»   » മികച്ച ബയോപിക്കുകള്‍ മലയാളത്തിലുമുണ്ട്! മമ്മൂക്കയുടെ പഴശ്ശിരാജ അടക്കമുള്ള കിടിലന്‍ സിനിമകള്‍ ഇവയാണ്!

മികച്ച ബയോപിക്കുകള്‍ മലയാളത്തിലുമുണ്ട്! മമ്മൂക്കയുടെ പഴശ്ശിരാജ അടക്കമുള്ള കിടിലന്‍ സിനിമകള്‍ ഇവയാണ്!

Written By:
Subscribe to Filmibeat Malayalam

ചരിത്രത്തെയും ചരിത്രക്കാരന്മാരെയും സിനിമയാക്കുന്നതില്‍ മുന്‍പന്തിയില്‍ മലയാള സിനിമയുമുണ്ട്. ഇതിഹാസവും ചരിത്രവുമായി നിരവധി സിനിമകളാണ് അണിയറയില്‍ ഉള്ളത്. മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം തന്നെ ഇത്തരം സിനിമകളുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരക്കുകളിലാണ്.

കോടികളുടെ തമ്പുരാനാണ് ആമിര്‍ ഖാന്‍! സൂപ്പര്‍സ്റ്റാറിന് ഇന്ന് പിറന്നാള്‍; പ്രായം കേട്ട് ഞെട്ടരുത്...!


കായംകുളം കൊച്ചുണ്ണി, കുഞ്ഞാലി മരക്കാര്‍, മാമാങ്കം, രണ്ടാമൂഴം, കാളിയന്‍ തുടങ്ങിയ സിനിമകളാണ് വരാനിരിക്കുന്നത്. അതില്‍ മോഹന്‍ലാലും മമ്മൂട്ടിയുമടക്കം യുവതാരങ്ങളും അഭിനയിക്കുന്നുണ്ട്. ഈ വര്‍ഷം മലയാളത്തില്‍ രണ്ട് ബയോപിക്കുകളായിരുന്നു റിലീസ് ചെയ്തിരുന്നത്. ഒന്ന് എഴുത്തുകാരി മാധവിക്കുട്ടിയുടെ കഥയെ ആസ്പദമാക്കി നിര്‍മ്മിച്ച ആമിയും മറ്റൊന്ന് ഫുട്‌ബോള്‍ താരം വിപി സത്യന്റെ ജീവിതകഥയുമായി ക്യാപ്റ്റന്‍ എന്ന സിനിമയും. ഈ രണ്ട് സിനിമകളും കൂടാതെ മുന്‍പ് ഇതുപോലുള്ള ബയോപിക്കുകള്‍ ഇറങ്ങിയിട്ടുണ്ട്. അതില്‍ ഹിറ്റായ ചില സിനിമകള്‍ ഇവയാണ്.


പഴശ്ശിരാജ

ഇതിഹാസ സിനിമകളുടെ കണക്ക് നോക്കുകയാണെങ്കില്‍ അതിന് പറ്റിയ താരം മെഗാസ്റ്റാര്‍ മമ്മൂട്ടിയാണെന്ന് പറയാം. മമ്മൂട്ടിയുടെ ശ്രദ്ധേയമായ ഇതിഹാസ കഥാപാത്രമായിരുന്നു പഴശ്ശിരാജ. കേരള വര്‍മ്മ പഴശ്ശിരാജ എന്ന പേരില്‍ ഹരിഹരനായിരുന്നു സിനിമ സംവിധാനം ചെയ്തത്. എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ നിര്‍മ്മിച്ച സിനിമ 2009 ലായിരുന്നു തിയറ്ററുകളിലേക്ക് റിലീസിനെത്തിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലേക്കും പഴശ്ശിരാജ റീമേക്ക് ചെയ്തിരുന്നു. തമിഴ് നടന്‍ ശരത് കുമാര്‍, മനോജ് കെ ജയന്‍, കനിഹ, പത്മപ്രിയ എന്നിവരായിരുന്നു സിനിമയിലെ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയായിരുന്നു സിനിമയ്ക്ക് ശബ്ദമിശ്രണം ചെയ്തിരുന്നത്.


എന്ന് നിന്റെ മൊയതീന്‍

എന്ന് നിന്റെ മൊയതീന്‍ എന്ന പേര് കേട്ടാല്‍ തന്നെ സിനിമയുടെ ഇതിവൃത്തം എന്താണെന്നുള്ള കാര്യത്തെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. ആര്‍എസ് വിമലിന്റെ സംവിധാനത്തിലെത്തിയ സിനിമ മുക്കത്തെ മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയത്തെ ആസ്പദമാക്കിയായിരുന്നു നിര്‍മ്മിച്ചിരുന്നത്. പൃഥ്വിരാജും പാര്‍വ്വതിയുമായിരുന്നു സിനിമയിലെ താരങ്ങള്‍. 2015 ലായിരുന്നു സിനിമ റിലീസിനെത്തിയത്. പ്രണയത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായി കാഞ്ചനമാല മാറിയിരുന്നു. സിനിമ സൂപ്പര്‍ഹിറ്റുകളിലൊന്നായിരുന്നു.


സെല്ലുലോയിഡ്

മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ജെസി ഡാനിയേലിന്റെ ജീവിതകഥയെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു സെല്ലുലോയിഡ്. വിഗതകുമാരന്‍ എന്ന ജെസി ഡാനിയേലിന്റെ സ്വപ്‌ന സിനിമ നിര്‍മ്മിക്കുന്നതും മറ്റും പ്രമേയമാക്കി കമല്‍ സംവിധാനം ചെയ്ത സിനിമ 2013 ലായിരുന്നു റിലീസ് ചെയ്തിരുന്നത്. പൃഥ്വിരാജ്, മംമ്ത മോഹന്‍ദാസ് എന്നിവരായിരുന്നു സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. മികച്ച ബയോപിക്കുകളില്‍ ഒന്നായി സെല്ലുലോയിഡ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സിനിമയിലൂടെ ജെസി ഡാനിയേലിന്റെ ജീവിതത്തിലൂടെ സഞ്ചരിക്കാന്‍ പ്രേക്ഷകര്‍ക്കും കഴിഞ്ഞിരുന്നു.


യുഗപുരുഷന്‍

ശ്രീനാരായണ ഗുരുവിന്റെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമയായിരുന്നു യുഗപുരുഷന്‍. ആര്‍ സുകുമാരന്‍ സംവിധാനം ചെയ്ത സിനിമ 2010 ലായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. തലൈവാസല്‍ വിജയ് ആണ് ശ്രീനാരായണ ഗുരുവിന്റെ വേഷത്തില്‍ അഭിനയിച്ചിരുന്നത്. മമ്മൂട്ടി, കലാഭവന്‍ മണി, സിദ്ദിഖ്, നവ്യ നായര്‍, ബാബു ആന്റണി എന്നിവരായിരുന്നു സിനിമയിലെ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.


ആമി

ഈ വര്‍ഷം റിലീസിനെത്തിയ ബയോപിക്കായിരുന്നു ആമി. എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥയായിരുന്നു സിനിമയുടെ ഇതിവൃത്തം. കമല്‍ സംവിധാനം ചെയ്ത സിനിമയില്‍ മാധവിക്കുട്ടിയുടെ വേഷത്തില്‍ അഭിനയിച്ചത് മഞ്ജു വാര്യരായിരുന്നു. മുരളി ഗോപി, അനുപ് മേനോന്‍, ടൊവിനോ തോമസ് എന്നിവരായിരുന്നു സിനിമയിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.


ക്യാപ്റ്റന്‍

പോലീസ് ടീമില്‍ നിന്നും ഇന്ത്യന്‍ ഫുട്‌ബോളിന്റെ നായകനായി മാറിയ വിപി സത്യന്റെ കഥയുമായെത്തിയ സിനിമയായിരുന്നു ക്യാപ്റ്റന്‍. വിപി സത്യന്റെ വേഷത്തില്‍ ജയസൂര്യ ജീവിച്ചഭിനയിച്ച സിനിമ കഴിഞ്ഞ മാസമായിരുന്നു റിലീസ് ചെയ്തിരുന്നത്. നവാഗതനായ പ്രജീഷ് സെന്‍ സംവിധാനം ചെയ്ത സിനിമ ഇപ്പോഴും തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. 2018 ലെ ഹിറ്റ് സിനിമകളുടെ പട്ടികയിലെത്തിയ ക്യാപ്റ്റന് വലിയ സ്വീകരണമായിരുന്നു കിട്ടിയത്. മലയാളത്തിലെ ആദ്യത്തെ സ്‌പോര്‍സ് ഡ്രാമ സിനിമ എന്ന പ്രത്യേകതയും ക്യാപ്റ്റനുണ്ട്.2018 ലെ വിജയം രാജാവിന്റെ മകന്‍ തന്നെ നേടി! ഒപ്പമെത്താന്‍ കുതിക്കുന്നത് നാല് സിനിമകള്‍!


ഈ മ യൗ വിന് വെറുതേ അല്ല പുരസ്‌കാരം കിട്ടിയത്! സിനിമയെ കുറിച്ച് സംവിധായകന്‍ തന്നെ വെളിപ്പെടുത്തി!

English summary
Best biopics in malayalam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam