twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി ആരണ്യകത്തില്‍ നിന്നും പിന്‍മാറിയതാണോ? നായകനായി ദേവന്‍ എങ്ങനെയെത്തി? കാണൂ!

    |

    വില്ലനായും നായകനായും മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു ദേവന്‍. സൂപ്പര്‍താരങ്ങളുടെ വില്ലനായെത്തിയ താരത്തിന് തുടക്കം മുതലേ തന്നെ താരത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ആരണ്യകത്തിന് ശേഷം വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ച് ദേവനും സലീമയും ഒരുമിച്ച് അഭിനയിക്കുകയാണ് ഇപ്പോള്‍. സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് സലീമ വാചാലയായിരുന്നു. ലൊക്കേഷന്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മൂന്ന് പതിറ്റാണ്ടിന് ശേഷവും മലയാളിക്ക് പ്രിയപ്പെട്ട സിനിമയായി അവശേഷിക്കുകയാണ് ആരണ്യകം.

    ഹരിഹരന്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് തിരക്കഥയൊരുക്കിയത് എംടി വാസുദേവന്‍ നായരായിരുന്നു. സലീമ, പാര്‍വതി, വിനീത് തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്. മമ്മൂട്ടിയെ നായകനായി മനസ്സില്‍ കണ്ടാണ് എംടി വാസുദേവന്‍ നായര്‍ തിരക്കഥയൊരുക്കിയത്. സിനിമയിലെ തനിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വെച്ചു എന്ന ഗാനം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. മമ്മൂട്ടിയെ നായകനാക്കിയൊരുക്കിയ സിനിമയിലേക്ക് താനെത്തിയതിനെക്കുറിച്ച് ദേവന്‍ നേരത്തെയും തുറന്നുപറഞ്ഞിരുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലും അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയിരുന്നു.

     മമ്മൂട്ടിയായിരുന്നു നായകനാവേണ്ടിയിരുന്നത്

    മമ്മൂട്ടിയായിരുന്നു നായകനാവേണ്ടിയിരുന്നത്

    മമ്മൂട്ടിയെ നായകനാക്കിയൊരുക്കാനിരുന്ന സിനിമയായിരുന്നു ആരണ്യകം. തുടക്കം മുതലുള്ള ചര്‍ച്ചകളിലെല്ലാം ആ മുഖമായിരുന്നു തിരക്കഥാകൃത്തിന്റെ മനസ്സിലുണ്ടായിരുന്നത്. നായകനായി അഭിനയിക്കുന്നതിനായി മമ്മൂട്ടിയും തയ്യാറായിരുന്നു. നക്‌സലൈറ്റായ നായകനാവാനുള്ള ഭാഗ്യം ലഭിച്ചത് ദേവനായിരുന്നു. ആ കഥാപാത്രത്തെ സംവിധായകനാണ് തന്നിലേക്ക് വിശ്വസിച്ചേല്‍പ്പിച്ചതെന്നും എംടിക്ക് ആ നിര്‍ദേശം ഉള്‍ക്കൊള്ളാന്‍ തുടക്കത്തില്‍ കഴിഞ്ഞിരുന്നില്ലെന്നും ദേവന്‍ ഓര്‍ക്കുന്നു.

    ദേവനിലേക്ക് എത്തിയത്

    ദേവനിലേക്ക് എത്തിയത്

    താടി വളര്‍ത്താനായി ഹരിഹരന്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇടയ്ക്ക് നായകനായി മമ്മൂട്ടിയെ പരിഗണിക്കുന്നുണ്ടെന്നും ആ കഥാപാത്രത്തെ അവതരിപ്പിക്കാനായി താരവും തയ്യാറെടുപ്പുകള്‍ നടത്തുകയാണെന്നുമൊക്കെ അറിയിച്ചിരുന്നു. ഇടയ്ക്ക് സിനിമയുടെ ചിത്രീകരണം തുടങ്ങിയെന്നുമായിരുന്നു ഹരിഹരന്‍ അറിയിച്ചത്. അതിനിടയിലും താടി കളയരുതെന്നും എങ്ങാനോ ഈ കഥാപാത്രം നിന്നിലേക്ക് എത്തിയാലോ എന്നും അദ്ദേഹം ചോദിച്ചിരുന്നു. അന്ന് താടി കളയാതെ നില്‍ക്കുകയായിരുന്നു. മദ്രാസിലായിരുന്ന തന്നോട് പെട്ടെന്നൊരു ദിവസം വിളിച്ച് വയനാട്ടിലേക്കെത്താന്‍ ആവശ്യപ്പെടുകയായിരുന്നു സംവിധായകനെന്നും ദേവന്‍ പറയുന്നു.

    എംടിയെ കണ്ടപ്പോള്‍

    എംടിയെ കണ്ടപ്പോള്‍

    മനസ്സില്ലാ മനസ്സോടെയാണ് എംടി തന്‍രെ കാര്യത്തില്‍ ഓക്കേ പറഞ്ഞതെന്നറിയാമായിരുന്നതിനാല്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ തനിക്ക് ആശങ്കയായിരുന്നുവെന്നും താരം പറയുന്നു. തന്റെ കഥാപാത്രത്തിന് കാലില്‍ വെടിയേല്‍ക്കുന്നതും അതിനിടയിലേക്ക് നായികയായ അമ്മിണി എത്തുന്നതുമൊക്കെയായ രംഗങ്ങളായിരുന്നു അന്ന് ചി്ര്രതീകരിച്ചത്. അതിനിടയിലാണ് എംടിയും ലൊക്കേഷനിലേക്ക് എത്തിയത്. വന്നപാടേ തന്നെ അദ്ദേഹം ഒരു കസേരയെടുത്തിട്ടിരിക്കുക കൂടി ചെയ്തതോടെ താന്‍ ആകെ പരിഭ്രമിച്ചുപോയിരുന്നുവെന്നും താരം പറയുന്നു.

    അദ്ദേഹം നല്‍കിയ ഉപദേശം

    അദ്ദേഹം നല്‍കിയ ഉപദേശം

    ചിത്രീകരിക്കുന്ന രംഗങ്ങളൊക്കെ കണ്ട് ഇരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ താല്‍പര്യമില്ലായ്മയെക്കുറിച്ച് അറിഞ്ഞതിനാല്‍ താന്‍ അടുത്തേക്ക് പോയിരുന്നില്ല. പിന്നീട് അരികിലേക്ക് വന്നതിന് ശേഷമാണ് അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍രെ പ്രത്യേകതകളെക്കുറിച്ചും സംഭാഷണം എങ്ങനെ പറയണമെന്നതിനെക്കുറിച്ചുമൊക്കെ പറഞ്ഞുതന്നത്. പൊതുവെ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന തിരക്കഥയാണ് താന്‍ എഴുതാറുള്ളതെന്നും ഇതാദ്യമായാണ് നായക പ്രാധാന്യമായ കഥയെഴുതിയെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

    റിലീസിന് ശേഷം

    റിലീസിന് ശേഷം

    സിനിമയുടെ റിലീസിന് ശേഷം ഹരിഹരനാണ് ആദ്യം വിളിച്ചത്. മമ്മൂട്ടിയെക്കൊണ്ട് ചെയ്യിക്കാനായിരുന്നു താനുദ്ദേശിച്ചിരുന്നതെന്നും, നിങ്ങള്‍ അച് ചെയ്യുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും ഇപ്പോള്‍ സിനിമ കണ്ടപ്പോള്‍ തനിക്ക് കഥാപാത്രത്തെ കാണാന്‍ പറ്റിയെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. മമ്മൂട്ടിയായിരുന്നു ഇത് ചെയ്തിരുന്നതെങ്കില്‍ സ്‌ക്രീനിലും തനിക്ക് മമ്മൂട്ടിയെ കാണേണ്ടി വന്നേനെയെന്നായിരുന്നു എംടി പറഞ്ഞത്. അവാര്‍ഡിനേക്കാളും വിലയുണ്ടായിരുന്നു ആ വാക്കുകള്‍ക്ക്.

    അതേക്കുറിച്ച് അറിയില്ല

    അതേക്കുറിച്ച് അറിയില്ല

    ആരണ്യകത്തില്‍ നിന്നും മമ്മൂട്ടി മാറിയതിന് പിന്നിലെ കാരണത്തെക്കുറിച്ചോ പിന്നണിയില്‍ അരങ്ങേറിയ കാര്യത്തെക്കുറിച്ചോ തനിക്കറിയില്ലെന്ന് താരം പറയുന്നു. എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് താന്‍ അന്വേഷിച്ചിരുന്നില്ല. അവര്‍ അഭിനയിക്കാനായി വിളിച്ചപ്പോള്‍ പോയി അത് ചെയ്യുക മാത്രമാണ് താന്‍ ചെയ്തത്. പിന്നീട് പഴശ്ശിരാജയിലാണ് താന്‍ ഹരിഹരനൊപ്പം പ്രവര്‍ത്തിച്ചതെന്നും ദേവന്‍ പറയുന്നു.

    English summary
    Behind the story of the film Aaranyakam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X