»   » കലാഭവന്‍ മണിയെ മാത്രമല്ല വിക്രമിനെയും കരയിപ്പിച്ചാണ് മോഹന്‍ലാല്‍ ദേശീയ അവാര്‍ഡ് സ്വന്തമാക്കിയത്!

കലാഭവന്‍ മണിയെ മാത്രമല്ല വിക്രമിനെയും കരയിപ്പിച്ചാണ് മോഹന്‍ലാല്‍ ദേശീയ അവാര്‍ഡ് സ്വന്തമാക്കിയത്!

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് മോഹന്‍ലാല്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറിയ ഈ നടന്റെ കരിയറിലെ തന്നെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് വാനപ്രസ്ഥം. ഈ ചിത്രത്തിലെ കുഞ്ഞിക്കുട്ടനായി താരം ശരിക്കും ജീവിക്കുകയായിരുന്നു. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

റാണി പത്മിനിക്ക് ശേഷമാണ് ദിലീപിന് തന്നോട് നീരസം തോന്നിയത്, തുറന്നടിച്ച് ആഷിക് അബു!

തെന്നിന്ത്യന്‍ സിനിമാലോകത്തെ മുന്‍നിര താരമായ വിക്രമിനെയും മലയാളികളുടെ സ്വന്തം താരമായ കലാഭവന്‍ മണിയെയും പിന്തള്ളിയാണ് 1999 ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മോഹന്‍ലാല്‍ സ്വന്തമാക്കിയത്. വിനയന്‍ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും, കാശി ഈ ചിത്രമായിരുന്നു വാനപ്രസ്ഥത്തോടൊപ്പം മത്സരിച്ചത്.

കലാഭവന്‍ മണിയും വിക്രമും

1999 ലെ ദേശീയ പുരസ്‌കാര പ്രഖ്യാപനത്തിനിടയില്‍ കലാഭവന്‍ മണിക്ക് പുരസ്‌കാരം ഉണ്ടെന്ന തരത്തില്‍ പ്രചാരണങ്ങളുണ്ടായിരുന്നു. വിനയന്‍ സംവിധാനം ചെയ്ത ചിത്രമായ വാസന്തിയും ലക്ഷ്മിയും ഞാനും എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു താരത്തെ പരിഗണിക്കുന്നതെന്ന തരത്തിലായിരുന്നു പ്രചാരണം.

ഇരുവരെയും പിന്തള്ളി മോഹന്‍ലാല്‍

എന്നാല്‍ ഇരുവരെയും പിന്തള്ളി മോഹന്‍ലാലായിരുന്നു ആ വര്‍ഷം മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയത്. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത വാനപ്രസ്ഥത്തിലൂടെയായിരുന്നു താരത്തിനെ തേടി ഈ നേട്ടമെത്തിയത്.

കരിയറിലെ എക്കാലത്തെയും മികച്ച ചിത്രം

കഥകളി പശ്ചാത്തലമാക്കിയുള്ള ചിത്രത്തില്‍ കുഞ്ഞിക്കുട്ടനെന്ന കഥാപാത്രമായി മോഹന്‍ലാല്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ലോക ശ്രദ്ധ നേടിയ ചിത്രം കൂടിയായിരുന്നു ഇത്.

സുഹാസിനിയും മോഹന്‍ലാലും

താഴ്ന്ന ജാതിക്കാരനായ കുഞ്ഞിക്കുട്ടന്‍ അവതരിപ്പിച്ച അര്‍ജുനനോട് ഉന്നതകുലജാതയായ സുഭദ്രയ്ക്ക് പ്രണയം തോന്നുകയും പിന്നീടുള്ള സംഭവ വികാസങ്ങളുമായിരുന്നു ചിത്രത്തിന്റെ പ്രധാന പ്രമേയം. സുഹാസിനി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, കുക്കു പരമേശ്വരന്‍, വെണ്‍മണി ഹരിദാസ്, കലാമണ്ഡലം ഗോപി, തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു.

പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു

മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രമാണ് വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടന്‍.

കഥകളി അഭ്യസിച്ചു

വാനപ്രസ്ഥത്തില്‍ അഭിനയിക്കുന്നതിനായി മോഹന്‍ലാല്‍ കഥകളി പരിശീലനം നടത്തിയിരുന്നു. ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ നടത്തിയ തയ്യാറെടുപ്പുകള്‍ നേരത്തെ വാര്‍ത്തയായിരുന്നു.

ദേശീയ അവാര്‍ഡില്‍ തിളങ്ങി നിന്നു

കലാഭവന്‍ മണി മികച്ച പ്രകടനം കാഴ്ച വെച്ച വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ഈ ചിത്രത്തിന്റെ തമിഴ് പതിപ്പായ കാശി തുടങ്ങിയ ചിത്രങ്ങളെ പിന്തള്ളിയാണ് മോഹന്‍ലാലിന് ദേശീയ അവാര്‍ഡ് ലഭിച്ചത്.

English summary
Behind the background stories of the film Vanaprastham.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam