»   » പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമോയെന്ന് മമ്മൂട്ടി, ബോക്‌സോഫീസില്‍ ഗംഭീര വിജയം ഒപ്പം ദേശീയ പുരസ്‌കാരവും !!

പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമോയെന്ന് മമ്മൂട്ടി, ബോക്‌സോഫീസില്‍ ഗംഭീര വിജയം ഒപ്പം ദേശീയ പുരസ്‌കാരവും !!

Posted By: Nihara
Subscribe to Filmibeat Malayalam

ആരാധകരുടെ ഇഷ്ടാനിഷ്ടത്തെക്കുറിച്ച് അതീവശ്രദ്ധയുണ്ട് താരങ്ങള്‍ക്ക്. എത്ര നല്ല സിനിമയായലും പ്രേക്ഷകര്‍ ഏറ്റെടുത്തില്ലെങ്കില്‍ ബോക്‌സോഫീസില്‍ വന്‍പരാജയമാവും. മികച്ച തിരക്കഥയും അഭിനേതാക്കളും മാത്രം ഉണ്ടായാല്‍ പോര സിനിമാ പ്രേമികളെ തൃപ്തിപ്പെടുത്തുകയും വെണം. ഓരോ താരങ്ങളില്‍ നിന്നും പ്രതീക്ഷയുണ്ട് പ്രേക്ഷകര്‍ക്ക്. അത്തരത്തില്‍ പ്രേക്ഷകര്‍ പോലും പ്രതീക്ഷിക്കാതെ ഹിറ്റായ സിനിമകളും ഉണ്ട്. എന്നാല്‍ കാഴ്ചക്കാരെക്കുറിച്ച ഉത്തമ ബോധ്യമുള്ള താരങ്ങളില്‍ പലരും ഇമേജ് നില നിര്‍ത്തുന്നതിനായി മികച്ച കഥാപാത്രങ്ങളെ മാത്രമേ തിരഞ്ഞെടുക്കാറുള്ളൂ. അത്തരത്തിലൊരു ആശങ്കയുമായണ് മമ്മൂട്ടി ഈ ചിത്രം ഏറ്റെടുത്തത്.

നെഗറ്റീവ് കഥാപാത്രം ചെയ്യാന്‍ വിമുഖതയാണ് താരങ്ങളില്‍ പലര്‍ക്കും. അത്തരത്തില്‍ മമ്മൂട്ടി ഏറെ മടിച്ചു മടിച്ച് ഏറ്റെടുത്ത ചിത്രമായിരുന്നു ശ്യമാപ്രസാദിന്റെ ഒരേ ക
ടല്‍. ഫീച്ചര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമയില്‍ നെഗറ്റീവ് ടച്ചുള്ള കഥാപാത്രമയാണ് മമ്മൂട്ടി എത്തുന്നത്. ഒരുപാട് ആശങ്കകളോടെ മമ്മൂട്ടി ഏറ്റെടുത്ത ഈ ചിത്രം തിയേറ്ററില്‍ മികച്ച പ്രതികരണം നേടിയെന്നു മത്രമല്ല മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും നേടി.

മടിച്ചു മടിച്ച് ഏറ്റെടുത്തു

തന്റെ കഥാപാത്രം നെഗറ്റീവായതിനാല്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുമോ എന്ന ആശങ്കയോടെയാണ് മമ്മൂട്ടി ഈ ചിത്രത്തെ സമീപിച്ചത്. ചിത്രത്തിന്റെ ചര്‍ച്ചകളിലെല്ലാം ഇക്കാര്യം താരത്തെ അലട്ടിയിരുന്നു.

മമ്മൂട്ടിയും മീരാ ജാസ്മിനും ആദ്യമായി ഒരുമിച്ചഭിനയിച്ചു

മമ്മൂട്ടിയും മീരാ ജാസ്മിനും ആദ്യമായി ഒരുമിച്ചത് ഈ ചിത്രത്തിന് വേണ്ടിയാണ്. എഴുത്തുകാരനും ബുദ്ധി ജീവിയുമായ ഡോക്ടര്‍ എസ് ആര്‍ നാഥനും ദീപ്തിയും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ കഥയാണ് ചിത്രം പറഞ്ഞത്. രമ്യാ കൃഷ്ണന്‍, നരേന്‍, തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു.

ഇന്നും ഓര്‍ത്തിരിക്കുന്ന മികച്ച ഗാനങ്ങള്‍

ഒരേ കടലിന്റെ മറ്റൊരു പ്രധാന പ്രത്യേകത ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ഗാനങ്ങളുമാണ്. യമുന വെറുതേ, നഗരം വിദുരം, പ്രണയ സന്ധ്യയൊരു തുടങ്ങിയ ഗാനങ്ങള്‍ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നവയാണ്.

ആശങ്കകളെ കാറ്റില്‍ പറത്തി മികച്ച കളക്ഷനും അഭിപ്രായവും

തന്റെ നെഗറ്റീവ് കഥാപാത്രത്തെ പ്രേക്ഷകര്‍ സ്വീകരിക്കുമോയെന്ന മമ്മൂട്ടിയുടെ ആശങ്കയെ അസ്ഥാനത്താക്കി തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ഒരേ കടല്‍ നേടിയത്. സുഹൃത്തും സഹപാഠിയുമായ വിന്ധ്യനോടാണ് സംവിധായകന്‍ ശ്യാമപ്രസാദ് ഒരേ കടലിന്റെ കഥ ആദ്യം പറഞ്ഞത്.

പല ആംഗിളുകളിലൂടെ കഥ പറഞ്ഞു കൊടുത്തു

സംവിധായകന്‍ ശ്യാമപ്രസാദ് പല ആംഗിളുകളിലൂടെ കഥ പറഞ്ഞു കൊടുത്തായിരുന്നു മമ്മൂട്ടിയുടെ ആശങ്ക അകറ്റിയത്. വാണിജ്യപരമായും കലാപരമായും മികച്ച വിജയം നേടിയ ചിത്രം നിരൂപക ശ്രദ്ധയും പിടിച്ചു പറ്റിയിരുന്നു.

English summary
Background stories of Ore Kadal.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam