twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഹൈദര്‍ മരക്കാരായത് മമ്മൂട്ടി! ധ്രുവത്തിലേക്ക് സുരേഷ് ഗോപിയും ജയറാമും വിക്രമും എത്തിയത് ഇങ്ങനെ!

    |

    മമ്മൂട്ടി-ജോഷി കൂട്ടുകെട്ടില്‍ പിറന്ന എക്കാലത്തേയും മികച്ച സിനിമകളിലൊന്നായ ധ്രുവം റിലീസ് ചെയ്തിട്ട് 27 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. എസ് എന്‍ സ്വാമിയായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. മമ്മൂട്ടി, സുരേഷ് ഗോപി, വിക്രം, ഗൗതമി, ടൈഗര്‍ പ്രഭാകര്‍ തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. തമിഴകത്തിന്റെ സ്വന്തം താരമായ വിക്രമും ഈ സിനിമയില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു. മമ്മൂട്ടിയുടെ സന്തതസഹചാരിയായാണ് വിക്രമെത്തിയത്. നരസിംഹ മന്നാഡിയാറായി മമ്മൂട്ടി എത്തിയപ്പോള്‍ വീരസിംഹ മന്നാഡിയാരായത് ജയറാമായിരുന്നു.

    എസ് ഐ ജോസ് നരിമാനായാണ് സുരേഷ് ഗോപി എത്തിയത്. രുദ്ര, ഷമ്മി തിലകന്‍, സ്‌ന്തോഷ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, ബാബു നമ്പൂതിരി, എംഎസ് തൃപ്പൂണിത്തുറ, ടി ജി രവി, കൊല്ലം തുളസി തുടങ്ങിയവരും ധ്രുവത്തില്‍ അഭിനയിച്ചിരുന്നു. തളിര്‍വെറ്റിലയുണ്ടോ, തുമ്പിപ്പെണ്ണേ, തുടങ്ങിയ ഗാനങ്ങളും ഈ ചിത്രത്തിലേതായിരുന്നു. മമ്മൂട്ടിയുടെ തീപ്പൊരി ഡയലോഗുകളും എന്നും ഓര്‍ത്തിരിക്കുന്ന അഭിനയമൂഹൂര്‍ത്തങ്ങളുമൊക്കെയായിരുന്നു സിനിമയുടെ പ്രധാന പ്രത്യേകത. ഈ സിനിമ പിറന്നതിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് എസ് എന്‍ സ്വാമി എത്തിയിരുന്നു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.

     പ്രത്യേകതകളേറെയായിരുന്നു

    പ്രത്യേകതകളേറെയായിരുന്നു

    മമ്മൂട്ടിയുടെ ഗൗതമിയും ആദ്യമായി ഒരുമിച്ച് അഭിനയിച്ച സിനിമയാണ് ധ്രുവം. ജാക്‌പോട്ട്, സുകൃതം തുടങ്ങിയ സിനിമകളില്‍ പിന്നീട് ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. വിക്രമിന്‍രെ ആദ്യ മലയാള സിനിമയെന്ന റെക്കോര്‍ഡും ധ്രുവത്തിന് സ്വന്തമാണ്. ഈ ഓര്‍മ്മയാണ് അദ്ദേഹം മകനിലൂടെ നിലനിര്‍ത്തുന്നത്, മകന് ധ്രുവ് എന്ന പേരാണ് വിക്രം നല്‍കിയത്. നാടുവാഴികള്‍ക്ക് ശേഷം ജോഷിയും എസ്എന്‍ സ്വാമിയും ഒരുമിച്ചത് ഈ ചിത്രത്തിലായിരുന്നു. മമ്മൂട്ടിക്കൊപ്പം വിക്രമും ജയറാമും സുരേഷ് ഗോപിയുമൊക്കെ ഒരുമിച്ചെത്തിയ ഏക സിനിമയും ഇതാണ്. ബോക്‌സോഫീസില്‍ നിന്നും മികച്ച വിജയമായിരുന്നു സിനിമ സ്വന്തമാക്കിയത്.

     ധ്രുവം പിറന്നത്

    ധ്രുവം പിറന്നത്

    ഹൈദര്‍ മരക്കാറും കാശിയും ഈ രണ്ട് കഥാപാത്രങ്ങളായിരുന്നു തുടക്കത്തിലുണ്ടായിരുന്നത്. സിനിമയുടെ കഥയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് എകെ സാജന്‍ ഈ പേരുകളെക്കുറിച്ചും ത്രഡിനെക്കുറിച്ചും പറഞ്ഞത്. ഹൈദര്‍ മരക്കാര്‍ എന്ന പേര് അന്നേ തങ്ങളെ ആകര്‍ഷിച്ചിരുന്നുവെന്നും പിന്നീട് അതിലേക്ക് നരസിഹം മന്നാഡിയാരും വീരസിംഹ മന്നാഡിയാരും എത്തുകയായിരുന്നുവെന്നും എസ് എന്‍ സ്വാമി പറയുന്നു. ആ രണ്ട് കഥാപാത്രങ്ങളെ വെച്ചായിരുന്നു തങ്ങള്‍ കഥ എഴുത്തിത്തുടങ്ങിയതെന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നു.

    മമ്മൂട്ടി മനസ്സിലുണ്ടായിരുന്നു

    മമ്മൂട്ടി മനസ്സിലുണ്ടായിരുന്നു

    മള്‍ട്ടിസ്റ്റാര്‍ ചിത്രമായാണ് ധ്രുവം ഒരുക്കിയത്. താരങ്ങള്‍ക്കെല്ലാം ആ സമയത്ത് ഡേറ്റുണ്ടായിരുന്നുവെന്നത് വലിയൊരു കാര്യമായിരുന്നു. മമ്മൂട്ടിയെ മനസ്സില്‍ക്കണ്ട് തന്നെയാണ് പല രംഗങ്ങളും എഴുതിയത്. അതേ പോലെ തന്നെ പാട്ടിനും ഏറെ പ്രാധാന്യം നല്‍കിയിരുന്നു. ഇന്നും ഈ ഗാനങ്ങളെല്ലാം പ്രേക്ഷക ഹൃദയത്തില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ജോഷിയായിരുന്നു മള്‍ട്ടിസ്റ്റാര്‍ ചിത്രമാക്കുന്നതിനെക്കുറിച്ച് പറഞ്ഞത്. കഥ കേട്ടതും താരങ്ങളെല്ലാം സമ്മതിക്കുകയായിരുന്നു. കഥാപാത്രങ്ങളുടെ പേരായിരുന്നു പലരേയും ആകര്‍ഷിച്ചത്.

    വില്ലനായി ആരെത്തും?

    വില്ലനായി ആരെത്തും?

    നായകനോളം തന്നെ പ്രാധാന്യമുള്ള കഥാപാത്രമാണ് വില്ലന്റേതും. ആരാണ് വില്ലനാവുന്നതെന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയും സജീവമായിരുന്നു. നേരത്തെയും പ്രഭാകരന്‍ ജോഷിക്കൊപ്പം ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. ഹൈദര്‍ മരക്കാരായി പ്രഭാകരന്‍ തന്നെ മതിയെന്ന് തീരുമാനിച്ചത് അങ്ങനെയായിരുന്നു. ആ പേരായിരുന്നു താരത്തേയും ആകര്‍ഷിച്ചത്. വിക്രമുമായും നേരത്തെ സൗഹൃദമുണ്ടായിരുന്നു. അങ്ങനെയാണ് വിക്രമിനെ ഭദ്രനാക്കിയത്.

    രണ്ടാം ഭാഗമില്ല

    രണ്ടാം ഭാഗമില്ല

    സൂപ്പര്‍ ഹിറ്റായി മാറിയ പല സിനിമകളുടേയും രണ്ടാം ഭാഗം ഇറങ്ങിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഹൈദര്‍ മരക്കാരെ നരസിംഹ മന്നാഡിയാര്‍ തൂക്കിക്കൊന്നതോടെ കഥ അവസാനിച്ചതാണ്. ചിത്രത്തിന് രണ്ടാം ഭാഗമില്ലെന്നും അദ്ദേഹം പറയുന്നു. മലയാളത്തിലെ മികച്ച പ്രതികാര കഥകളിലൊന്നായ ധ്രുവത്തിലെ നായകന്‍ ഹിന്ദുവും വില്ലന്‍ മുസ്ലീമുമായതിനെക്കുറിച്ചുള്ള വിമര്‍ശനങ്ങളില്‍ തിരക്കഥാകൃത്ത് പറയുന്നത് അങ്ങനെയൊരു ചിന്ത അന്നും ഇന്നും ഇല്ല. ഇവര്‍ ഇരുവരും ചിത്രത്തിലെ നായകനും വില്ലനുമാണ്.

    English summary
    Behind the scene stories of the movie Dhruvam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X