twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിരാജ്-ജയസൂര്യ-ലാല്‍ കൂട്ടുകെട്ടില്‍ ഇറങ്ങേണ്ട ചിത്രമായിരുന്നു അത്, മമ്മൂട്ടി എത്തിയത് ഇങ്ങനെ

    By Midhun Raj
    |

    മമ്മൂട്ടി, ലാല്‍, രാജന്‍ പി ദേവ് കൂട്ടുകെട്ടില്‍ വന്ന തൊമ്മനും മക്കളും മലയാളത്തില്‍ തരംഗമായ സിനിമകളില്‍ ഒന്നാണ്. ബെന്നി പി നായരമ്പലത്തിന്‌റെ തിരക്കഥയില്‍ ഷാഫിയാണ് സിനിമ സംവിധാനം ചെയ്തത്. അച്ഛനായി രാജന്‍ പി ദേവും മക്കളായി മമ്മൂട്ടിയും ലാലും മല്‍സരിച്ചഭിനയിച്ച സിനിമ കൂടിയാണ് തൊമ്മനും മക്കളും. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയ സിനിമ മികച്ച പ്രേക്ഷക പ്രശംസകളാണ് നേടിയത്. ഇവര്‍ക്കൊപ്പം സലീംകുമാറും പൊട്ടിച്ചിരിപ്പിക്കുന്ന നര്‍മ്മരംഗങ്ങളുമായി സിനിമയില്‍ എത്തി.

    അല്ലു അര്‍ജുന്‌റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം

    ഇന്നും ടെലിവിഷന്‍ ചാനലുകളില്‍ വന്നാല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തൊമ്മനും മക്കളും സിനിമയ്ക്ക് ലഭിക്കാറുളളത്. അതേസമയം തൊമ്മനും മക്കള്‍ സിനിമ പൃഥ്വിരാജ്-ജയസൂര്യ-ലാല്‍ കോമ്പിനേഷനില്‍ ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചതെന്ന് പറയുകയാണ് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം. തൊമ്മനും മക്കളും മമ്മൂട്ടിക്ക് വേണ്ടിയായിരുന്നില്ല എഴുതിയത് എന്ന് തിരക്കഥാകൃത്ത് പറയുന്നു.

    പൃഥ്വിരാജ്-ജയസൂര്യ-ലാല്‍ കോമ്പിനേഷനില്‍

    പൃഥ്വിരാജ്-ജയസൂര്യ-ലാല്‍ കോമ്പിനേഷനില്‍ ചെയ്യാന്‍ ഉദ്ദേശിച്ച സിനിമയായിരുന്നു ഇത്. എന്നാല്‍ ആ സമയത്ത് പൃഥ്വിരാജിന് തമിഴില്‍ ഒരുപടം അതേ ഡേറ്റില്‍ വന്നു. ആ സമയത്ത് തന്നെ ലാല്‍ നിര്‍മ്മിക്കുന്ന ബ്ലാക്ക് എന്ന സിനിമയുടെ ഷൂട്ട് നടക്കുന്നുണ്ട്. അന്ന് ലാലേട്ടനാണ് സിനിമയുടെ കഥ മമ്മൂക്കയോട് പറഞ്ഞാലോ എന്ന് ചോദിക്കുന്നത്. സ്‌ക്രിപ്റ്റില്‍ ആണെങ്കില്‍ അല്‍പ്പം ലൗ ട്രാക്ക് ഒകെയുണ്ട്. എന്നാലും മമ്മൂക്കയുടെ അടുത്ത് പോയി ഒന്നു കഥ പറയാമെന്നും ലൗ ട്രാക്കില്‍ കുറച്ചുമാറ്റം വരുത്തേണ്ടി വരുമെന്നും ലാല്‍ പറഞ്ഞു.

    എങ്കിലും മമ്മൂക്ക ചെയ്യുമോ

    എങ്കിലും മമ്മൂക്ക ചെയ്യുമോ എന്ന സംശയമുണ്ടായിരുന്നു. അങ്ങനെ ബ്ലാക്കിന്‌റെ സെറ്റില്‍ പോയി. ഷൂട്ടിംഗ് കഴിയാറായിട്ടുണ്ട്. എന്താണ് വന്നതെന്ന് മമ്മൂക്ക ചോദിച്ചപ്പോള്‍ ഒരു കഥ പറയാനുണ്ട്. പൃഥ്വിരാജാണ് അഭിനയിക്കുന്നതെന്ന് പറഞ്ഞു. കാറില്‍ കയറ്. വീട്ടിലേക്ക് പോകാമെന്ന് മമ്മൂക്ക പറഞ്ഞു. കഥ പറയാന്‍ വേണ്ടി താന്‍ മുന്നിലാണ് ഇരിക്കുന്നത്.

    ലാലേട്ടന്‍ പിറകിലും, മമ്മൂക്ക

    ലാലേട്ടന്‍ പിറകിലും. മമ്മൂക്ക വണ്ടിയോടിക്കുകയാണ്. മമ്മൂക്ക കഥ കേട്ടു. ഗംഭീര റോളല്ലെ ഇത്. പൃഥ്വിരാജ് എങ്ങനെയെന്ന് ചോദിച്ചു. രാജു ഇല്ല അവന് ഒരു തമിഴ് പടമുണ്ട് എന്ന് പറഞ്ഞു. മമ്മൂക്കയ്ക്ക് ചെയ്യാമയോന്ന് ലാലേട്ടന്‍ ചോദിച്ചു. പിന്നെന്താ നമുക്ക് ചെയ്യാമെന്ന് പറഞ്ഞ് കമ്മിറ്റ് ചെയ്തതാണ് ആ പടം, ബെന്നി പി നായരമ്പലം ഓര്‍ത്തെടുത്തു.

    കുഞ്ഞുവാവയെ വീട്ടിലേക്ക് വരവേറ്റ് ചേച്ചിപെണ്ണ്, മനോഹര വീഡിയോ പങ്കുവെച്ച് അശ്വതി ശ്രീകാന്ത്‌കുഞ്ഞുവാവയെ വീട്ടിലേക്ക് വരവേറ്റ് ചേച്ചിപെണ്ണ്, മനോഹര വീഡിയോ പങ്കുവെച്ച് അശ്വതി ശ്രീകാന്ത്‌

    2005ലാണ് തൊമ്മനും മക്കളും പുറത്തിറങ്ങിയത്.

    2005ലാണ് തൊമ്മനും മക്കളും പുറത്തിറങ്ങിയത്. ആക്ഷന്‍ കോമഡി വിഭാഗത്തില്‍പ്പെട്ട ചിത്രമായിരുന്നു തൊമ്മനും മക്കളും. ലയ നായികയായ സിനിമയില്‍ സിന്ധു മേനോന്‍, സലീംകുമാര്‍, ജനാര്‍ദ്ധനന്‍, കലാശാല ബാബു, മോഹന്‍ ജോസ്, ആനന്ദ്, ബോബന്‍ ആലുംമൂടന്‍, കൊച്ചുപ്രേമന്‍, അബു സലീം തുടങ്ങിയ താരങ്ങളും മറ്റ് പ്രധാന വേഷങ്ങളിലെത്തി. അലക്‌സ് പോള്‍ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു പക്ക എന്റര്‍ടെയ്‌നര്‍ ചിത്രമായിട്ടാണ് തൊമ്മനും മക്കളും ഷാഫി ഒരുക്കിയത്.

    'വെളുത്താല്‍ കൊളളില്ല, പഴയ ഇരുണ്ട നിറമാണ് നല്ലത് എന്നൊക്കെ പറയും', നെഗറ്റീവ് കമന്റുകളെ കുറിച്ച് മഞ്ജു'വെളുത്താല്‍ കൊളളില്ല, പഴയ ഇരുണ്ട നിറമാണ് നല്ലത് എന്നൊക്കെ പറയും', നെഗറ്റീവ് കമന്റുകളെ കുറിച്ച് മഞ്ജു

    തൊമ്മനും മക്കളും പിന്നീട് തമിഴിലേക്ക് റീമേക്ക്

    തൊമ്മനും മക്കളും പിന്നീട് തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു. വിക്രമിനെ നായകനാക്കി ഷാഫി തന്നെയാണ് മജാ എന്ന പേരില്‍ തൊമ്മനും മക്കളും തമിഴില്‍ എടുത്തത്. എന്നാല്‍ തമിഴില്‍ സിനിമ പരാജയപ്പെട്ടു. പിന്നീട് കന്നഡത്തില്‍ സുദീപ് നായകനായ റീമേക്ക് ചിത്രവും വന്നു. 2008ലാണ് തൊമ്മനും മക്കളും കന്നഡ റീമേക്ക് പുറത്തിറങ്ങിയത്.

    English summary
    benny p nayarambalam reveals the unknown story of mammootty starrer thommanum makkalum
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X