For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടി കോമഡി പറഞ്ഞാല്‍? 5 സംവിധായകരും 10 നിര്‍മ്മാതാക്കളും കോട്ടയം കുഞ്ഞച്ചനെ ഒഴിവാക്കി?

  |

  അതുവരെയുള്ള സിനിമകളില്‍ നിന്നും വ്യത്യസ്തമായി മമ്മൂട്ടി തന്റെ ശൈലി മാറ്റി പരീക്ഷിച്ച ചിത്രമായിരുന്നു കോട്ടയം കുഞ്ഞച്ചന്‍. 1990 ലായിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്. ആക്ഷനും കോമഡിയും ഇടകലര്‍ന്ന സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ടി എസ് സുരേഷ് ബാബുവാണ് ചിത്രം സംവിധാനം ചെയ്തത്. രഞ്ജിനി, കെപിഎസി ലളിത, ഇന്നസെന്റ്, സുകുമാരന്‍, ബാബു ആന്റണി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

  മമ്മൂട്ടി കോമഡി പറഞ്ഞാല്‍ പ്രേക്ഷകര്‍ സ്വീകരിക്കുമോയെന്ന തരത്തിലുള്ള ആശങ്ക തുടക്കം മുതലേ അണിയറപ്രവര്‍ത്തകരെ അലട്ടിയിരുന്നു. എന്നാല്‍ എല്ലാവിധ ആശങ്കകളേയും അസ്ഥാനത്താക്കുകയായിരുന്നു സിനിമ. എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രമായി മാറുകയായിരുന്നു ഈ സിനിമ. മമ്മൂട്ടി അവതരിപ്പിച്ച അച്ചായന്‍ കഥാപാത്രങ്ങളില്‍ ഏറെ മികച്ച റോളാണ് കുഞ്ഞച്ചന്‍. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ആദ്യ ഭാഗം ഒരുക്കുന്നതിനിടയില്‍ അണിയറപ്രവര്‍ത്തകര്‍ നേരിട്ട വെല്ലുവിളിയെക്കുറിച്ച് അറിയേണ്ടേ, തുടര്‍ന്നുവായിക്കൂ.

  ദിലീപ് വീണ്ടും ഞെട്ടിച്ചു, ഈ വിഷു ദിലീപിന്റേത് തന്നെ, മൂന്ന് ഗെറ്റപ്പുകളുമായി പുതിയ പോസ്റ്റര്‍, കാണൂ

  ഇരയിലെ ആ നടന്‍ ദിലീപ് തന്നെയോ? ആദ്യ മണിക്കൂര്‍ പിന്നിടുന്നതിനിടയിലെ പ്രതികരണം ഇങ്ങനെ, കാണൂ!

  കോട്ടയം കുഞ്ഞച്ചന് നേരെ മുഖം തിരിച്ചു

  കോട്ടയം കുഞ്ഞച്ചന് നേരെ മുഖം തിരിച്ചു

  പതിവ് ശൈലിയില്‍ നിന്നും മാറി മമ്മൂട്ടി ഹാസ്യ കഥാപാത്രമായി എത്തിയാല്‍ എങ്ങനെയുണ്ടാവുമെന്ന ഭയം കാരണം മുന്‍നിര സംവിധായകരും നിര്‍മ്മാതാക്കളും കോട്ടയം കുഞ്ഞച്ചനെ ഏറ്റെടുക്കാന്‍ മടിച്ചിരുന്നു. സിനിമ പുറത്തിറങ്ങി മികച്ച അഭിപ്രായം നേടുന്നതിനിടയിലാണ് ഇക്കാര്യത്തെക്കുറിച്ച് ഡെന്നീസ് ജോസഫ് സംവിധായകനോട് സംസാരിച്ചിരുന്നത്. തൊണ്ണൂറുകളില്‍ പുറത്തിറങ്ങിയ സിനിമകളില്‍ മികച്ചതെന്ന് വിലയിരുത്താവുന്ന സിനിമയായി ഇത് മാറിയെന്നുള്ളത് പിന്നത്തെ ചരിത്രം. 5 സംവിധായകരും 10 നിര്‍മ്മാതാക്കളുള്‍പ്പടെ നിരവധി പേരാണ് ഈ പ്രൊജക്ട് ഏറ്റെടുക്കാന്‍ വിസമ്മതിച്ചത്. എന്നാല്‍ ഏറ്റെടുത്തവര്‍ക്കോ, അത് അവരുടെ കരിയറിലെ തന്നെ മികച്ച സിനിമയായി മാറുകയായിരുന്നു ഈ സിനിമ.

   കോട്ടയം കുഞ്ഞച്ചന് ലഭിച്ച സ്വീകാര്യത

  കോട്ടയം കുഞ്ഞച്ചന് ലഭിച്ച സ്വീകാര്യത

  സൂപ്പര്‍ ഹിറ്റായ പല സിനിമകളുടെയും രണ്ടാം ഭാഗമൊരുക്കുന്നത് സ്വഭാവികമായ കാര്യമാണ്. എന്നാല്‍ പലപ്പോഴും ആദ്യ ഭാഗത്തിന് ലഭിച്ച അത്ര സ്വീകാര്യത രണ്ടാം ഭാഗത്തിന് ലഭിക്കണമെന്നില്ല. ആദ്യ ഭാഗത്തെ ഏറ്റെടുത്ത പ്രേക്ഷകര്‍ രണ്ടാം ഭാഗത്തെയും ഉള്‍ക്കൊള്ളണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. രണ്ടാം ഭാഗത്തിന്റെ അവതരണവും പ്രമേയവും അനുസരിച്ചായിരിക്കും ഇക്കാര്യം തീരുമാനിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ സൂപ്പര്‍ ഹിറ്റായ പല ചിത്രങ്ങളുടെയും രണ്ടാം ഭാഗമൊരുക്കാന്‍ പലപ്പോഴും സംവിധായകര്‍ തയ്യാറാവാറില്ല. സ്വീകാര്യതയെക്കുറിച്ചും വിജയത്തെക്കുറിച്ചുമുള്ള ചിന്ത തന്നെയാണ് അവരെ ഇതില്‍ നിന്നും പിന്‍വലിക്കുന്നത്. പ്രേക്ഷകര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും രണ്ടാം ഭാഗമൊരുക്കാതിരുന്ന നിരവധി സംവിധായകര്‍ മലയാളത്തിലുണ്ട്. അതുകൊണ്ട് തന്നെ ഈ സിനിമയ്ക്ക് രണ്ടാം ഭാഗമൊരുക്കുന്നതിനെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ ചിന്തിച്ചിരുന്നേയില്ല. എന്നാല്‍ അപ്തീക്ഷിതമായി അത് സംഭവിച്ചപ്പോള്‍ അവരും സന്തോഷത്തിലാണ്.

   മമ്മൂട്ടിയുടെ പ്രതീക്ഷ

  മമ്മൂട്ടിയുടെ പ്രതീക്ഷ

  മലയാളക്കര ഒന്നടങ്കം ഏറ്റെടുത്ത സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുക്കുമ്പോള്‍ അണിയറപ്രവര്‍ത്തകരെ കാത്തിരിക്കുന്നത് വലിയൊരു വെല്ലുവിളിയാണ്. വലിയൊരു ഉത്തരവാദിത്തം കൂടിയാണ് മിഥുനും സംഘവും ഏറ്റെടുത്തിട്ടുള്ളത്. യുവസംവിധായകരില്‍ ഏറെ ശ്രദ്ധേയനായ മിഥുന്‍ മാനുവല്‍ തോമസാണ് കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ഒരുക്കുന്നത്. മിഥുന്റെ ആട് 2 ന്റെ വിജയാഘോഷ ചടങ്ങിനിടയില്‍ അപ്രതീക്ഷിതമായാണ് ഈ പ്രഖ്യാപനം നടന്നത്. മമ്മൂട്ടിയടക്കം വന്‍താരനിര ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. തിയേറ്ററുകളില്‍ നിന്നും തിരിച്ചടി ഏറ്റ് വാങ്ങേണ്ടി വന്ന സിനിമയ്ക്ക് രണ്ടാം ഭാഗമൊരുക്കാന്‍ മിഥുന്‍ കാണിച്ച ചങ്കൂറ്റത്തിന്‍രെ ഫലമാണ് ആട് 2ന്റെ വിജയം. ചിത്രത്തിന് മുന്നാംഭാഗം ഒരുക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

  ജയസൂര്യയെ ട്രോളി മമ്മൂട്ടി

  ജയസൂര്യയെ ട്രോളി മമ്മൂട്ടി

  ആട് 2 ന്റെ വിജയാഘോഷ ചടങ്ങിനിടയിലാണ് കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗം ഒരുക്കുന്നുവെന്നുള്ള പ്രഖ്യാപനം നടന്നത്. ചിത്രത്തിലെ നായകനായ ജയസൂര്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയില്ലേ എന്ന് മമ്മൂട്ടി ചോദിച്ചപ്പോള്‍ സദസ്സില്‍ നിന്ന് ജയസൂര്യ കൈ പൊക്കി കാണിച്ചിരുന്നു. അപ്പോഴാണ് മമ്മൂട്ടി തിരിച്ചൊരു ചോദ്യമെറിഞ്ഞത്. ആണ്‍ വേഷത്തിലാണ് വന്നതല്ലേ, പെണ്‍വേഷത്തില്‍ വന്ന് പെണ്‍കുട്ടികള്‍ക്കൊപ്പമിരുന്നുണ്ടെന്നാണ് താന്‍ കരുതിയതെന്ന് മമ്മൂട്ടി പറഞ്ഞപ്പോള്‍ സദസ്സ് ഒന്നടങ്കം അതേറ്റുപിടിക്കുകയായിരുന്നു. രഞ്ജിത് ശങ്കര്‍ ജയസൂര്യ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഞാന്‍ മേരിക്കുട്ടിയില്‍ മേരിക്കുട്ടി എന്ന ട്രാന്‍സ്‌
  ജെന്‍ഡറിനെയാണ് ജസൂര്യ അവതരിപ്പിക്കുന്നത്.

  സിനിമാലോകം ഏറ്റെടുത്ത പ്രഖ്യാപനം

  സിനിമാലോകം ഏറ്റെടുത്ത പ്രഖ്യാപനം

  നിരവധി വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്ന മമ്മൂട്ടിയുടെ പുതിയ പ്രഖ്യാപനത്തെ സിനിമാലോകവും ആരാധകരും ഒരോ പോലെ സ്വാഗതം ചെയ്യുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം കണ്ടത്. കുഞ്ഞച്ചനെ വരവേറ്റ് ട്രോളര്‍മാരും രംഗത്തെത്തിയിരുന്നു. മമ്മൂട്ടിക്കും സംവിധായകനും പിന്നാലെ സന്തോഷം പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാനും രംഗത്തെത്തിയിരുന്നു. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. കോട്ടയം കുഞ്ഞച്ചന്‍ മാത്രമല്ല ബിഗ് ബി, പോക്കിരിരാജ തുടങ്ങിയ ചിത്രങ്ങളുടെ രണ്ടാം ഭാഗവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

  വീഡിയോ കാണൂ

  മമ്മൂട്ടിയുടെ പ്രഖ്യാപനത്തിന്റെ വീഡിയോ കാണൂ.

  English summary
  Behind the scene story of Kottayam Kunjachan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X