»   » തന്നെക്കാണാനെത്തിയ നടി പറഞ്ഞതു കേട്ട് അമല പോള്‍ ഞെട്ടി, ഇതൊന്നും അമലയ്ക്ക് ഓര്‍മ്മയില്ലേ ആവോ??

തന്നെക്കാണാനെത്തിയ നടി പറഞ്ഞതു കേട്ട് അമല പോള്‍ ഞെട്ടി, ഇതൊന്നും അമലയ്ക്ക് ഓര്‍മ്മയില്ലേ ആവോ??

By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അമല പോള്‍. കൈനിറയെ ചിത്രങ്ങളുമായി തെന്നിന്ത്യന്‍ സിനിമയിലെ തന്നെ മിന്നും താരമായി മാറിയിരിക്കുകയാണ് അമല. സംവിധായകന്‍ എ എല്‍ വിജയ് യുമായുള്ള വിവാഹ ബന്ധം പിരിഞ്ഞതിനു ശേഷവും താരം സിനിമയില്‍ സജീവമാണ്. മുന്‍പത്തേതിനെക്കാളും പക്വതയാര്‍ന്ന പെരുമാറ്റവും ചിന്താഗതികളുമാണ് തനിക്ക് ഇപ്പോഴുള്ളതെന്ന് അമല പോള്‍ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു.

സെറ്റില്‍ തന്നെക്കാണാനെത്തിയ നടി പറഞ്ഞ കാര്യങ്ങള്‍ കേട്ട് ഞെട്ടിയ അമലയെക്കുറിച്ചറിയാന്‍ വായിക്കൂ. തന്നോടൊപ്പം അഭിനയിച്ച സഹതാരത്തെ ഓര്‍മ്മയില്ലാത്ത തരത്തിലാണ് അമല ഒരു പ്രമുഖ നടിയോട് പെരുമാറിയത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അറിയാം...

അമല പോളിനെ പരിചയപ്പെടാന്‍ ചെന്നു

ഒരു പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് നടി അനു സിത്താര അമല പോളിനെ പരിചയപ്പെടാന്‍ ചെന്നത്. തന്നെ കാണാനെത്തിയ അനുവിനോട് കുശലം പറയാന്‍ അമല പോളും തുടങ്ങി. ഇതിനിടയിലാണ് അനു അക്കാര്യം അമലയ്ക്കു മുന്നില്‍ വെളിപ്പെടുത്തിയത്.

അമലയെ ഞെട്ടിപ്പിച്ച കാര്യം

അമല പോളിന്റെ അമ്മയായി അഭിനയിച്ചിട്ടുണ്ടെന്നാണ് അനു സിത്താര അമലയോട് പറഞ്ഞത്. ഇതു കേട്ടതും അമല ഞെട്ടി. ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന ചിത്രത്തില്‍ അമലയുടെ അമ്മയായി അഭിനയിച്ചിട്ടുണ്ടെന്നായിരുന്നു താരം പറഞ്ഞത്. എന്നാല്‍ ഇക്കാര്യം അമലയ്ക്ക് അറിയില്ലായിരുന്നു.

അമലയും ഫഹദും തകര്‍ത്തഭിനയിച്ച ചിത്രം

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് ഒരു ഇന്ത്യന്‍ പ്രണയകഥ. അമല പോളും ഫഹദ് ഫാസിലും ഒരുമിച്ചഭിനയിച്ച ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. അച്ഛനെയും അമ്മയെയും അന്വേഷിച്ചെത്തുന്ന ഒരു പെണ്‍കുട്ടിയും അവളുടെ സഹായിയായെത്തുന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ കഥയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

അമല പോളിന്റെ അമ്മയായി അനു സിത്താര

ചിത്രത്തില്‍ അമല പോളിന്റെ അമ്മയായി പ്രത്യക്ഷപ്പെടുന്നത് ലക്ഷ്മി ഗോപാല സ്വാമിയാണ് . എന്നാല്‍ അവരുടെ ബാല്യകാലം അവതരിപ്പിച്ചത് അനു സിത്താരയാണ്. അമലയ്ക്കും അനുവിനും തമ്മില്‍ ചിത്രത്തില്‍ കോമ്പിനേഷന്‍ സീനുകളുണ്ടായിരുന്നില്ല.

English summary
Amala Paul'didnt know who acted her mather in the film Oru Indian Pranaya Katha.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam