»   » മോഹന്‍ലാല്‍ ചിത്രത്തിന് നായികയെ കിട്ടിയിട്ടില്ല, ഒടുവില്‍ രജനീകാന്തിന്റെ നായികയെത്തി !!

മോഹന്‍ലാല്‍ ചിത്രത്തിന് നായികയെ കിട്ടിയിട്ടില്ല, ഒടുവില്‍ രജനീകാന്തിന്റെ നായികയെത്തി !!

By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ ചിത്രത്തിന് വേണ്ടി നായികയെ തിരഞ്ഞെടുക്കുമ്പോള്‍ സംവിധായകര്‍ പല തരത്തിലുള്ള ബുദ്ധിമുട്ടുകളും നേരിടാറുണ്ട്. ലാലിനോടോപ്പം ഒരുമിച്ച് അഭിനയിച്ചവരില്‍ പല നായികമാരും പിന്നീട് ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര അഭിനേത്രിമാരായി തീര്‍ന്നിട്ടുമുണ്ട്. അത്തരത്തില്‍ സൂപ്പര്‍ ഹിറ്റായ ഒരു ചിത്രത്തെക്കുറിച്ച് അറിയാന്‍ കൂടുതല്‍ വായിക്കൂ.

മോഹന്‍ലാല്‍, സിബി മലയില്‍, ലോഹിതദാസ് കൂട്ടുകെട്ട് ഒരുമിച്ച ചിത്രമായിരുന്നു ഹിസ് ഹൈനസ്സ് അബ്ദുള്ള. സംഗീത പശ്ചാത്തലത്തിലൊരുക്കിയ ചിത്രം നിര്‍മ്മിച്ചത് മോഹന്‍ലാല്‍ തന്നെയാണ്. നെടുമുടി വേണു, ശ്രീനിവാസന്‍, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, മാമുക്കോയ, തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

നായികയെ തിരഞ്ഞെടുക്കാന്‍ ഏറെ ബുദ്ധിമുട്ടി

സംഗീത പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ലോഹിതദാസായിരുന്നു. തിരക്കഥ എഴുതുമ്പോള്‍ മുതല്‍ നായികാസ്ഥാനത്തേക്ക് പല നടിമാരെയും ചിന്തിച്ചെങ്കിലും അതൊന്നും ശരിയാവാതെ പോവുകയായിരുന്നു.

ലാലിനോടൊപ്പം മൂന്നാമത്തെ തവണ

കിരീടം, ദശരഥം തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സിബി മലയിലും ലോഹിതദാസും മോഹന്‍ലാലും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രമായിരുന്നു ഇത്. നായികാപ്രാധാന്യമായ ചിത്രത്തിലെ നായികയെ കണ്ടെത്താന്‍ ഇവര്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു.

മോഹന്‍ലാലിനോടൊപ്പം തകര്‍ത്ത് അഭിനയിക്കണം

അഭിനയത്തിന്റെ കാര്യത്തില്‍ മോഹന്‍ലാലിനോടൊപ്പം മത്സരിച്ച് അഭിനയിക്കുന്ന ശക്തമായ നായിക കഥാപാത്രത്തെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തേടിയിരുന്നത്. മലയാള സിനിമയിലെ മുന്നിര അഭിനേത്രിമാരില്‍ പലരും ലോഹിതദാസിന്റെ മനസ്സിലേക്ക് കടന്നുവന്നെങ്കിലും മോഹന്‍ലാലിനോടൊപ്പം തകര്‍ത്ത് അഭിനയിക്കാന്‍ പറ്റിയ ഒരു കലാകാരിയെ ഉറപ്പിക്കാന്‍ അദ്ദേഹത്തിന് ഭയമായിരുന്നു.

ലോഹിതദാസിന് തൃപ്തിയായില്ല

മലയാളത്തിലെയും അന്യ ഭാഷയിലെയുമായി നിരവധി പേരെ സമീപിച്ചുവെങ്കിലും അവരെയൊന്നുമായിരുന്നില്ല സംവിധായകനും തിരക്കഥാകൃത്തും മനസ്സില്‍ കണ്ടിരുന്നത്. ഏറെ നാളത്തെ അന്വേഷണത്തിനൊടുവിലാണ് നായികയായി ഗൗതമിയെ കണ്ടെത്തിയത്.

മോഹന്‍ലാലിനോടൊപ്പം രജനീകാന്തിന്റെ നായിക

നായികയെത്തേടിയുള്ള അന്വേഷണത്തിനൊടുവിലാണ് തെലുങ്ക് സിനിമയിലൂടെ അരങ്ങേറ്റം നടത്തിയ ഗൗതമിയുടെ കാര്യം ശ്രദ്ധയില്‍പ്പെട്ടത്. ലോഹിതദാസിന്റെ സുഹൃത്തുക്കളിലൊരാളായിരുന്നു നടിയെക്കുറിച്ച് സംവിധായകനോട് പറഞ്ഞത്. മോഹന്‍ലാലിനോട് ഈ വിഷയം പറഞ്ഞപ്പോള്‍ താരവും സമ്മതം അറിയിച്ചു.

മോഹന്‍ലാല്‍ സമ്മതം മൂളിയത്

ഗൗതമിയും രജനീകാന്തും ഒരുമിച്ച പണക്കാരന്‍ എന്ന ചിത്രം കണ്ടാണ് മോഹന്‍ലാല്‍ ഗൗതമിയോടൊപ്പം അഭിനയിക്കാന്‍ സമ്മതം മൂളിയത്. നായികയായി ഗൗതമി തകര്‍ത്തഭിനയിച്ച ചിത്രം സൂപ്പര്‍ ഹിറ്റാവുകയും ചെയ്തു.

English summary
Background stories of the film his highness abdullah.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam