»   » ഒരു വര്‍ഷം പെട്ടിയിലായിട്ടും ആ മോഹന്‍ലാല്‍ ചിത്രം ബോക്‌സോഫീസില്‍ സൂപ്പര്‍ഹിറ്റായി മാറി!

ഒരു വര്‍ഷം പെട്ടിയിലായിട്ടും ആ മോഹന്‍ലാല്‍ ചിത്രം ബോക്‌സോഫീസില്‍ സൂപ്പര്‍ഹിറ്റായി മാറി!

Written By:
Subscribe to Filmibeat Malayalam
ഒരുവർഷം പെട്ടിയിലിരുന്ന മോഹൻലാൽ ചിത്രം സൂപ്പർഹിറ്റായ കഥ | filmibeat Malayalam

പ്രഖ്യാപനം മുതല്‍ക്ക് തന്നെ ഇന്നത്തെ കാലത്ത് സിനിമ പ്രേക്ഷക മനസ്സില്‍ ഇടംപിടിക്കാറുണ്ട്. ചിത്രീകരണം വൈകിയാലും മറ്റ് ജോലികള്‍ വൈകിയാലുമൊക്കെ കൃത്യമായി അത് സിനിമാപ്രേമികള്‍ക്കും അറിയാം. സിനിമാപ്രവര്‍ത്തകരെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ് കൃത്യസമയത്ത് ചിത്രീകരണം പൂര്‍ത്തിയാക്കി ഒരു സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിക്കുകയെന്ന കാര്യം. ചിത്രീകരണം നീണ്ട് പോവുന്നത്. സ്വഭാവികമാണ് എന്നാല്‍ എല്ലാവിധ ജോലികളും പൂര്‍ത്തിയാക്കി പെട്ടിയിലായിപ്പോയ സിനിമകളുടെ കാര്യമോ?

നിന്റെ ആക്രമണത്തിനിരയായ പെണ്‍കുട്ടികളെല്ലാം ഇന്നും കരയുകയാണ്, യുവതാരത്തിനെതിരെ ആഞ്ഞടിച്ച് നടി!

പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വരെ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടും ഇന്നും പെട്ടിയില്‍ത്തന്നെ തുടരേണ്ടി വന്ന എത്രയോ സിനിമകള്‍ മലയാളത്തിലുണ്ട്. അത്തരത്തിലുള്ള സിനിമകളെക്കുറിച്ച് മുന്‍പ് ഫില്‍മിബീറ്റ് ഫീച്ചര്‍ ചെയ്തിരുന്നു. പെട്ടിയിലായിപ്പോയ സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയാല്‍ പരാജയപ്പെടുമെന്ന ധാരണയാണ് പൊതുവെയുള്ളത്. എന്നാല്‍ അത്തരത്തിലുള്ള എല്ലാ ധാരണകളെയും തിരുത്തിക്കുറിച്ചൊരു മോഹന്‍ലാല്‍ ചിത്രമാണ് ഒരു യാത്രാമൊഴി.

Arya: പെണ്ണുകാണാനായി ആര്യയെത്തി, സന്തോഷം നിയന്ത്രിക്കാനാവാതെ,വികാരധീനയായി അബര്‍നദി,കാണൂ!

പതിവ് തെറ്റിച്ച് വിജയിച്ചു

ദീര്‍ഘനാള്‍ പെട്ടിയില്‍ തുടരേണ്ടി വരുന്ന സിനിമ പതിസന്ധികള്‍ തരണം ചെയ്ത് തിയേറ്ററുകളിലേക്കെത്തിയാല്‍ വിജയിക്കില്ലെന്ന ധാരണയാണ് സിനിമാപ്രവര്‍ത്തകര്‍ക്കും പ്രേക്ഷകര്‍ക്കും. പലവിധ കാരണങ്ങളാല്‍ പെട്ടിയില്‍ തന്നെ തുടരേണ്ടി വന്ന സിനിമകളൊരുക്കിയ അണിയറപ്രവര്‍ത്തകരുടെ കാര്യവും സമാനമാണ്. എന്നാല്‍ അവരില്‍ ചിലരൊക്കെ സിനിമ വിജയിക്കുമെന്ന ഉറച്ച വിശ്വാസവുമായി തിയേറ്ററുകളിലേക്കെത്തിക്കാരുണ്ട്. അങ്ങനെ തിയേറ്ററുകളിലേക്കെത്തിയ സിനിമയാണ് ഒരുയാത്രാ മൊഴി. പ്രതാപ് പോത്തനായിരുന്നു സിനിമ സംവിധാനം ചെയ്തത്.

ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി

ബ്ലോക്ക് ബസ്റ്റര്‍ എന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ലെങ്കിലും പതിവ് ധാരണകളെ മാറ്റി മറിച്ച് വന്‍വിജയമാണ് സിനിമ സ്വന്തമാക്കിയത്. പ്രിയദര്‍ശന്‍രെ കഥയ്ക്ക് ജോണ്‍പോളാണ് തിരക്കഥയൊരുക്കിയത്. മോഹന്‍ലാലും ശിവാജി ഗണേശനുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. രഞ്ജിത, നെടുമുടി വേണു, പ്രകാശ് രാജ്, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.

ഒരു വര്‍ഷത്തിന് ശേഷം റിലീസ്

സിനിമയുടെ റിലീസ് തീയതി നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. മാറ്റിയതിന് ശേഷം എന്ന് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുമെന്ന് അറിയിച്ചിരുന്നുമില്ല. ഇതോടെയാണ് സിനിമാപ്രേമികള്‍ ചിത്രത്തെ എഴുതിത്തള്ളിയത്. എന്നാല്‍ കൃത്യം ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ സിനിമ തിയേറ്ററുകളിലേക്കെത്തി. പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു.

സ്വര്‍ണ്ണച്ചാമരത്തിന് പകരം

രാജീവ്‌നാഥിന്ഡറെ സംവിധാനത്തില്‍ മോഹന്‍ലാലിനെയും ശിവാജി ഗണേശനെയും പ്രധാന കഥാപാത്രമാക്കി പ്ലാന്‍ ചെയ്തിരുന്ന ചിത്രമായിരുന്നു സ്വര്‍ണ്ണച്ചാമരം. സിനിമയുടെ ചിത്രീകരണവും മറ്റ് ജോലികലും ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പാതി വഴിയില്‍ വെച്ച് സിനിമ മുടങ്ങിപ്പോവുകയായിരുന്നു. ആ സിനിമയ്ക്കായി മോഹന്‍ലാലും ശിവാജി ഗണേശനും നല്‍കിയ ഡേറ്റ് ഉപയോഗിക്കാന്‍ നിര്‍മ്മാതാവ് തീരുമാനിച്ചതോടെയാണ് ഒരു യാത്രമൊഴി യാഥാര്‍ത്ഥ്യമായത്.

ഇന്നും ഓര്‍ത്തിരിക്കുന്ന സിനിമ

മോഹന്‍ലാലിന്റെ കരിയറില തെന്നെ മികച്ച സിനിമകളിലൊന്നായി വിലയിരുത്തപ്പെടുന്ന ചിത്രമാണ് ഒരു യാത്രാമൊഴി. ഗിരീഷ് പുത്തഞ്ചേരി ഇളയരാജാ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടികര്‍ തിലകം ശിവാജി ഗണേശന്റെ നടനവൈഭവമായിരുന്നു മറ്റൊരു പ്രധാന ആകര്‍ഷണീയത.

ആരാധകര്‍ക്ക് പോലുമറിയില്ല

ഒരു വര്‍ഷം പെട്ടിയിലായിട്ട് കൂടി വിജയിച്ച സിനിമയാണ് ഒരു യാത്രാമൊഴി. ഇക്കാര്യത്തെക്കുറിച്ച് മോഹന്‍ലാല്‍ ആരാധകര്‍ക്ക് പോലും അറിയില്ലെന്നതാണ് മറ്റൊരു കൗതുകകരമായ വസ്തുത.

English summary
Behind the background story of Oru Yathramozhi

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X