»   » നിര്‍മ്മാതാവും വിതരണക്കാരും പിന്‍മാറി, ദിലീപ് കാവ്യ ചിത്രത്തിന്‍റെ അണിയറ കഥകള്‍ ഞെട്ടിപ്പിക്കുന്നത്

നിര്‍മ്മാതാവും വിതരണക്കാരും പിന്‍മാറി, ദിലീപ് കാവ്യ ചിത്രത്തിന്‍റെ അണിയറ കഥകള്‍ ഞെട്ടിപ്പിക്കുന്നത്

By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന താരജോഡികളാണ് ദിലീപും കാവ്യാ മാധവനും. വെള്ളിത്തിരയിലെ കെമിസ്ട്രി ജീവിതത്തിലും സൃഷ്ടിക്കുന്നതിനായി ജീവിതത്തിലും അവര്‍ ഒരുമിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടേയുള്ളൂ. ചുരുക്കം ചില സിനിമകള്‍ മാറ്റി നിര്‍ത്തിയാല്‍ ഇരുവരും ഒരുമിച്ചഭിനയിച്ച ചിത്രങ്ങളെല്ലാം ബോക്‌സോഫീസില്‍ സൂപ്പര്‍ഹിറ്റായിരുന്നു.

1999 ല്‍ പുറത്തിറങ്ങിയ ചന്ദ്രനുദിക്കുന്ന ദിക്കിലാണ് ഈ താരജോഡികള്‍ ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. പിന്നീട് അത് മലയാള സിനിമയിലെ തന്നെ മികച്ച താരജോഡികളിലൊന്നായി മാറുകയായിരുന്നു. ലാല്‍ജോസെന്ന സംവിധായകനാണ് കാവ്യാ മാധവനെ നായികയാക്കി ആദ്യം സിനിമയെടുത്തത്. പിന്നീട് ഈ കൂട്ടുകെട്ട് ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കില്‍ സിനിമയ്ക്ക് ശേഷം ദിലീപ് കാവ്യ ലാല്‍ജോസ് ടീം ഒരുമിച്ചത് മൂന്നു വര്‍ഷത്തിനു ശേഷം മീശമാധവനിലൂടെയാണ്.

നിര്‍മ്മിക്കാന്‍ ആരും തയ്യാറായില്ല

മീശമാധവന്‍ സിനിമ ചെയ്യുന്നതിനു തൊട്ടു മുമ്പ് രഞ്ജന്‍ പ്രമോദ്, ലാല്‍ ജോസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ രണ്ടാം ഭാവം ബോക്‌സോഫീസില്‍ വന്‍പരാജയമായിരുന്നു. സുരേഷ് ഗോപി ഇരട്ട വേഷത്തിലെത്തിയ ചിത്രത്തിലെ മറന്നിട്ടുമെന്തിനോ എന്ന ഗാനം മാത്രമാണ് ആകെ ശ്രദ്ധിക്കപ്പെട്ടത്. അതു കൊണ്ടു തന്നെ മുന്‍ചിത്രത്തിന്റെ അവസ്ഥയാവുമോ പുതിയ ചിത്രത്തിനുമെന്ന ആശങ്ക നിര്‍മ്മാതാക്കളെ അലട്ടിയിരുന്നു.

പരാജയത്തില്‍ നിന്നും തുടങ്ങി

ബിഗ് ബജറ്റ് ചിത്രമായ രണ്ടാം ഭാവം നല്‍കിയ പരാജയത്തില്‍ നിന്നാണ് മീശമാധവന് തുടക്കം കുറിച്ചത്. കാള്‍ട്ടണ്‍ ഫിലിം സായിരുന്നു ചിത്രം നിര്‍മ്മിക്കാമെന്നേറ്റത്. എന്നാല്‍ അപ്രതീക്ഷിതമായ ചില കാരണങ്ങളാല്‍ അവര്‍ ചിത്രത്തില്‍ നിന്നു പിന്‍മാറി.

തിരക്കഥാകൃത്ത് ശരിയാവില്ല

കാള്‍ട്ടണ്‍ ഫിലിംസ് പിന്‍മാറിയതിനു ശേഷം സംവിധായകനായ ലാല്‍ജോസിനെ സമീപിച്ച നിര്‍മ്മാതാക്കള്‍ക്ക് തിരക്കഥാകൃത്തായ രഞ്ജന്‍ പ്രമോദില്‍ വിശ്വാസമില്ലായിരുന്നുവെന്നു പറഞ്ഞാണ് അവര്‍ പിന്‍മാറിയത്.

സംഗീത സംവിധായകനില്‍ വിശ്വാസമില്ല

തിരക്കഥാകൃത്തിനു പുറമെ സംഗീത സംവിധായകനില്‍ വിശ്വാസമില്ലെന്നു പറഞ്ഞാണ് മറ്റു ചില നിര്‍മ്മാതാക്കള്‍ പിന്‍മാറിയത്. എന്നാല്‍ ഇതൊന്നും ഒരു കാരണമേ ആയിരുന്നില്ലെന്ന് ചിത്രത്തിന്റെ വിജയം കാണിച്ചു കൊടുത്തു. മനോഹരമായ സംഭാഷണവും എപ്പോഴും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഗാനവും ചിത്രത്തിന്റെ മുതല്‍ക്കൂട്ടായിരുന്നു. ഗാനങ്ങള്‍ പ്രേക്ഷകര്‍ ഇന്നും ഇഷ്ടത്തോടെ ഓര്‍ത്തെടുക്കുന്നതാണ്.

നിര്‍മ്മാതാക്കളും വിതരണക്കാരും പിന്‍മാറി

ലാല്‍ജോസിന്റെ അയല്‍വാസിയും ബാല്യകാല സുഹൃത്തുമായ സുധീഷും സുബൈറും ചേര്‍ന്നാണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തത്. എന്നാല്‍ വിതരണം ഏറ്റെടുക്കാന്‍ ആരും തയ്യാറായിരുന്നില്ല.

ദിലീപിന്റെ സുഹൃത്തുക്കള്‍ ഏറ്റെടുത്തു

ചിത്രത്തിന്റെ വിതരണം സ്വര്‍ഗചിത്ര ഏറ്റെടുത്തിരുന്നുവെങ്കിലും കാരണം പറയാതെ അവരും ചിത്രത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. അവസാനം ദിലീപിന്റെ സുഹൃത്തുക്കളായ കലാസംഗവും കാസും കൂടിയാണ് വിതരണം ഏറ്റെടുത്തത്. മീശമാധവന്‍ മലയാള സിനിമയിലെ തന്നെ എണ്ണപ്പെട്ട വിജയങ്ങളിലൊന്നായി മാറുകയും ചെയ്തു.

പിന്നെയും നിരവധി ചിത്രങ്ങള്‍

മീശമാധവന്റെ ഗംഭീര വിജയത്തിനു ശേഷം നിരവധി സിനിമകളില്‍ ദിലീപ് കാവ്യ കൂട്ടുകെട്ട് അഭിനയിച്ചു. മിഴി രണ്ടിലും, വെള്ളരിപ്രാവിന്റെ ചങ്ങാതി, പാപ്പി അപ്പച്ചാ, റണ്‍വേ തുടങ്ങിയ ചിത്രങ്ങളൊക്കെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു.അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയുമാണ് ഇവര്‍ ഒരുമിച്ചഭിനയിച്ച അവസാനത്തെ ചിത്രം.

മികച്ച കെമിസ്ട്രി ജീവിതത്തിലേക്ക്

ഓണ്‍ സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലേക്കും പകരുന്നതിനായി ദിലീപും കാവ്യയും ജീവിതത്തിലും ഒന്നിച്ചു. നാടകീയമായ നിരവധി സംഭവങ്ങളും വിവാദങ്ഹളും അതിനിടയില്‍ അരങ്ങേറിയിരുന്നു.

അപവാദങ്ങള്‍ പിന്തുടരുന്നു

ജീവിതത്തില്‍ ഒരുമിച്ച ഇവരെ വിവാദങ്ങളും വിടാതെ പിന്തുടരുകയാണ്. കാവ്യാ മാധവന്‍ സിനിമയിലേക്ക് തിരിച്ചു വരുമോയെന്ന ആകാംക്ഷ കൂടിയുണ്ട് പ്രേക്ഷകര്‍ക്ക്‌.

English summary
Background stories of the film Meesamadhavan.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam