»   » സുഡാനി ഫ്രം നൈജീരിയയ്ക്ക് മുന്‍പുള്ള സൗബിന്റെ അഞ്ച് മികച്ച സിനിമകള്‍, കാണൂ!

സുഡാനി ഫ്രം നൈജീരിയയ്ക്ക് മുന്‍പുള്ള സൗബിന്റെ അഞ്ച് മികച്ച സിനിമകള്‍, കാണൂ!

Written By:
Subscribe to Filmibeat Malayalam

സൗബിന്‍ ഷാഹിര്‍ നായകനായി അരങ്ങേറുന്ന ആദ്യ ചിത്രമായ സുഡാനി ഫ്രം നൈജീരിയ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിരിക്കുകയാണ്. സിനിമയിലെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച സൗബിന്‍ വളരെ പെട്ടെന്നാണ് മലയാള സിനിമയുടെ ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറിയത്. സ്വന്തമായ ഇടം നേടിയെടുത്ത് മുന്നേറുന്ന സൗബിന് തൊടുന്നതെല്ലാം പൊന്നാക്കുന്ന കലാകാരന്‍ എന്ന വിശേഷണവും ചേരുന്നതാണ്.

മമ്മൂട്ടിക്ക് പറ്റാത്തതായി ഒന്നുമില്ല, ആദ്യം മുതലേ ആ മുഖമായിരുന്നു മനസ്സിലെന്ന് 'യാത്ര' സംവിധായകന്‍!


നായകന്റെ കൂട്ടുകാരനായി എത്ര സിനിമകളിലാണ് സൗബിന്‍ അവിസ്മരണീയ പ്രകടനം കാഴ്ച വെച്ചത്. യുവതാരങ്ങള്‍ക്കും സൂപ്പര്‍താരങ്ങള്‍ക്കുമൊപ്പമുള്ള താരത്തിന്റെ പ്രകടനങ്ങളെല്ലാം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. സ്വതസിദ്ധമായ അഭിനയശൈലിയുമായി മുന്നേറുകയാണ് ഈ കലാകാരന്‍. സിനിമയിലെത്തിയപ്പോള്‍ മുതല്‍ക്ക് തന്നെ താരത്തിന് സംവിധാനത്തിലും താല്‍പര്യമുണ്ടായിരുന്നു. ആ സ്വപ്‌നമാണ് പറവയിലൂടെ സാക്ഷാത്ക്കരിച്ചത്.


ദിലീപിന്റെ വളർച്ചയെ ഭയക്കുന്നവർ പണി തുടങ്ങി , പ്രചരിക്കുന്നത് വ്യാജ വാർത്ത


അസിസ്റ്റന്റായി തുടക്കം കുറിച്ചു

പ്രമുഖ സംവിധായകര്‍ക്ക് കീഴില്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചാണ് സൗബിന്‍ തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. സ്‌ക്രീനില്‍ മുഖം കാണിക്കുന്നതിനെക്കാള്‍ കൂടുതല്‍ സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കാനായിരുന്നു സൗബിന് താല്‍പര്യം. സംവിധായകനാവുകയെന്ന ലക്ഷ്യവുമായാണ് താരം സിനിമയിലേക്ക് എത്തിയത്. അസിസ്റ്റന്റില്‍ നിന്നും സഹനായകനിലേക്കും പിന്നീട് നായകനിലേക്കും ഉയര്‍ന്നിരിക്കുകയാണ് ഈ താരം. സൗബിന്‍ നായകനായെത്തുന്ന ആദ്യ ചിത്രമായ സുഡാനി ഫ്രം നൈജീരിയ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുകയാണ്. ആരാധകര്‍ ഏറെ പ്രതീക്ഷയോയൊണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. ഫുട്‌ബോള്‍ പശ്ചത്താലത്തിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. സൗബിന്‍ ഷാഹിറിന്റെ കരിയറിലെ അഞ്ച് പ്രധാനപ്പെട്ട ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കൂ


നടനായി തുടക്കം കുറിച്ച അന്നയും റസൂലും

രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന സിനിമയിലൂടെയാണ് സൗബിന്‍ ഷാഹിര്‍ നടനായി തുടക്കം കുറിച്ചത്. കോളിന്‍ എന്ന കഥാപാത്രമായാണ് താരമെത്തിയത്. ഫഹദ് ഫാസിലും ആന്‍ഡ്രിയ ജെര്‍മിയയുമായിരുന്നു ചിത്രത്തിലെ നായികാനായകന്‍മാര്‍. അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെയായിരുന്നു സൗബിന് ലഭിച്ചത്. സ്വഭാവിക നര്‍മ്മത്തെ മനോഹരമായി അഭിനയിപ്പിച്ച് ഫലിപ്പിക്കാന്‍ സൗബിനുള്ള കഴിവ് എടുത്തുപറയേണ്ടതാണ്. നടനെന്ന നിലയില്‍ താരത്തിന്റെ തുടക്കത്തിനെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. വളരെ പെട്ടെന്നാണ് ഈ താരം പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം നേടിയത്.


പ്രേമവും ചന്ദ്രേട്ടനും

ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തില്‍ ദിലീപിന്റെ കൂട്ടുകാരനായാണ് സൗബിന്‍ വേഷമിട്ടത്. ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് ഗൗരവകരമായ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് താരം ഈ സിനിമയിലൂടെയാണ് തെളിയിച്ചത്. സിദ്ധാര്‍ത്ഥ് ഭരതനായിരുന്നു ഈ ചിത്രത്തിന്റെ സംവിധായകന്‍. അതേ സമയത്ത് തന്നെയാണ് പ്രേമത്തിലെ വിമല്‍ മാഷിനൊപ്പമുള്ള പിടി മാഷായി സൗബിന്‍ നിറഞ്ഞാടിയത്. പ്രേക്ഷകരെ വെറുപ്പിക്കാത്ത തരത്തിലുള്ള ഹാസ്യ രംഗങ്ങളായിരുന്നു ഈ ചിത്രങ്ങളില്‍ കണ്ടത്. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തോര്‍ത്ത് ചിരിക്കുന്ന രംഗങ്ങളുണ്ട് ഈ ചിത്രങ്ങളില്‍. മഹേഷിന്റെ പ്രതികാരം, ലോഹം, ചാര്‍ലി തുടങ്ങിയ ചിത്രങ്ങളിലും കിടിലന്‍ പ്രകടനമാണ് സൗബിന്‍ കാഴ്ച വെച്ചത്.


കമ്മട്ടിപ്പാടത്തിലെ മേക്കോവര്‍

രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിലെ സൗബിന്റെ മേക്കോവര്‍ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. കോമഡി കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നതിനോടൊപ്പം തന്നെ സ്വഭാവികമായ കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് സൗബിന്‍ തെളിയിക്കുകയായിരുന്നു. അധികം സംഭാഷണങ്ങള്‍ പോലുമില്ലാതെയാണ് സൗബിന്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ചത്. ഇതോടെയാണ് ഏത് തരം കഥാപാത്രത്തെയും താരത്തില്‍ വിശ്വസിച്ച് ഏല്‍പ്പിക്കാമെന്ന് സിനിമാപ്രവര്‍ത്തകര്‍ക്ക് ബോധ്യമായത്.


പറവയിലൂടെ സംവിധായകനായി

പറവ എന്ന ചിത്രത്തിലൂടെയാണ് സൗബിന്‍ ഷാഹിര്‍ സംവിധാനത്തിലേക്ക് കടന്നത്. അഭിനയത്തേക്കാള്‍ കൂടുതല്‍ താല്‍പര്യം സംവിധാനത്തിലായിരുന്നുവെന്ന് താരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഏത് തരത്തിലുള്ള കഥാപാത്രമായാലും അത് തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ചതിന് ശേഷമാണ് ഈ താരം അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ അതിഥി താരമായെത്തിയ പറവ മികച്ച അഭിപ്രായമാണ് നേടിയത്. ബോക്‌സോഫീസിലും മികച്ച പ്രകടനം തന്നെയായിരുന്നു. സംവിധായകനായതിന് ശേഷമാണ് സൗബിന്‍ മുഴുനീള നായകനായി അരങ്ങേറുന്നതെന്നത് വളരെ ശ്രദ്ധേയമാണ്. സുഡാനി ഫ്രം നൈജീരിയയുടെ പ്രിവ്യൂ കണ്ടവര്‍ മികച്ച പ്രതികരണമായിരുന്നു രേഖപ്പെടുത്തിയത്.English summary
A Quick Glance At Soubin Shahir’s Progress To A Lead Actor

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X