»   » ഡാന്‍സ് അറിയില്ല; സ്റ്റണ്ട് അറിയില്ല; അപമാനങ്ങള്‍ അതിജീവിച്ച് താരമായ ശരവണന്‍!!! സാക്ഷാല്‍ സിങ്കം!!!

ഡാന്‍സ് അറിയില്ല; സ്റ്റണ്ട് അറിയില്ല; അപമാനങ്ങള്‍ അതിജീവിച്ച് താരമായ ശരവണന്‍!!! സാക്ഷാല്‍ സിങ്കം!!!

Posted By:
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  അതിജീവനത്തിന്റെ കഥയാണ് സൂര്യ. സാധാരണക്കാരനായ ശരവണനില്‍ നിന്നും സൂപ്പര്‍ താരം സൂര്യയിലേക്കുള്ള വളര്‍ച്ച. പിതാവ് ശശികുമാര്‍ അഭിനേതാവായിരുന്നെങ്കിലും സിനിമ ശരവണന് ഒരു വലിയ പ്രലോഭനം ആയിരുന്നില്ല. കോളേജ് പഠനത്തിന് ശേഷം ഗാര്‍മെന്റ് കമ്പനിയില്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു സൂര്യ ചെയ്തത്. ആദ്യ ശമ്പളം മാസം 700 രൂപയായിരുന്നു.

  കഠിനാധ്വാനം കൊണ്ട് ജോലിയില്‍ വളര്‍ന്ന സൂര്യ തന്റെ ശമ്പളത്തിലും നേട്ടമുണ്ടാക്കി. 700ല്‍ നിന്നും 15000ത്തിലേക്ക് തന്റെ ശമ്പളത്തെ എത്തിച്ചു. സൂര്യക്ക് ഒരു സ്വപ്‌നമുണ്ടായിരുന്നു, അത് പക്ഷെ സിനിമയായിരുന്നില്ല. സ്വന്തമായി രേു ഗാര്‍മെന്റ് ഫാക്ടറി തുടങ്ങണമെന്നായിരുന്നു ലക്ഷ്യം. ശശികുമാറിനെ സന്ദര്‍ശിക്കാനെത്തുന്ന സംവിധായകര്‍ സൂര്യയില്‍ ഒരു നടനെ കണ്ടു.

  അജിതിലൂടെ വഴുതിയ അവസരം

  ആദ്യമായി സൂര്യയെ നായകനാക്കി ഒരു സിനിമ ഒരുക്കാന്‍ ശ്രമം നടത്തിയത് സംവിധായകന്‍ വസന്ത് ആയിരുന്നു. ആശൈ എന്ന ചിത്രത്തിലൂടെ. എന്നാല്‍ ആ വേഷം ഒടുവില്‍ ചെയ്തത് ഇന്നത്തെ തമിഴകത്തിന്റെ തല അജിത് കുമാറായിരുന്നു.

  ആദ്യ അവസരം വഴുതി പോയെങ്കിലും സൂര്യക്ക് തമിഴകത്തിലേക്കുള്ള വാതില്‍ തുറന്നത് വസന്ത് ആയിരുന്നു. അജിത്തിലൂടെ നഷ്ടമായ അവസരം അതേ അജിതിലൂടെ ലഭിക്കുകയായിരുന്നു. 1997-ല്‍ അജിത്-വിജയ് കൂട്ടുകെട്ടില്‍ വസന്ത് ആസൂത്രണം ചെയ്ത ചിത്രത്തില്‍ അഭിനയിക്കാന്‍ അജിതിന് കഴിഞ്ഞില്ല. ഒടുവില്‍ ആ നറുക്ക് വീണത് സൂര്യക്കായിരുന്നു.

  നേര്‍ക്കുനേര്‍ എന്ന ചിത്രത്തിലൂടെ ശരവണന്‍ സൂര്യ എന്ന പേരില്‍ തമിഴിലേക്ക് അരങ്ങേറി. ആദ്യ ചിത്രം വിജയമായി. പത്രങ്ങളും മാസികകളും താരപുത്രന്റെ വരവിനെ ആഘോഷമാക്കി. എന്നാല്‍ തുടക്കിത്തിലെ സാമ്പത്തീക വിജയം തുടര്‍ ചിത്രങ്ങളില്‍ ആവര്‍ത്തിക്കാന്‍ സൂര്യക്കായില്ല.

  അഭിനന്ദനങ്ങളുമായി സൂര്യയെ ഉയര്‍ത്തിയ അതേ മാധ്യമങ്ങള്‍ സൂര്യയെ തള്ളി. പുകഴ്ത്തിയവര്‍ തിരിഞ്ഞു. സിനിമ മേഖല തനിക്ക് തന്നത് വളരെ നിരാശാജനകമായ അനുഭവമായിരുന്നെന്ന് സൂര്യ ഓര്‍ക്കുന്നു. തന്നില്‍ പ്ലസോ മൈനസോ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ലെന്നും സൂര്യ ഓര്‍ക്കുന്നുണ്ട്.

  സംവിധായകന്‍ ബാലയുടെ സേതു എന്ന ചിത്രമാണ് സൂര്യയ്ക്ക വഴിത്തിരവായത്. ആ സിനിമ കണ്ടപ്പോളാണ് ഇത്തരത്തിലൊരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായത്. ബാലയെ കണ്ട് കാര്യ ധരിപ്പിച്ചു. അങ്ങനെയാണ് നന്ദയില്‍ അഭിനയിക്കുന്നത്. ചിത്രം വഴിത്തിരിവായി. അവിടുന്നങ്ങോട്ട് മികച്ച നേട്ടമായിരുന്നു.

  പറയുമ്പോള്‍ വളരെ നിസാരമായി പറയാമെങ്കിലും കാര്യങ്ങള്‍ അത്ര എളുപ്പമല്ലായിരുന്നു. ശരവണനില്‍ നിന്നും സൂര്യയിലേക്കുള്ള വളര്‍ച്ചയ്ക്കായി ഏറെ അധ്വാനിച്ചു. ഡാന്‍സ് ചെയ്യാനോ ഫൈറ്റ് ചെയ്യാനോ അറിയില്ലായിരുന്നു. 24 വയസിന് ശേഷമാണ് ഇതൊക്കെ പഠിച്ചത്.

  അച്ഛനേപ്പോലെയാണ് സൂര്യ എന്നതായിരുന്നു അദ്ദേഹം നേരിട്ട് ഏറ്റവും വലിയ വെല്ലുവിളി. 20-25 കൊല്ലം മുമ്പ് അച്ഛന്‍ ചെയ്തതു തന്നെയാണ് താനും ചെയ്യുന്നതെന്നായിരുന്നു പ്രധാന വിമര്‍ശനം. എന്നാല്‍ സ്വന്തമായി ഒരു അഭിനയ ശൈലി കണ്ടെത്താന്‍ ഇത് സൂര്യക്ക് സഹായകമായി.

  തന്നില്‍ നിന്നും അച്ഛന്റെ ശൈലി പൂര്‍ണമായും ഒഴിവാക്കുന്നതിനായി അച്ഛന്‍ അഭിനയിച്ച സിനിമകള്‍ കാണുന്നത് പൂര്‍ണമായും ഒഴിവാക്കി. കുടുംബംഗങ്ങള്‍ മുഴുവന്‍ ഇപ്പോള്‍ അച്ഛന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സീരിയല്‍ ആസ്വദിക്കുമ്പോള്‍ താന്‍ അത് കാണാറില്ലെന്നും സൂര്യ.

  മിക്കപ്പോഴും ധ്യാനം ചെയ്യാന്‍ സൂര്യ സമയം കണ്ടെത്തി. തന്റെ ദുഖങ്ങള്‍ താരം ആരുമായും പങ്കുവയ്ക്കാറില്ല. അഭിനയത്തിന്റെ ആദ്യ നാല് വര്‍ഷങ്ങളില്‍ താന്‍ ചെയ്ത തെറ്റ് ആവര്‍ത്തിക്കില്ലെന്നും സൂര്യ പറയുന്നു. പരാജയങ്ങളില്‍ സൂര്യക്ക് കരുത്തായിരുന്നത് ഭാരതിയാര്‍ കവിതകളായിരുന്നു.

  ജീവിത വിജയത്തിന് സൂര്യയുടെ പക്കല്‍ ഒരു ഫോര്‍മൂലയുണ്ട്. നാം നല്ലവരാകണം എന്നതാണ് സൂര്യയുടെ നയം. നാം ആരെ പിന്തുടരണം എന്നതിനേക്കുറിച്ച് നമുക്ക് ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. അവര്‍ നല്ലവരാണോ അല്ലയോ എന്ന ചിന്തയാണ് അതിന് കാരണം. അതല്ല നമ്മള്‍ നല്ലവരാകുകയാണ് വേണ്ടതെന്നാണ് സൂര്യയുടെ പക്ഷം.

  English summary
  Surya struggled to become a star in the industry. In the beginning he don't know dance, fight and how to select movies. Sethu lighten his future.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more