»   » വിലക്കുകള്‍ മറികടന്ന് ജയറാം പാര്‍വതിയെ വിളിച്ചു, അമ്മയെ പറ്റിക്കാന്‍ ജയറാം കണ്ടെത്തിയ മാര്‍ഗം ??

വിലക്കുകള്‍ മറികടന്ന് ജയറാം പാര്‍വതിയെ വിളിച്ചു, അമ്മയെ പറ്റിക്കാന്‍ ജയറാം കണ്ടെത്തിയ മാര്‍ഗം ??

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ തന്നെ മികച്ച താരദമ്പതികളിലൊരാളായ ജയറാം പാര്‍വതി പ്രണയത്തെക്കുറിച്ച് നിരവധി കാര്യങ്ങല്‍ പുറത്തു വന്നിരുന്നു. പ്രണയ നിമിഷങ്ങളും അതിനിടയിലെ വിലക്കുകളും പരസ്യമായ രഹസ്യം പോലെ പ്രേക്ഷകര്‍ക്ക് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പത്മരാജന്‍ കണ്ടെത്തിയ പ്രതിഭയായ ജയറാമിന്റെ ആദ്യ ചിത്രമായ അപരന്‍ മുതല്‍ ജയറാമിനോടൊപ്പം പാര്‍വതി കൂടെയുണ്ട്. തുടക്കത്തില്‍ അധികമാര്‍ക്കും ഈ പ്രണയത്തെക്കുറിച്ച് അറിയുമായിരുന്നില്ല. സെറ്റുകളില്‍ നിന്നും സെറ്റുകളിലേക്ക് നീണ്ട പ്രണയത്തെക്കുറിച്ച് പാര്‍വതിയുടെ അമ്മ അറിഞ്ഞപ്പോഴാണ് കാര്യങ്ങള്‍ ആകെ മാറി മറിഞ്ഞത്.

ജയറാം ചിത്രങ്ങളില്‍ നിന്നും പാര്‍വതിയെ വിലക്കുന്നതിനു പുറമേ ഇരുവരും കാണാതിരിക്കാനുള്ള സകല വഴികളും അമ്മ സ്വീകരിച്ചു. കര്‍ശന വിലക്ക് നില നില്‍ക്കുന്നതിനിടയിലും ജയറാം പാര്‍വതിയെ വിളിച്ചു കൊണ്ടേയിരുന്നു. അതിനായി ഇവര്‍ സ്വീകരിച്ച മാര്‍ഗത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

അധികമാരും അറിയാതെ തുടങ്ങിയ പ്രണയം

മിമിക്രിയില്‍ നിന്നും സിനിമയിലേക്കെത്തിയ ജയറാമും നടിയായി നിറഞ്ഞു നിന്നിരുന്ന പാര്‍വതിയും തമ്മിലുള്ള പ്രണയം തുടക്കത്തില്‍ അധികമാര്‍ക്കും അറിയുമായിരുന്നില്ല. നാലു വര്‍ഷം നീണ്ടു നിന്ന പ്രണയത്തിനൊടുവില്‍ 1992 ലാണ് ഇവര്‍ വിവാഹിതരായത്.

ജയറാം ചിത്രങ്ങളിലെ സ്ഥിര സാന്നിധ്യമായി പാര്‍വതി

അപരന്‍, തലയണ മന്ത്രം, പൊന്‍മുട്ടയിടുന്ന താറാവ്, അര്‍ത്ഥം, തുടങ്ങി നിരവധി സിനിമകളില്‍ ജോഡികളായും അല്ലാതെയുമായും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. സെറ്റുകളില്‍ നിന്നും സെറ്റുകളിലേക്കുള്ള യാത്രയിലും ലൊക്കേഷനിലും മറ്റുമായി ചുരുക്കും ചിലര്‍ക്ക് മാത്രമാണ് ഇവരുടെ പ്രണയത്തെക്കുറിച്ച് അറിവുണ്ടായിരുന്നത്.

പ്രണയത്തെക്കുറിച്ച് അമ്മ അറിഞ്ഞപ്പോള്‍

ജയറാമും പാര്‍വതിയും തമ്മിലുള്ള പ്രണയം പരസ്യമായതോടു കൂടിയാണ് ഇവര്‍ക്കു മുന്നില്‍ വിലക്കുകളുമായി പാര്‍വതിയുടെ അമ്മ പ്രത്യക്ഷപ്പെട്ടത്. ജയറാമിനോടൊപ്പം ചിത്രങ്ങള്‍ ചെയ്യുന്നതില്‍ നിന്നുമാണ് ആദ്യം അമ്മ പാര്‍വതിയെ വിലക്കിയത്.

സംസാരിക്കാനും കാണാനുമുള്ള അവസരം നിഷേധിച്ചു

ജയറാം ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ നിന്ന് മാത്രമല്ല കാണാനും സംസാരിക്കാനുമുള്ള അവസരം പോലും അമ്മ നിഷേധിച്ചു.ജയറാമിനെ പാര്‍വതിയില്‍ നിന്നും അകറ്റുകയായിരുന്നു അമ്മയുടെ ലക്ഷ്യം.

മിമിക്രിയെ കൂട്ടുപിടിച്ചു

മിമിക്രി വേദികളില്‍ നിന്നും സിനിമയിലേക്കെത്തിയ കലാകാരനാണ് ജയറാം. പ്രണയത്തിലും ജയറാം മിമിക്രി തന്നെ ഉപയോഗിച്ചു. ജയറാം പാര്‍വതി പ്രണയത്തിനിടയില്‍ തടസ്സമായി അമ്മ നിന്നിരുന്നതിനാല്‍ ഫോണില്‍ സംസാരിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല, ഈ സാഹചര്യത്തിലാണ് പ്രണയത്തിനു വേണ്ടി മിമിക്രിയെ കൂട്ടുപിടിച്ചത്.

കമല്‍ഹസന്‍, അമിതാഭ് ബച്ചന്‍ , രജനീകാന്ത് തുണച്ചു

പാര്‍വതിയോട് സംസാരിക്കുന്നതിനായി ജയറാം ആശ്രയിച്ചിരുന്നത് ബോളിവുഡിലെയും തമിഴിലെയും പ്രമുഖരെയായിരുന്നു, കമല്‍ഹസന്‍, രജനീകാന്ത്, അമിതാബ് ബച്ചന്‍ എന്നിവരുടെ ശബ്ദത്തിലായിരുന്നു ജയറാം പാര്‍വതിയെ വിളിച്ചിരുന്നത്.

പാര്‍വതിയുടെ ഡേറ്റിനായി സൂപ്പര്‍ താരങ്ങള്‍ വിളിച്ചു

ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ താരങ്ങളായ കമല്‍ ഹസനും രജനീകാന്തും അമിതാഭ് ബച്ചനുമെല്ലാം മകളുടെ ഡേറ്റിനു വേണ്ടി കാത്തിരിക്കുകയാണെന്നാണ് പാര്‍വതിയുടെ അമ്മ കരുതിയിരുന്നത്. സെറ്റില്‍ സംസാരിച്ചിരുന്നതും ഇത്തരത്തിലാണ്. എന്നാല്‍ ഇത് കേല്‍ക്കുമ്പോള്‍ ചിരിയടക്കാനാവാതെ പാര്‍വതി മാറിപ്പോവുകയുമായിരുന്നു പതിവ്. മിമിക്രിക്കാരനായ ജയറാം പാര്‍വതിയെ വിളിക്കാന്‍ ഉപയോഗിച്ച ട്രിക്കായിരുന്നു ഇതെന്ന് അമ്മയ്ക്കറിയില്ലായിരുന്നുവല്ലോ..

English summary
Here is an interesting story about Jayaram and Parvathi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam