»   » ആശങ്കയോടെ മോഹന്‍ലാല്‍ ഏറ്റെടുത്ത സിനിമ, ഡേറ്റ് മതി ബാക്കി നോക്കണ്ടെന്ന് തിരക്കഥാകൃത്ത്

ആശങ്കയോടെ മോഹന്‍ലാല്‍ ഏറ്റെടുത്ത സിനിമ, ഡേറ്റ് മതി ബാക്കി നോക്കണ്ടെന്ന് തിരക്കഥാകൃത്ത്

Posted By: Nihara
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായി മാറിയ സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പ് മോഹന്‍ലാലിന് ആശങ്കയായിരുന്നു. ആശങ്ക തിരക്കഥാകൃത്തിനോടും സംവിധായകനോടും പങ്കുവെച്ചപ്പോള്‍ ചിത്രത്തിന് കൈ തന്നാല്‍ മതി ബാക്കി കാര്യം തങ്ങള്‍ നോക്കിക്കൊള്ളാമെന്ന് അവര്‍ ഉറപ്പും നല്‍കി. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളിലൊന്നിന്റെ പിന്നാമ്പുറ സംസാരം ഇങ്ങനെയായിരുന്നു.

സിനിമ തിയേറ്ററില്‍ എത്തിയപ്പോഴാവട്ടെ തിയേറ്ററിലെ തിരക്ക് കാരണം പ്രേക്ഷകര്‍ക്ക് പരിക്ക് വരെ ഏല്‍ക്കുന്ന സ്ഥിതി വിശേഷം. അത്രമേല്‍ തിക്കും തിരക്കുമായിരുന്നു ചിത്രം തിയേറ്ററിലെത്തിയപ്പോള്‍. അങ്ങനെ ആശങ്കയോടെ മോഹന്‍ലാല്‍ സമീപിച്ച ചിത്രം മലയാള സിനിമയിലെ തന്നെ സൂപ്പര്‍ ഹിറ്റായി മാറി.

മോഹന്‍ലാലിന് ആശങ്കയായിരുന്നു

അഭിനയിക്കുന്ന സിനിമകള്‍ ബോക്‌സോഫീസില്‍ വിജയിക്കണമെന്ന് ആഗ്രഹിക്കാത്ത താരങ്ങള്‍ ഉണ്ടാവില്ല. ചിത്രത്തിന്റെ കഥ കേള്‍ക്കുന്ന അവസരത്തില്‍ ഇക്കാര്യത്തിനാണ് താരങ്ങല്‍ മുന്‍തൂക്കം നല്‍കുന്നതും. താരങ്ങള്‍ പോലും പ്രതീക്ഷിക്കാതെ ഹിറ്റായി മാറിയ നിരവധി സിനിമകളും ഉണ്ട്.

ഡേറ്റ് മാത്രം മതി മറ്റൊന്നിനേക്കുറിച്ചും ആലോചിക്കേണ്ട

എസ് എന്‍ സ്വാമിയായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയിരുന്നത്. അദ്ദേഹത്തിന്റെ തൂലികയില്‍ പിറന്ന ചിത്രങ്ങലെല്ലാം എന്നും മലയാളി ഓര്‍ത്തിരിക്കുന്നവയാണ്. എന്നാല്‍ മോഹന്‍ലാല്‍ തന്റെ ആശങ്ക അദ്ദേഹത്തോട് പങ്കുവെച്ചപ്പോള്‍ ഡേറ്റ് നല്‍കുന്നതിനെക്കുറിച്ച് മാത്രം ചിന്തിച്ചാല്‍ മതി. മറ്റൊന്നിനെക്കുറിച്ചും ഇപ്പോള്‍ ഓര്‍ക്കേണ്ടെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.

സാമിയുടെ നാവ് പൊന്നായി

തിരക്കഥാകൃത്തായ എസ് എന്‍ സ്വാമി പറഞ്ഞതു പോലെ തന്നെ ഫലിച്ചു. ചിത്രം സൂപ്പര്‍ ഹിറ്റായെന്നു മാത്രമല്ല മലയാള സിനിമകളിലെ എക്കാലത്തെയും മികച്ച ബോക്‌സോഫീസ് വിജയവുമായി മാറി. ഇതോടെ മോഹന്‍ലാലിന് തന്റെ ആശങ്ക അസ്ഥാനത്തായിരുന്നുവെന്ന് മനസ്സിലായി.

മമ്മൂട്ടി സിനിമകളുടെ തിരക്കഥാകൃത്ത്

മമ്മൂട്ടിയുടെ രചയിതാവ് എന്ന രീതിയിലാണ് എസ് എന്‍ സ്വാമി പൊതുവേ അറിയപ്പെട്ടിരുന്നത്. എന്നാല്‍ മോഹന്‍ലാലിനെ നായകനാക്കി കൂടും തേടി എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയാണ് അദ്ദേഹം മലയാള സിനിമയിലേക്ക് കാലെടുത്ത് വെച്ചത്.

ആദ്യ മെഗാവിജയം പിറക്കുന്നതും മോഹന്‍ലാലിനോടൊപ്പം

കരിയറിലെ ആദ്യ മെഗാവിജയം എസ് എന്‍ സ്വാമി നേടിയതും മോഹന്‍ലാല്‍ ചിത്രത്തിലൂടെയായിരുന്നു. ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയിലൂടെ. മൂന്നാം മുറ, നാടുവാഴികള്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളും ഈ കൂട്ടുകെട്ടില്‍ പിറവിയെടുത്തതാണ്. പത്തോളം ചിത്രങ്ങള്‍ക്ക് വേണ്ടി ഇരുവരും ഒരുമിച്ചിരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം

ഇരുപതാം നൂറ്റാണ്ട് സിനിമയുടെ തകര്‍പ്പന്‍ വിജയത്തിന് ശേഷമാണ് ഈ ചിത്രത്തിന് വേണ്ടി മോഹന്‍ലാലും എസ് എന്‍ സ്വാമിയും ഒരുമിക്കുന്നത്. ഈ ചിത്രത്തിന്‍രെ പ്രമേയത്തെക്കുറിച്ച് പലരും മോഹന്‍ലാലിനോട് സംസാരിച്ചിരുന്നു. മലയാള സിനിമയ്ക്ക് പരിചയമല്ലാത്ത പ്രമേയമാണ് ചിത്രത്തിന്റേതെന്നാണ് ചിലര്‍ സൂചിപ്പിച്ചിരുന്നത്.

കഥ കേട്ടപ്പോള്‍ ലാല്‍ ത്രില്ലടിച്ചു

എസ് എന്‍ സ്വാമി വന്ന് മോഹന്‍ലാലിനോട് ചിത്രത്തിന്റെ കഥ പറഞ്ഞപ്പോള്‍ താരം ആകെ ത്രില്ലടിച്ചു. ഒറ്റ കേള്‍വിയില്‍ തന്നെ താരത്തിന് കഥ ഇഷ്ടമാവുകയും ചെയ്തു. എങ്കിലും ഇത് ക്ലിക്കാവുമോ എന്ന ആശങ്ക മോഹന്‍ലാല്‍ സ്വാമിയോട് പങ്കുവെച്ചു.

ആ കൈ ഇങ്ങോട്ട് തന്നാല്‍ മതി

മോഹന്‍ലാല്‍ പങ്കുവെച്ച ആശങ്കയ്ക്ക് മറുപടിയായി ലാല്‍ ആ കൈ ഇങ്ങോട്ട് തന്നാല്‍ മതി ബാക്കി കാര്യം താനും കെ മധുവും കൂടി നോക്കിക്കൊള്ളാമെന്ന് അദ്ദേഹം മറുപടി നല്‍കി.

മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു

മമ്മൂട്ടിയുടെ സേതുരാമയ്യര്‍ സിബി ഐ എന്ന ചിത്രത്തില്‍ നല്‍കാന്‍ വെച്ച പേരാണ് ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ കഥാപാത്രത്തിന് നല്‍കിയത്. 1988 നവംബര്‍ 10 നാണ് ചിത്രം റിലീസ് ചെയ്തത്.

മികച്ച വിജയമായി മാറി

ആ വര്‍ഷം പുറത്തിറങ്ങിയ മികച്ച വിജയചിത്രമായി ആ സിനിമ മാറി. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് സിനിമകളിലൊന്നായ മൂന്നാം മുറയുടെ പിന്നാമ്പുറ കഥ ഇങ്ങനെയായിരുന്നു.

English summary
Moonnam Mura background story.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam