»   » ജെയിംസായി മമ്മൂട്ടി വരുന്നു, അതിന് മുമ്പ് ഇക്കയുടെ അഞ്ച് പോലീസ് വേഷങ്ങള്‍ ഇവയായിരുന്നു!!

ജെയിംസായി മമ്മൂട്ടി വരുന്നു, അതിന് മുമ്പ് ഇക്കയുടെ അഞ്ച് പോലീസ് വേഷങ്ങള്‍ ഇവയായിരുന്നു!!

Posted By:
Subscribe to Filmibeat Malayalam
മമ്മൂട്ടിയുടെ 2018 ലെ ആദ്യത്തെ സിനിമ നാളെ മുതല്‍ | filmibeat Malayalam

മമ്മൂട്ടിയുടെ 2018 ലെ ആദ്യത്തെ സിനിമയായ സ്ട്രീറ്റ്‌ലൈറ്റ്‌സ് വെള്ളിയാഴ്ച മുതല്‍ റിലീസിനെത്തുകയാണ്. കസബയ്ക്ക് ശേഷം മമ്മൂട്ടി പോലീസ് ഓഫീസറുടെ വേഷത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമായിട്ടാണ് സിനിമ വരുന്നത്. ജെയിംസ് എന്ന ഇന്‍സ്‌പെക്ടറുടെ വേഷത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത്.

മരിച്ച് പോയാല്‍ മറക്കാമോ? മലയാള സിനിമയുടെ ചിരിവസന്തം കല്‍പ്പന മരിച്ചിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം!!

പോലീസ് വേഷത്തില്‍ തിളങ്ങാന്‍ മമ്മൂട്ടിയ്ക്ക് പ്രത്യേക കഴിവുണ്ട്. ഇതിന് മുമ്പ് താരം നിരവധി സിനിമകളില്‍ പോലീസ് ഓഫീസറുടെ വേഷത്തില്‍ അഭിനയിച്ചിരുന്നു. സ്ട്രീറ്റ് ലൈറ്റ്‌സ് എത്തുന്നതിന് മുമ്പ് അവസാനം മമ്മൂട്ടി അവതരിപ്പിച്ച അഞ്ച് പോലീസ് കഥാപാത്രങ്ങളുള്ള സിനിമകള്‍ ഇവയായിരുന്നു.

കസബ

രാജന്‍ സക്കറിയ എന്ന പോലീസുകാരനായി മമ്മൂട്ടി അഭിനയിച്ച സിനിമയായിരുന്നു കസബ. 2016 ല്‍ റിലീസിനെത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു കിട്ടിയിരുന്നത്. എന്നാല്‍ അടുത്തിടെ സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേരില്‍ വലിയ വിവാദങ്ങള്‍ ഉണ്ടായിരുന്നു.

ഫെയിസ് 2 ഫെയിസ്

മമ്മൂട്ടി നായകനായെത്തിയ മറ്റൊരു സിനിമയായിരുന്നു ഫെയിസ് 2 ഫെയിസ്. ബാലചന്ദ്രന്‍ എന്ന കഥാപാത്രത്തിലൂടെ സിനിമയിലും പോലീസുക്കാരനായിട്ടായിരുന്നു മമ്മൂട്ടി അഭിനയിച്ചിരുന്നത്. സസ്‌പെന്‍ഷനിലായ പോലീസുകാരനായിരുന്നു ബാലചന്ദ്രന്‍. എന്നാല്‍ ബോക്‌സ് ഓഫീസില്‍ സിനിമ പൂര്‍ണ പരാജയമായിരുന്നു.

ദ ട്രെയിന്‍

ജയരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു ദ ട്രെയിന്‍. ഒറ്റ ദിവസത്തെ കഥ പറഞ്ഞെത്തിയ സിനിമയിലും മമ്മൂട്ടി പോലീസ് ഓഫീസറുടെ വേഷത്തിലായിരുന്നു അഭിനയിച്ചിരുന്നത്. കേദാര്‍നാഥ് എന്ന കഥാപാത്രത്തില്‍ മമ്മൂട്ടി തിളങ്ങിയിരുന്നു. എന്നാല്‍ സിനിമയ്ക്കും ബോക്‌സ് ഓഫീസിനെ കാര്യമായി സ്വാധീനിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ആഗസ്റ്റ് 15

പെരുമാള്‍ എന്ന വേഷത്തിലൂടെ മമ്മൂട്ടിയുടെ മറ്റൊരു പോലീസ് വേഷമായിരുന്നു ആഗസ്റ്റ് 15 എന്ന സിനിമയിലുണ്ടായിരുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമ 2011 ലായിരുന്നു റിലീസിനെത്തിയത്. കുറ്റാന്വേഷണ കഥയുമായെത്തിയ സിനിമ വലിയ പ്രതീക്ഷകളോടെയായിരുന്നു തിയറ്ററുകളിലെത്തിയത്. എന്നാല്‍ അതെല്ലാം കാറ്റില്‍ പറത്തിയ റിവ്യൂ ആയിരുന്നു സിനിമയ്ക്ക് കിട്ടിയത്.

ഡാഡി കൂള്‍

ആഷിഖ് അബു മമ്മൂട്ടി കൂട്ടുകെട്ടിലെത്തിയ സിനിമയായിരുന്നു ഡാഡി കൂള്‍. ആന്റണി സൈമണ്‍ എന്ന മടിയനായ പോലീസുകാരനും അദ്ദേഹത്തിന്റെ മകനുമായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. ആക്ഷന്‍ സിനിമയാണെങ്കിലും കുടുംബചിത്രമായിട്ടായിരുന്നു ഡാഡി കൂള്‍ എത്തിയത്.

English summary
Before Street Lights: The previous 5 cop roles of Mammootty!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam