»   » മോഹന്‍ലാല്‍ മഞ്ജു വാര്യര്‍ കോമ്പിനേഷന്‍ സ്വീകാര്യതയെക്കുറിച്ച് ആശങ്കപ്പെട്ട സംവിധായകന്‍ ചെയ്തത്!!!

മോഹന്‍ലാല്‍ മഞ്ജു വാര്യര്‍ കോമ്പിനേഷന്‍ സ്വീകാര്യതയെക്കുറിച്ച് ആശങ്കപ്പെട്ട സംവിധായകന്‍ ചെയ്തത്!!!

By: Nihara
Subscribe to Filmibeat Malayalam

സിനിമയെ വെല്ലുന്ന കാര്യങ്ങളാണ് പലപ്പോഴും സിനിമയ്ക്ക് പുറകില്‍ നടക്കുന്നത്. പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്നതും അമ്പരപ്പിക്കുന്നതുമായ പലകാര്യങ്ങളും ഷൂട്ടിങ്ങിനിടയിലും സംഭവിക്കാറുണ്ട്. സംവിധായകന്റെയും അണിയറ പ്രവര്‍ത്തകരുടെയും വിശ്വാസം, ജീവിത രീതി, കാഴ്ചപ്പാട് ഇതൊക്കെ വളരെ പ്രധാനപ്പെട്ടതാണ്. അത്തരത്തിലുള്ളൊരു രസകരമായ കാര്യം ആറാം തമ്പുരാന്‍റെ ഷൂട്ടിങ്ങിനിടയിലും സംഭവിച്ചു.

മോഹന്‍ലാലും മഞ്ജു വാര്യരും തകര്‍ത്തഭിനയിച്ച ബോക്‌സോഫീസുകളില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച ആറാം തമ്പുരാന്‍ സിനിമ തുടങ്ങുന്നതിന് മുന്‍പ് സംവിധായകന്റെ മുന്നില്‍ ഒട്ടേറെ ആശങ്കകളുണ്ടായിരുന്നു. മമ്മൂട്ടി ഓര്‍ മനോജ് കെ ജയനെ വെച്ച് ചിത്രം ചെയ്യാനായിരുന്നു ഷാജി കൈലാസും രഞ്ജിത്തും നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ചിത്രത്തിലേക്ക് മോഹന്‍ലാല്‍ എത്തി. തുടര്‍ന്നങ്ങോട്ടുള്‌ല രസകരമായ കാര്യത്തെക്കുറിച്ച് അറിയാന്‍ കൂടുതല്‍ വായിക്കൂ..

മോഹന്‍ലാലിനെ നായകനാക്കാന്‍ ആരും സമ്മതിച്ചില്ല

ചിത്രത്തിലെ നായകനെക്കുറിച്ചുള്ള ആശങ്കകളാണ് ആദ്യം തര്‍ക്കത്തിന് വഴി തെളിയിച്ചത്. മോഹന്‍ലാലിനെ നായകനാക്കുന്നതിനോട് ഒരാള്‍ പോലും അനുകൂലിച്ചിരുന്നില്ല. മമ്മൂട്ടി അല്ലെങ്കില്‍ മനോജ് കെ ജയന്‍ അതായിരുന്നു അണിയറ പ്രവര്‍ത്തകരുടെ മനസ്സിലുണ്ടായിരുന്ന നായകന്‍. എന്നാല്‍ മണിയന്‍ പിള്ള രാജുവിന്റെ നിര്‍ബന്ധപ്രകാരമാണ് പിന്നീട് മോഹന്‍ലാലിനെ നായകനാക്കാന്‍ തീരുമാനിച്ചത്.

ദേവാസുരവുമായുള്ള സാമ്യം തിരിച്ചടിയാവുമോ??

മണിയന്‍പിള്ള രാജുവിന്റെ നിര്‍ബന്ധ പ്രകാരമാണ് ഷാജി കൈലാസും രഞ്ജിത്തും ലാലിനെ നായകനായി തീരുമാനിച്ചത്. എന്നാല്‍ പിന്നീടുണ്ടായിരുന്ന ആശങ്ക ചിത്രത്തിന്റെ കഥയെ സംബന്ധിച്ചായിരുന്നു. ദേവാസുരത്തിന്റെ കഥയുമായി സാമ്യം തോന്നുന്നുണ്ട്. അങ്ങനെ വന്നാല്‍ അത് തിരിച്ചടിയാവുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിക്കുകയും ചെയ്തു.

ഷാജി കൈലാസും രഞ്ജിത്തും കൂടി കഥ മാറ്റി മറിച്ചു

ദേവാസുരവുമായുള്ള സാമ്യം ഒഴിവാക്കുന്നതിനായി സംവിധായകനും തിരക്കഥാകൃത്തും കൂടിയാലോചിച്ച് കഥയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് പിന്നീട് ചിത്രം പൂര്‍ത്തിയാക്കിയത്. എന്നിട്ടും ചിത്രം സ്വീകരിക്കപ്പെടുമോ എന്ന ആശങ്ക നില നിന്നിരുന്നു.

സംവിധായകന്‍ ജോത്സ്യനെ സമീപിച്ചു

നിര്‍മ്മാതാവ് സുരേഷ് കുമാറിനെയും കൂട്ടിയാണ് സംവിധായകന്‍ ഷാജി കൈലാസ് വഴുതക്കാട്ടെ പ്രമുഖ ജോത്സ്യനെ സമീപിച്ചത്. ചിത്രത്തിന്റെ വിശദ വിവരങ്ങളെല്ലാം മനസ്സിലാക്കിയ ജോത്സ്യന്‍ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് ഷാജി കൈലാസിന് ചിത്രവുമായി മുന്നോട്ട് പോകാന്‍ ആത്മവിശ്വാസം ലഭിച്ചത്.

മോഹന്‍ലാല്‍ മഞ്ജു വാര്യര്‍ കോമ്പിനേഷന്‍ വിജയിക്കും

ചിത്രത്തില്‍ മോഹന്‍ലാലിനോടൊപ്പം നായികയായി എത്തിയത് മഞ്ജുവാര്യരായിരുന്നു. ഈ കോമ്പിനേഷനെക്കുറിച്ചും സംവിധായകന് സംശയമുണ്ടായിരുന്നു. എന്നാല്‍ മലയാള സിനിമയിലെ എവര്‍ ഗ്രീന്‍ ജോഡികളായി ഇവര്‍ മാറുമെന്ന് ജോത്സ്യന്‍ പ്രവച്ചിരുന്നു. രാശിയുള്ള കോമ്പിനേഷനെക്കുറിച്ചും ചിത്രം ഗംഭീര വിജയമാവുമെന്നും പ്രവചിച്ച ജോതസ്യന്റെ പ്രവചനം അച്ചട്ടായി. മലയാള സിനിമയിലെ തന്നെ മികച്ച ബോക്‌സോഫീസ് വിജയമായി ചിത്രം ഇന്നും നില നില്‍ക്കുന്നു.

English summary
Behind the background stories of the film Aaram Thampuran.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam