കിയത്. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രങ്ങളിലൊന്നാണ് ചിത്രത്തിലേത്. പക്ഷെ എല്ലാതരം പ്രേക്ഷകരെയും പ്രീതിപ്പെടുത്താന്‍ കഴിയാത്തത് കൊണ്ട് ഞാന്‍ ബോക്‌സോഫീസില്‍ പരാജയപ്പെട്ടു.


കടല്‍ കടന്നൊരു മാത്തുക്കുട്ടി (2013)

തരംതാഴ്ത്തപ്പെട്ട രഞ്ജിത്ത് ചിത്രങ്ങളില്‍ ഒന്നാണ് 2013 ല്‍ റിലീസ് ചെയ്ത കടല്‍ കടന്നൊരു മാത്തുക്കുട്ടി. മമ്മൂട്ടി - രഞ്ജിത്ത് കൂട്ടുകെട്ട് എന്ന് കേട്ടപ്പോള്‍ മറ്റൊരു പ്രാഞ്ചിയേട്ടനാണ് പ്രേക്ഷകര്‍ പ്രതീക്ഷിച്ചത്. ആ പ്രതീക്ഷയാണ് സിനിമയ്ക്ക് വിനയായത്. ദിലീപും മോഹന്‍ലാലുമൊക്കെ അതിഥി വേഷങ്ങളിലെത്തിയിട്ടും കടല്‍ കടന്ന് വന്ന മാത്തുക്കുട്ടി ബോക്‌സോഫീസില്‍ പരാജയപ്പെട്ടു.


സ്പരിറ്റ് (2012)

രഞ്ജിത്തിന്റെ ഏറ്റവും ഒടുവിലത്തെ സൂപ്പര്‍ഹിറ്റ് ചിത്രം മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ സ്പരിറ്റാണ്. രഞ്ജിത്ത് - മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ വിജയമാണ് ചിത്രം. തന്റെ സിനിമകളില്‍ എന്നും കലികാല പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന രഞ്ജിത്ത് സ്പരിറ്റിലൂടെ പറഞ്ഞതും ലഹരി ഉപയോഗത്തെ കുറിച്ചും അതിന്റെ ദൂഷ്യ വശങ്ങളെ കുറിച്ചുമാണ്. ചിത്രത്തിന്റെ നന്മയും സ്പരിറ്റ് വിജയിക്കാന്‍ കാരണമാണ്.


English summary
Before Puthan Panam: Box Office Analysis Of Ranjith's Previous 5 Movies!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam