»   » നിര്‍മ്മാതാവിനോട് വേറെ ആളെ നോക്കാന്‍ പറഞ്ഞ് ദേഷ്യപ്പെട്ട മമ്മൂട്ടി ചെയ്തത്, ആ സിനിമയില്‍ അഭിനയിച്ചോ

നിര്‍മ്മാതാവിനോട് വേറെ ആളെ നോക്കാന്‍ പറഞ്ഞ് ദേഷ്യപ്പെട്ട മമ്മൂട്ടി ചെയ്തത്, ആ സിനിമയില്‍ അഭിനയിച്ചോ

Posted By: Nihara
Subscribe to Filmibeat Malayalam

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് പാഥേയം. അച്ഛന്‍ മകള്‍ ബന്ധത്തെ ഇത്രമേല്‍ മനോഹരമായി ചിത്രീകരിച്ച സിനിമ ഇന്നും പ്രേക്ഷക മനസ്സിലുണ്ട്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലോഹിതദാസ് ഭരതന്‍ മമ്മൂട്ടി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം റിലീസ് ചെയ്തത് 1993ലാണ്. മമ്മൂട്ടി, ലാലു അലക്‌സ, ചിപ്പി, തുടങ്ങിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്.

അമരത്തിനു ശേഷം മമ്മൂട്ടിയും ഭരതനും ലോഹിതദാസും ഒരുമിച്ചത് ഈ ചിത്രത്തിലൂടെയായിരുന്നു. നിര്‍മ്മാതാവും വിതരണക്കാരനുമായ ഭാവചിത്ര ജയകുമാറായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാതാവ്. രോഗാവസ്ഥയില്‍ നിന്നും തിരിച്ചു വന്ന ഭരത് ഗോപിയെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാഥേയം സിനിമ ഒരുക്കാന്‍ നിര്‍മ്മാതാവ് തീരുമാനിച്ചത്. എന്നാല്‍ ചിത്രം തുടങ്ങുന്നതിനും മുന്‍പ്് മമ്മൂട്ടിയും നിര്‍മ്മാതാവും തമ്മില്‍ ഡേറ്റിനെച്ചൊല്ലി വാക്കു തര്‍ക്കം ഉണ്ടാവുകയും ചിത്രം വേണ്ടെന്നു വെക്കുന്ന തീരുമാനത്തിലേക്ക് എത്തുകയും ചെയ്തിരുന്നു. തിരക്കഥാകൃത്തും സംവിധായകനും കൂടിയായ ലോഹിതദാസാണ് ഇരുവര്‍ക്കുമിടയില്‍ നിന്ന് സംസാരിച്ച് പ്രശ്‌നം പരിഹരിച്ചത്.

ഭരത് ഗോപിയെ സഹായിക്കാന്‍ വേണ്ടി ഒരുക്കിയ ചിത്രം

സിനിമയ്ക്ക് പിന്നിലെ കാര്യങ്ങളെക്കുറിച്ച് പലപ്പോഴും േ്രപക്ഷകര്‍ അറിയാറില്ല. ഒരു വശം തളര്‍ന്ന് കിടപ്പിലായി ജീവിതത്തിലേക്ക് തിരിച്ചു വന്ന ഭരത് ഗോപിയെ സഹായിക്കാന്‍ വേണ്ടിയായിരുന്നു നിര്‍മ്മാതാവ് പാഥേയം ഏറ്റെടുത്തത്. ചിത്രത്തിന് പിന്നിലെ സദുദ്ദേശത്തെക്കുറിച്ച് അറിഞ്ഞ മമ്മൂട്ടി വളരെ സന്തോഷത്തോടെ ചിത്രം ഏറ്റെടുക്കുകയും ചെയ്തു.

തിരക്കുകള്‍ കാരണം നീണ്ടു പോയി

മമ്മൂട്ടിയും ഭരതനും അക്കാലത്ത് വളരെ തിരക്കേറിയ സമയം കൂടിയായിരുന്നു. അതിനാല്‍ത്തന്നെ മമ്മൂട്ടി ഫ്രീയാവുമ്പോള്‍ ഭരതന്‍ ഫ്രീയായിരുന്നില്ല അങ്ങനെ രണ്ടു വര്‍ഷത്തോളമാണ് ചിത്രം നീണ്ടു പോയത്. മമ്മൂട്ടിയും ഭരതനും ഫ്രീയാവുമ്പോള്‍ ലോഹിതദാസിനായിരുന്നു അസൗകര്യം.

ഷൂട്ടിങ്ങ് തുടങ്ങാന്‍ തീരുമാനിച്ചു

നീണ്ട കലായളവിനു ശേഷം ചിത്രം തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ മമ്മൂട്ടി കുടുംബസമേതം അമേരിക്കയിലേക്ക് പോവാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഷൂട്ടിങ്ങ് തുടങ്ങിയ കാര്യത്തെക്കുറിച്ച് അറിയാക്കാനായി നിര്‍മ്മാതാവായിരുന്നു താരത്തെ വിളിച്ചത്.

രണ്ട് ഷെഡ്യൂളിലായി തീര്‍ക്കാം

രണ്ട് ഷെഡ്യൂളിലായി ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടത്താമെന്നായിരുന്നു മമ്മൂട്ടി നിര്‍മ്മാതാവിനോട് നിര്‍ദേശിച്ചത്. എന്നാല്‍ രണ്ട് ഷെഡ്യൂളായി ഷൂട്ട് തുടങ്ങിയാല്‍ നിര്‍മ്മാണ ചെലവ് കൂടുമെന്നറിഞ്ഞ നിര്‍മ്മാതാവ് താരത്തോട് ദേഷ്യപ്പെടുകയായിരുന്നു. വേറെ നായകനെ നോക്കിക്കൊള്ളാന്‍ നിര്‍മ്മാതാവിനോട് മമ്മൂട്ടി ആവശ്യപ്പെടുകയും ചെയ്തു.

പാഥേയം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു

മമ്മൂട്ടിയുമായുള്ള സംസാരത്തെ തുടര്‍ന്ന് ചിത്രം ഉപേക്ഷിക്കാനായിരുന്നു നിര്‍മ്മാതാവ് തീരുമാനിച്ചത്. പക്ഷേ തൊട്ടടുത്ത ദിവസം നിര്‍മ്മാതാവിന്റെ ഓഫീസിലേക്ക് ലോഹിതദാസ് എത്തുകയും ചിത്രം ഉടന്‍ തന്നെ തുടങ്ങാമെന്നും അറിയിച്ചു.

മമ്മൂട്ടിയെക്കുറിച്ച് ആശങ്ക

ലോഹിതദാസ് പറഞ്ഞ കാര്യത്തോട് സമ്മതമായിരുന്നുവെങ്കിലും ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുമോയെന്ന കാര്യത്തില്‍ നിര്‍മ്മാതാവിന് ആശങ്കയായിരുന്നു. എന്നാല്‍ തന്നെ ഇങ്ങോട്ടേക്ക് അയച്ചത് മമ്മൂട്ടി തന്നെയായിരുന്നുവെന്ന് ലോഹിതദാസ് വെളിപ്പെടുത്തി. താരത്തിന്‍രെ നല്ലമനസ്സ് നിര്‍മ്മാതാവ് തിരിച്ചറിഞ്ഞ സന്ദര്‍ഭം കൂടിയായി മാറുകയായിരുന്നു ഇത്.

English summary
Behind the background stories of the film Padheyam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam