»   » അടുത്തിടെയിറങ്ങിയ മികച്ച അഞ്ചു പ്രണയ ഗാനങ്ങള്‍: വീഡിയോ കാണാം

അടുത്തിടെയിറങ്ങിയ മികച്ച അഞ്ചു പ്രണയ ഗാനങ്ങള്‍: വീഡിയോ കാണാം

Written By:
Subscribe to Filmibeat Malayalam

സംഗീതാസ്വാദകരുടെ ഇഷ്ടം പിടിച്ചു പറ്റിയ നിരവധി മലയാളം പ്രണയ ഗാനങ്ങളായിരുന്നു കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷത്തിന്റ തുടക്കത്തിലുമായി മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നത്. ആദ്യ കേള്‍വിയില്‍ തന്നെ ആസ്വാദകന്റെ മനസില്‍ ഇടംപിടിച്ച ഗാനങ്ങളായിരുന്നു അടുത്തിടെ പുറത്തിറങ്ങിയ ഗാനങ്ങള്‍ എല്ലാം.

എന്‍ജികെയ്ക്ക് ശേഷമുളള സൂര്യയുടെ 37ാമത് ചിത്രം ഈ സംവിധായകനോടൊപ്പം


നിരവധി പ്രണയഗാനങ്ങള്‍ മലയാളത്തില്‍ കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷത്തിന്റെ തുടക്കത്തിലുമായി ഇറങ്ങിയിരുന്നുവെങ്കിലും അതില്‍ ചില പാട്ടുകള്‍ക്ക് മാത്രമാണ് ആസ്വാദകരുടെ ഇഷ്ടം പിടിച്ചുപറ്റാനായത്.അത്തരത്തില്‍ സംഗീതാസ്വാദകരുടെ ഇഷ്ടം പിടിച്ചു പറ്റിയ മികച്ച പ്രണയഗാനങ്ങളിലൂടെയൊന്ന് കണ്ണോടിക്കാം


മായാനദിയിലെ മിഴിയില്‍ നിന്നും

കഴിഞ്ഞ വര്‍ഷം അവസാനം ടോവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമായിരുന്നു മായാനദി. ടോവിനോയും ഐശ്വര്യ ലക്ഷ്മിയും മാത്തനും അപ്പുവുമായി തകര്‍ത്തഭിനയിച്ച ചിത്രത്തില്‍ ഗാനങ്ങളെല്ലാം തന്നെ മികച്ചു നിന്നവയായിരുന്നു. ചിത്രത്തില്‍ റെക്‌സ് വിജയന്റെ സംഗീതത്തില്‍ ഷഹബാസ് അമന്‍ പാടിയ മിഴിയില്‍ നിന്നും മിഴിയിലേക്ക് എന്ന ഗാനം സംഗീതാസ്വാദകരുടെ ഇഷ്ടം പിടിച്ചു പറ്റിയ ഗാനങ്ങളിലൊന്നായിരുന്നു. പാട്ടിന്റെ വരികളും ആദ്യം മുതല്‍ അവസാനം വരെയുളള ഒഴുക്കുമാണ് ഇതിന് കാരണമായത്. ഗസല്‍ ഗാനങ്ങളിലുടെ ശ്രദ്ധേയനായ ഷഹബാസിന്റെ ആലാപനവും മലയാളത്തില്‍ വ്യത്യസ്ഥ ഗാനങ്ങള്‍ ഒരുക്കാറുളള റെക്‌സ് വിജയനും ഒന്നിച്ചപ്പോഴാണ് എന്തെന്നില്ലാത്ത ഒരു മാജിക്ക് പാട്ടില്‍ ഉണ്ടായത്.അഡാറ് ലൗവിലെ മാണിക്യ മലര്‍

ചങ്ക്‌സ് എന്ന ചിത്രത്തിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അഡാറ് ലവ്. ചിത്രത്തില്‍ ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ വിനീത് ശ്രീനിവാസന്‍ പാടിയ മാണിക്യ മലര്‍ എന്ന ഗാനം 2018ന്റെ തുടക്കത്തില്‍ ഇറങ്ങിയ മികച്ച പ്രണയഗാനങ്ങളിലൊന്നായിരുന്നു. മാണിക്യ മലരായ പൂവി എന്ന പഴയ മാപ്പിളപ്പാട്ട് പുതിയ രൂപത്തിലാണ് ഷാന്‍ റഹ്മാന്‍ സംഗീതം ചെയ്തത്. പാട്ട് പുറത്തിറങ്ങി നിമിഷ നേരങ്ങള്‍ക്കുളളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എല്ലാവര്‍ക്കും ആദ്യമേ ഇഷ്ടമുളള ഈ പാട്ടിന്റെ കുടെ മികച്ച ദൃശ്യങ്ങള്‍ കൂടി ചേര്‍ന്നതോടെയാണ് മൊത്തത്തില്‍ കളറായത്. യൂടുബില്‍ ഇതുവരെ അഞ്ചു കോടിയിലധികം പ്രേക്ഷകരാണ് മാണിക്യ മലരായ പൂവി ഗാനം കണ്ടത്.ക്യാപ്റ്റനിലെ പാല്‍ത്തിര പാടും

വിപി സത്യന്റെ ജീവിത കഥ പറഞ്ഞ ചിത്രമാണ് ജയസൂര്യയെ നായകനാക്കി നവാഗതനായ പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ക്യാപറ്റന്‍. ചിത്രത്തില്‍ റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപീസുന്ദര്‍ ഈണം നല്‍കി ശ്രേയാ ഘോഷാല്‍ പാടിയ 'പാല്‍ത്തിര പാടും' എന്ന ഗാനം മികച്ച പ്രണയ ഗാനങ്ങളിലൊന്നാണ്. ജയസൂര്യയും അനുസിത്താരയുമാണ് ഈ പാട്ടിന്റെ രംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. ശ്രേയാ ഘോഷാലിന്റെ മികവുറ്റ ആലാപനമാണ് പാട്ടിനെ കൂടുതല്‍ മനോഹരമാക്കിയത്. പാട്ടിന്റെ വരികളും ഒഴുകും എല്ലാതരം സംഗീതാസ്വാദകരെയും ഇഷ്ടപ്പെടുത്തുംശിക്കാരി ശംഭുവിലെ മഴപ്പാട്ട്

കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് സംവിധാനം ചെയ്ത ചിത്രമാണ് ശിക്കാരി ശംഭു. ശ്രീജിത്ത് എടവണ്ണ സംഗീതമൊരുക്കിയ ചിത്രത്തില്‍ മഴ എന്നു തുടങ്ങുന്ന പാട്ട് നല്ലൊരു പ്രണയഗാനമാണ്. ഹരിചരണും റോഷ്‌നി സുരേഷുമാണ് ഈ പാട്ട് പാടിയിരിക്കുന്നത്. മഴയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ഗാനരംഗവും മികവുറ്റതായിരുന്നു.ചിത്രത്തിലെ ഈ പാട്ട് ഹിറ്റ് ചാര്‍ട്ടുകളിലെല്ലാം തന്നെ ഇടംപിടിച്ചിരുന്നു.ചാക്കോച്ചന്‍ ,വിഷ്ണു ഉണ്ണികൃഷ്ണന്‍,ഹരീഷ് കണാരന്‍,ശിവദ, സലീംകുമാര്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു ശിക്കാരി ശംഭുകണ്ണിലെ പൊയ്കയില്

ഫഹദ് ഫാസില്‍, സൂരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷിയും.ബിജിബാല്‍ ഈണമിട്ട് ഗണേഷ് സുന്ദരവും സൗമ്യ രാമകൃഷ്ണനും ചേര്‍ന്ന് പാടിയ കണ്ണിലെ പൊയ്ക എന്ന പാട്ട് മികച്ച പ്രണയ ഗാനങ്ങളിലൊന്നാണ്. ഗാനരംഗത്തില്‍ സുരാജിന്റെയും നിമിഷയുടെ പ്രണയമാണ് കാണിക്കുന്നത്. റഫീഖ് അഹമ്മദ് എഴുതിയ നൊസ്റ്റാള്‍ജിക്ക് ടച്ചുളള വരികളാണ് പാട്ടിനെ കൂടുതല്‍ മനോഹരമാക്കിയിരിക്കുന്നത്. പെട്ടെന്ന് മനസില്‍ ഇടംപിടിക്കുന്ന വരികളും ഗാനത്തിന്റെ ഒഴുകും ആസ്വാദകന്റെ മനം കവരുന്നുണ്ട്.കഴിഞ്ഞ വര്‍ഷമിറങ്ങിയ മികച്ച പ്രണയ ഗാനങ്ങളിലൊന്നായിരുന്നു കണ്ണിലെ പൊയ്ക.
മമ്മൂട്ടിയും പൃഥ്വിരാജും ദിലീപും നേര്‍ക്കുനേര്‍, ആരായിരിക്കും ബോക്‌സോഫീസിലെ താരം?


നാല് പാട്ട്, നാല് സീൻ റോളുകളോട് താൽപര്യമില്ല, തന്റെ ആഗ്രഹം മറ്റൊന്ന്, നിലപാട് വ്യക്തമാക്കി റിമ

English summary
best five romantic malayalam songs that released recently

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam