For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടി നോ പറഞ്ഞ് സുരേഷ് ഗോപി സൂപ്പര്‍ ഹിറ്റാക്കിയ സിനിമ! ലേലത്തിലേക്ക് താരമെത്തിയത് ഇങ്ങനെ!

  |

  സുരേഷ് ഗോപിയെന്ന താരത്തിന്റെ കരിയറിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നാണ് ലേലമെന്ന് നിസംശയം പറയാം. ഇന്നും പ്രേക്ഷകര്‍ വിടാതെ കാണുന്ന ചിത്രം കൂടിയാണിത്. രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത സിനിമ 1997ലായിരുന്നു റിലീസ് ചെയ്തത്. ആനക്കാട്ടില്‍ ചാക്കോച്ചിയുടേയും ആനക്കാട്ടില്‍ ഈപ്പച്ചന്റേയും ഡയലോഗുകള്‍ പ്രേക്ഷകര്‍ക്ക് മനപ്പാഠമായിരുന്നു. നേരാ തിരുമേനി, ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ലെന്ന ഡയലോഗ് ഇന്നും മിമിക്രി വേദികളില്‍ മുഴങ്ങാറുണ്ട്.

  എംജി സോമന്‍, നന്ദിനി, സിദ്ദിഖ്, മണിയന്‍പിള്ള രാജു, വിജയകുമാര്‍, എന്‍എഫ് വര്‍ഗീസ്, സ്ഫടികം ജോര്‍ജ്, സുബൈര്‍, സത്താര്‍, സാദിഖ്, മോഹന്‍ ജോസ്, കൊല്ലം തുളസി, കവിയൂര്‍ രേണുക, ആറന്‍മുള പൊന്നമ്മ, ഷമ്മി തിലകന്‍, തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. ഉരുകിയുരുകി എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗിരീഷ് പുത്തഞ്ചേരി- ഔസേപ്പച്ചന്‍ കൂട്ടുകെട്ടായിരുന്നു ചിത്രത്തിലെ ഗാനങ്ങളൊരുക്കിയത്. ബോക്‌സോഫീസില്‍ നിന്നും ഗംഭീര വിജയം സ്വന്തമാക്കിയ ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുമെന്നുള്ള പ്രഖ്യാപനവും പുറത്തുവന്നിരുന്നു. മമ്മൂട്ടിയെ മനസ്സില്‍ക്കണ്ടായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്, പിന്നെങ്ങനെ സുരേഷ് ഗോപി ചിത്രത്തിലേക്കെത്തി, സംവിധായകനായ ജോഷിയായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

  രണ്‍ജി പണിക്കറും ജോഷിയും ഒരുമിച്ചെത്തിയപ്പോഴൊക്കെ പ്രേക്ഷകര്‍ക്കും ആവേശമായിരുന്നു. തീപാറുന്ന ആക്ഷനും തീപ്പൊരി ഡയലോഗുകളുമൊക്കെയാണ് ഇവരെത്താറുള്ളത്. ലേലമെന്ന ചിത്രത്തിലും അതായിരുന്നു സംഭവിച്ചത്. മമ്മൂട്ടിയെ മനസ്സില്‍ക്കണ്ടായിരുന്നു സിനിമയുടെ തിരക്കഥയൊരുക്കിയത്. എന്നാല്‍ ആ സമയത്ത് അദ്ദേഹത്തിന് തിരക്കോട് തിരക്കായിരുന്നു. തിരക്കഥയിലേക്ക് കടക്കുന്നതിന് മുന്‍പ് തന്നെ അദ്ദേഹത്തെ സമീപിച്ചിരുന്നുവെങ്കിലും ഡേറ്റില്ലായിരുന്നു. സെവന്‍ ആര്‍ട്‌സ് വിജയകുമാറായിരുന്നു സുരേഷ് ഗോപിയുടെ പേര് പറഞ്ഞത്.

  മമ്മൂട്ടിക്ക് പകരക്കാനായി സുരേഷ് ഗോപി എത്തിയപ്പോള്‍ തിലകനെയായിരുന്നു ആനക്കാട്ടില്‍ ഈപ്പച്ചനായി തീരുമാനിച്ചിരുന്നത്. തിരക്ക് കാരണം അദ്ദേഹത്തിന് ഈ വേഷം സ്വീകരിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് സോമനെ ചിത്രത്തിലേക്ക് ക്ഷണിച്ചത്. അദ്ദേഹത്തിന്റെ കരിയറിലെ മികച്ച കഥാപാത്രമായി മാരുകയായിരുന്നു അത്. അതോടൊപ്പം തന്നെ അവസാസനത്തെ സിനിമയുമായി മാറുകയായിരുന്നു ലേലം.

  പള്ളീലച്ചനുമായി വഴക്കിടുന്ന രംഗമായിരുന്നു ആദ്യ ദിവസം ചിത്രീകരിച്ചത്. ഈ സിനിമയുടെ ചിത്രീകരണം തുടങ്ങാനിരിക്കുന്നതിനിടയിലായിരുന്നു സുകുമാരന്റെ മരണം. താനും സോമനും കൂടിയാണ് അന്ന് മൃതദേഹവുമായി തിരുവനന്തപുരത്തേക്ക് പോയതെന്നും ജോഷി ഓര്‍ത്തെടുക്കുന്നു. സംസ്‌കാരം തിരികെ കൊച്ചിയിലേക്ക് എത്തിയതിന് ശേഷമായിരുന്നു സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചത്.

  ആദ്യത്തെ ദിവസം താരങ്ങളെ വെച്ചുള്ള ചിത്രീകരണത്തിനോട് പൊതുവെ താല്‍പര്യമില്ലാത്തയാളായിരുന്നു. പ്രധാനപ്പെട്ട രംഗങ്ങളൊന്നുമില്ലാതെ പൂവിന്റെയോ സീനറികളോ അങ്ങനെയൊക്കെയാണ് ആദ്യത്തെ രണ്ട് ദിവസത്തെ ചിത്രീകരണം. തിരക്കഥയിലേക്ക് ഇറങ്ങി വരാനുള്ള സമയമായാണ് അതിനെ കാണുന്നത്. എന്നാല്‍ പതിവ് തെറ്റിക്കുകയായിരുന്നു ലേലത്തില്‍. താരങ്ങളെയെല്ലാം വിളിച്ച് ആ രംഗം ചിത്രീകരിക്കുകയായിരുന്നു.

  സോമന്റെ കഥാപാത്രത്തിന്റെ പ്രധാന രംഗങ്ങളെല്ലാം ആദ്യം തന്നെ ചിത്രീകരിക്കുകയായിരുന്നു. അദ്ദേഹത്തിന് ആ സമയത്ത് നല്ല ക്ഷീണമായിരുന്നു. ഇതേക്കുറിച്ച് താന്‍ രണ്‍ജി പണിക്കരോടും പറഞ്ഞിരുന്നു. ഈ സിനിമ പൂര്‍ത്തിയാക്കിയ സന്തോഷത്തില്‍ മകളെ കാണാനായി പോയ അദ്ദേഹം പിന്നീട് ആശുപത്രിയില്‍ അഡ്മിറ്റാവുകയായിരുന്നു. തന്‍രെ കരിയറിലെ മികച്ച പ്രകടനമായിരുന്നുവെങ്കിലും ആ സിനിമ കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.

  ലേലത്തിന് രണ്ടാം ഭാഗമുണ്ടെന്നുള്ള പ്രഖ്യാപനം വളരെ മുന്‍പ് തന്നെ പുറത്തുവന്നിരുന്നു. നീണ്ട നാളത്തെ ഇടവേലയ്ക്ക് ശേഷം ഈ ചിത്രത്തിലൂടെ സുരേഷ് ഗോപി തിരിച്ചെത്തുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ അതിഥി വേഷത്തില്‍ മമ്മൂട്ടി എത്തിയേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. രണ്‍ജി പണിക്കര്‍ തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അദ്ദേഹത്തിന്റെ മകനായ നിഥിന്‍ രണ്‍ജി പണിക്കറാണെന്നായിരുന്നു റിപ്പോര്‍ട്ട്. ഈ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

  English summary
  Behind The Secene Story Of The Movie Lelam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X