For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരെയും അനുസരിക്കില്ല! അരുതെന്ന് പറഞ്ഞാല്‍ ചെയ്തിരിക്കും ! അന്നത്തെ മഞ്ജു വാര്യര്‍ അങ്ങനെയായിരുന്നു!

  |

  മലയാള സിനിമയിലെ അഭിനേത്രികള്‍ക്കിടയില്‍ ശക്തമായി നിലകൊള്ളുന്ന താരങ്ങളിലൊരാളാണ് മഞ്ജു വാര്യര്‍. കലോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തിയതാണ് ഈ താരം. മോഹന്‍ സംവിധാനം ചെയ്ത സാക്ഷ്യമെന്ന ചിത്രത്തിലായിരുന്നു ഈ അഭിനേത്രി ആദ്യമായി അഭിനയിച്ചത്. സ്മിത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമയില്‍ അരങ്ങേറിയ താരത്തിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇടയ്ക്ക് സ്വന്തമായി മാറി നിന്നതല്ലാതെ മലയാള സിനിമ താരത്തെ മാറിനിര്‍ത്തിയിരുന്നില്ല. വ്യക്തി ജീവിതത്തിലെ കടുത്ത പ്രതിസന്ധികള്‍ പരിഹരിച്ച് വീണ്ടും സിനിമയിലേക്ക് തിരിച്ചുവരാന്‍ താരത്തെ പ്രേരിപ്പിച്ചതിന് പിന്നിലെ കരണവും ഇതാണ്. ഇടവേളയിലായിരുന്ന സമയത്ത് പോലും താരത്തിന്റെ തിരിച്ചുവരവിനായി ആരാധകര്‍ മുറവിളി കൂട്ടുന്നുണ്ടായിരുന്നു.

  മമ്മൂട്ടി സ്വയം ചെയ്‌തോളും!മോഹന്‍ലാലിന് ആ ഒരു ഇതേയുള്ളൂ!താരരാജാക്കന്‍മാരെക്കുറിച്ചുള്ള മറുപടി വൈറല്‍

  സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത തൂവല്‍ക്കൊട്ടാരത്തിലൂടെയാണ് താരം നായികയായി അരങ്ങേറിയത്. സുകന്യ, ജയറാം, ദിലീപ്, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ തുടങ്ങി വന്‍താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരന്നിരുന്നു. പ്രത്യേക സ്വഭാവക്കാരിയായ ദേവപ്രഭയെന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. സല്ലാപം, കണ്ണെഴുതി പൊട്ടും തൊട്ട്, ഈ പുഴയും കടന്ന്, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, പ്രണയവര്‍ണ്ണങ്ങള്‍, കന്മദം തുടങ്ങി ലൂസിഫറിലെത്തി നില്‍ക്കുകയാണ് ഈ താരത്തിന്റെ അഭിനയ ജീവിതം. മലയാള സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് താരത്തെ വിശേഷിപ്പിക്കാറുള്ളത്. താരത്തിന്റെ ആദ്യകാല സിനിമകളിലൊന്നായ തൂവല്‍ക്കൊട്ടാരത്തിന്റെ സെറ്റിലെ രസകരമായ സംഭവങ്ങളെക്കുറിച്ചും അന്നത്തെ മഞ്ജു വാര്യരെക്കുറിച്ചും ഓര്‍ത്തെടുക്കുകയാണ് ക്യാമറമാനായി വിപിന്‍ മോഹന്‍. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  സാബുവിനായി വാശി പിടിക്കുന്ന ഹിമ നിബന്ധനകളെല്ലാം കാറ്റില്‍ പറത്തി! പൊട്ടിത്തെറിച്ച് മോഹന്‍ലാല്‍!

  ഇന്നത്തെപ്പോലെയായിരുന്നില്ല അന്ന്

  ഇന്നത്തെപ്പോലെയായിരുന്നില്ല അന്ന്

  കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരിലൊരാളാണ് സത്യന്‍ അന്തിക്കാട്. ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയ ചിത്രങ്ങളെയെല്ലാം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകളിലെ സ്ഥിരം ചേരുവകളെക്കുറിച്ച് പ്രേക്ഷകര്‍ക്ക് കൃത്യമായി അറിയാവുന്നതാണ്. അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാനുള്ള ഭാഗ്യം തുടക്കത്തില്‍ തന്നെ മഞ്ജു വാര്യര്‍ക്ക് ലഭിച്ചിരുന്നു. ഇന്നത്തെപ്പോലെയായിരുന്നില്ല അന്നത്തെ മഞ്ജുവെന്നും കുസൃതിക്കാരിയായിരുന്നു താരത്തിന്റെ വികൃതികളെക്കുറിച്ച് ഓര്‍ക്കുകയാണ് ക്യാമറാമാനായ വിപിന്‍ മോഹന്‍. ഇതുപോലൊരു നായികയെ ഇനി ലഭിക്കില്ലെന്ന ആരാധകരുടെ വാദത്തെ അദ്ദേഹവും അതേ പോലെ അംഗീകരിക്കുകയാണ്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും തന്റേതാക്കി മാറ്റാനുള്ള അസാമാന്യ വൈഭവം ഈ താരത്തിനുണ്ട്.

  ചെയ്യരുതെന്ന് പറഞ്ഞാല്‍ ചെയ്തിരിക്കും

  ചെയ്യരുതെന്ന് പറഞ്ഞാല്‍ ചെയ്തിരിക്കും

  ഇക്കാര്യം ചെയ്യരുതെന്ന് ആരെങ്കിലും താരത്തോട് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് മാത്രമേ ചെയ്യൂ അതായിരുന്നു അന്നത്തെ മഞ്ജു വാര്യരെന്ന് അദ്ദേഹം ഓര്‍ത്തെടുക്കുന്നു. വികൃതിക്കാരിയായ താരത്തിന് അന്ന് ചില പരിക്കുകളും അന്ന് പറ്റിയിരുന്നു. ഇന്നത്തെ പോലെ പക്വമതിയായിരുന്നില്ലല്ലോ അന്ന്, കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിലേക്ക് ചൂണ്ടുവിരല്‍ ഇടുകയും വിരലിന് സാരമായ പരിക്ക്് സംഭവിക്കുകയും ചെയ്തിരുന്നു അന്ന്. ചെയ്യരുതെന്ന് പറയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പ്രത്യേക താല്‍പര്യമായിരുന്നു. വഴക്കാളിയും അനുസരണക്കേടുമുള്ള കഥാപാത്രമായി താരം അഭിനയിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് ഇപ്പോഴാണ് അറിയുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

  കഥാപാത്രത്തെ മനോഹരമാക്കാനുള്ള വൈദഗ്ദ്ധ്യം

  കഥാപാത്രത്തെ മനോഹരമാക്കാനുള്ള വൈദഗ്ദ്ധ്യം

  മോഡേണായാലും നാടന്‍ കഥാപാത്രമായാലും അത് തന്നില്‍ ഭദ്രമായിരിക്കുമെന്ന് മഞ്ജു വാര്യര്‍ ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. കരിയറില്‍ ഇതുവരെ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളെയെല്ലാം താരം കൃത്യമായി ഓര്‍ത്തിരിക്കുന്നുണ്ട്. കോമഡി സൂപ്പര്‍നൈറ്റില്‍ അതിഥിയായി എത്തിയപ്പോള്‍ കരിയറില്‍ ഇതുവരെ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളെക്കുറിച്ച് താരം കൃത്യമായി വിശദീകരിച്ചിരുന്നു. സിനിമയിലെത്തിയ കാലം മുതല്‍ ഇന്നുവരെ ലഭിച്ച കഥാപാത്രങ്ങളെല്ലാം വൈവിധ്യമാര്‍ന്നതായിരുന്നുവെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. കഥാപാത്രത്തെക്കുറിച്ച് അധികം പറഞ്ഞുകൊടുക്കാതെ തന്നെ സംവിധായകര്‍ക്ക് ആവശ്യമുള്ളത് നല്‍കുമെന്നതാണ് ഈ താരത്തിന്റെ പ്രധാന സവിശേഷതകളിലൊന്നെന്നും സിനിമാപ്രവര്‍ത്തകര്‍ വിലയിരുത്തുന്നു.

   ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ്

  ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ്

  ദിലീപുമായുള്ള പ്രണയം വിവാഹത്തിലേക്ക് എത്തിയതോടെ താരം സിനിമയില്‍ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. ദാമ്പത്യ ജീവിതത്തിലെ പൊരുത്തേക്കടുകള്‍ അവസാനിപ്പിച്ച് ഇരുവരും വേര്‍പിരിയുകയായിരുന്നു. അച്ഛനോടൊപ്പം പോകാനാണ് താല്‍പര്യമെന്ന് മകള്‍ പറഞ്ഞപ്പോള്‍ ആ തീരുമാനത്തെ അംഗീകരിക്കുകയായിരുന്നു താരം. സിനിമയിലെ ഇടവേള അവസാനിപ്പിക്കാറായില്ലേ എന്ന ചോദ്യം ആ സമയത്തും മുഴങ്ങുന്നുണ്ടായിരുന്നു. ഇടയ്ക്ക് ചില പരസ്യ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ താരത്തിനായി മുറവിളി കൂടുകയായിരുന്നു. ഇതോടെയാണ് സിനിമയിലേക്ക് തിരിച്ചുവരാന്‍ മഞ്ജി തീരുമാനിച്ചത്. 15 വര്‍ഷത്തിന് ശേഷം ഹൗ ഓള്‍ഡ് ആര്‍യൂ എന്ന ചിത്രത്തിലൂടെ താരം തിരികെയെത്തുകയായിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിദാനം ചെയ്ത ചിത്രത്തില്‍ കുഞ്ചാക്കോ ബോബനായിരുന്നു നായകനായെത്തിയത്. ഈ ചിത്രത്തില്‍ അഭിനയിക്കരുതെന്ന തരത്തില്‍ തനിക്ക് നേരെ സമ്മര്‍ദ്ദം ഉയര്‍ന്നതിനെക്കുറിച്ച് താരം നേരത്തെ വ്യക്തമാക്കിയിരുന്നു.

  രണ്ടാം വരവിലെ തിരിച്ചറിവുകള്‍

  രണ്ടാം വരവിലെ തിരിച്ചറിവുകള്‍

  മഞ്ജു വാര്യരുടെ സിനിമാതിരിച്ചുവരവ് ഭയന്നിരുന്നവര്‍ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചുവെങ്കിലും അത് വിലപ്പോയിരുന്നില്ല. പതിവിന് വിപരീതമായി അഭിനയ പ്രാധാന്യമുള്ളതും വ്യത്യസ്തവുമായ കഥാപാത്രങ്ങളുമായിരുന്നു ഇത്തവണ താരത്തെ കാത്തിരുന്നത്. ഇതോടെയാണ് സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തെക്കുറിച്ച് താരവും കൂടുതല്‍ ശ്രദ്ധിച്ച് തുടങ്ങിയത്. ചുരുക്കം ചില ഫ്‌ളോപ്പുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ താരത്തിന്റെ രണ്ടാം വരവും ഗംഭീരമായിരുന്നു. കോമഡിയും സ്വഭാവിക അഭിനയവുമൊക്കെ ഇടകലര്‍ന്ന കഥാപാത്രങ്ങളെയാണ് താരത്തിന് ലഭിച്ചത്.

  സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവം

  സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവം

  സിനിമയ്ക്കപ്പുറത്ത് മറ്റ് കാര്യങ്ങളിലും സജീവമായ ഇടപെടലുകള്‍ നടത്തിയാണ് താരം മുന്നേറുന്നത്. നൃത്തപഠനത്തിനായി വിദ്യാര്‍ത്ഥികളെ സഹായിക്കാനും പ്രളയക്കെടുതിയില്‍ അകപ്പെട്ടവര്‍ക്ക് തല ചായ്ക്കാനായി സ്വന്തം വീട് വിട്ട് നല്‍കിയുമൊക്കെ താരം മാതൃകയായിരിക്കുകയാണ്. കൊച്ചിയിലെയും തല്‌സഥാന നഗരിയിലെയും ദുരിതാശ്വാസ ക്യാംപുകളിലേക്ക് താരം നേരിട്ടെത്തിയിരുന്നു. നേരത്തെ കുട്ടനാട്ടിലെ പ്രളയബാധിതരെക്കാണാനും താരമെത്തിയിരുന്നു. സിനിമയ്ക്കപ്പുറത്ത് ഇത്തരത്തിലുള്ള കാര്യങ്ങളിലും ശജീവമായ ഇടപെടലുകളാണ് താരം നടത്തുന്നത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.

  നിലപാടുകള്‍ വ്യക്തമാക്കി മുന്നേറുന്നു

  നിലപാടുകള്‍ വ്യക്തമാക്കി മുന്നേറുന്നു

  വിവാദങ്ങള്‍ കൂടപ്പിറപ്പുകളെപ്പോലെയാണ് സിനിമയില്‍. അഭിനയം തുടങ്ങിയ കാലം മുതല്‍ത്തന്നെ താരത്തെക്കുറിച്ച് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേരളം ഒന്നടങ്കം നടുങ്ങിയപ്പോള്‍ ആ സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് ആദ്യം സംശയം ഉന്നയിച്ചത് താരമായിരുന്നു. നടിക്ക് ശക്തമായ പിന്തുണ നല്‍കി താരം കൂടെയുണ്ട്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും തന്റെ നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് താരം മുന്നേറുന്നത്. വിവാദങ്ങളും വിമര്‍ശനവുമെല്ലാം അറിയുന്നുണ്ടെങ്കിലും നേരിട്ടുള്ള പ്രതികരണവുമായി താരമെത്താറില്ല.അനാവസ്യമായ വികാര പ്രകനങ്ങളോ തര്‍ക്കങ്ങളോ ഉണ്ടാക്കാതെ സ്വന്തമായ രീതിയില്‍ മുന്നേറുകയാണ് ഈ അഭിനേത്രി.

  English summary
  Vipin Mohan shares about Manju Warrier
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X