twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    2018 ല്‍ യൂത്തന്മാര്‍ കൈയടിക്കിയ മലയാള സിനിമ! നിവിനും ഫഹദും മുന്നേറിയപ്പോള്‍ മോഹന്‍ലാല്‍ പിന്നിലായി!

    |

    വമ്പന്‍ ലാഭം കൊയ്യുന്ന വാണിജ്യ മേഖളകളില്‍ ഒന്നായി സിനിമ ഇന്‍ഡസ്ട്രിയും മാറിയിരിക്കുകയാണ്. ബിഗ് ബജറ്റിലെത്തുന്ന സിനിമകളെന്ന് പറയുമ്പോള്‍ നൂറും അമ്പതും കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച് ചിത്രങ്ങളാണ്. ഇവ ബോക്‌സോഫീസില്‍ ഗംഭീര പ്രകടനം കാഴ്ച വെച്ചാല്‍ മാത്രമേ വിജയത്തിലെത്തി എന്ന് പറയാന്‍ കഴിയു. കഴിഞ്ഞ വര്‍ഷം വലിയ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ഒട്ടനവധി സിനിമകളായിരുന്നു റിലീസ് ചെയ്തിരുന്നത്.

    മോഹന്‍ലാലിന്റെ ഒടിയന്‍, നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണി, ദിലീപിന്റെ കമ്മാരസംഭവം എന്നിങ്ങനെ 2018 ല്‍ ബിഗ് ബജറ്റിലെത്തിയ സിനിമകള്‍ ഒരുപാടായിരുന്നു. കമ്മാരസംഭവം തിയറ്ററുകളില്‍ നിന്നും ലഭിച്ച മോശം അഭിപ്രായം കാരണം കാര്യമായി വിജയിച്ചിരുന്നില്ല. അതേ സമയം കോടികള്‍ വാരിക്കൂട്ടിയ സിനിമകള്‍ പട്ടികയിലുണ്ട്. അതില്‍ ഒന്നാം സ്ഥാനം യുവതാരം നിവിന്‍ പോളി സ്വന്തമാക്കിയിരിക്കുകയാണെന്നാണ് ഫോറം കേരള പുറത്ത് വിടുന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

     കായംകുളം കൊച്ചുണ്ണി

    കായംകുളം കൊച്ചുണ്ണി

    യുവനടന്‍ നിവിന്‍ പോളിയെ സംബന്ധിച്ചിടത്തോളം 2018 ഏറ്റവും വലിയ അനുഗ്രഹങ്ങളുടെ വര്‍ഷമായിരുന്നു. മലയാളത്തില്‍ മറ്റൊരു യുവതാരത്തിനും ലഭിക്കാത്ത അംഗീകാരമായിരുന്നു കായംകുളം കൊച്ചുണ്ണി പോലൊരു സിനിമയിലൂടെ നിവിന് ലഭിച്ചത്. ബിഗ് ബജറ്റിലൊരുക്കിയ ചിത്രം കേരളത്തില്‍ അതുവരെ ലഭിക്കാത്ത വമ്പന്‍ റിലീസ് ആയിട്ടായിരുന്നു എത്തിയത്. റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനവും മോഹന്‍ലാലിന്റെ ശ്രദ്ധിക്കപ്പെട അതിഥി വേഷവും മറ്റ് താരങ്ങളും ദൃശ്യാവതരണവുമെല്ലാം കായംകുളം കൊച്ചുണ്ണിയെ ഉയരങ്ങളിലെത്തിച്ചു. 2018 ല്‍ യുഎസ്എ യില്‍ മിന്നുന്ന പ്രകടനം നടത്തി മുന്നിലെത്തിയ സിനിമ കായംകുളം കൊച്ചുണ്ണിയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

     ഞാന്‍ പ്രകാശന്‍

    ഞാന്‍ പ്രകാശന്‍

    ബിഗ് ബജറ്റ് ഇല്ലെങ്കിലും ബോക്‌സോഫീസില്‍ കോടികള്‍ വാരിക്കൂട്ടിയിരിക്കുയാണ് ഫഹദ് ഫാസില്‍ നായകനായെത്തിയ ഞാന്‍ പ്രകാശന്‍. വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്‍ തിരക്കഥ എഴുതി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ക്രിസ്തുമസിന് മുന്നോടിയായിട്ടായിരുന്നു റിലീസ് ചെയ്തത്. ഒപ്പമെത്തിയ സിനിമകളെയും തൊട്ട് മുന്‍പ് റിലീസ് ചെയ്ത സിനിമകളെയുമെല്ലാം തകര്‍ക്കുന്ന പ്രകടനമാണ് ഞാന്‍ പ്രകാശന്‍ കാഴ്ച വെച്ചിരിക്കുന്നത്. ഇപ്പോഴും തിയറ്ററുകളില്‍ ഗംഭീര പ്രകടനം നടത്തുന്ന ചിത്രം കേരളത്തിന് പുറത്തും നല്ല അഭിപ്രായമായിരുന്നു സ്വന്തമാക്കിയത്. കായംകുളം കൊച്ചുണ്ണി കഴിഞ്ഞാല്‍ യുഎസ്എ യില്‍ രണ്ടാം സ്ഥാനത്ത് ഞാന്‍ പ്രകാശനാണ്.

     ഒടിയന്‍

    ഒടിയന്‍

    മോഹന്‍ലാലിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമായിരുന്ന ഒടിയന്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാതെ പോയ സിനിമയായിരുന്നു. ബോക്‌സോഫീസില്‍ മാസ് പ്രകടനം നടത്തുമെന്ന് സംവിധായകന്‍ അടക്കമുള്ള അണിയറ പ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നതിനാല്‍ ആരാധകരും വലിയ പ്രതീക്ഷയിലായിരുന്നു. ഡിസംബര്‍ പതിനാലിന് റിലീസിനെത്തിയ സിനിമയ്ക്ക് ആദ്യദിനം നെഗറ്റീവ് റിവ്യൂ ആയിരുന്നു ലഭിച്ചത്. ഇത് കളക്ഷനെ സാരമായി ബാധിച്ചു. പിന്നീടുള്ള ദിവസങ്ങളില്‍ കുടുംബ പ്രേക്ഷകരടക്കം മുന്നോട്ട് വന്നതോടെ ബോക്‌സോഫീസില്‍ മോശമില്ലാത്ത കളക്ഷന്‍ സ്വന്തമാക്കാന്‍ ഒടിയന് കഴിഞ്ഞിരുന്നു.

     ആദി

    ആദി

    2018 ലെ ആദ്യത്തെ ബ്ലോക്ക്ബസ്റ്റര്‍ മൂവിയാണ് ആദി. താരപുത്രന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിക്കുന്നു എന്നതായിരുന്നു സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. ജിത്തു ജോസഫ് സംവിധാനം ചെയ്ത സിനിമ മികച്ചൊരു ആക്ഷന്‍ ത്രില്ലരായിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ അസാധ്യമായി അവതരിപ്പിച്ച പ്രണവിനും നിറഞ്ഞ കൈയടിയായിരുന്നു ലഭിച്ചത്. ജനുവരിയില്‍ റിലീസിനെത്തിയ ചിത്രം മമ്മൂട്ടിച്ചിത്രമായ സ്ട്രീറ്റ് ലൈറ്റ്‌സിനെ പിന്നിലാക്കിയിരുന്നു.ബോക്‌സോഫീസില്‍ കോടികള്‍ വാരിക്കൂട്ടാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു.

     കൂടെ

    കൂടെ

    പൃഥ്വിരാജിന്റെ കഴിഞ്ഞ വര്‍ഷത്തെ ഹിറ്റുകളില്‍ ഒന്നാണ് കൂടെ. ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നസ്രിയയും പാര്‍വ്വതിയുമായിരുന്നു നായികമാര്‍. കുടുംബപ്രേക്ഷകരെ ലക്ഷ്യമാക്കി റിലീസിനെത്തിയ സിനിമയ്ക്ക് ബോക്‌സോഫീസില്‍ ഗംഭീര തുടക്കമായിരുന്നു ലഭിച്ചത്. യുഎസ്എ യില്‍ നിന്നും നല്ല പ്രകടനം കാഴ്ച വെച്ച സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് കൂടെ.

    English summary
    Best Of 2018: Top Malayalam Grossers of USA
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X