twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തണ്ണീര്‍ മത്തനും കുമ്പളങ്ങിയുമടക്കം ഈ വര്‍ഷം ശ്രദ്ധേയമായ സിനിമകള്‍! തരംഗമായ ചിത്രങ്ങള്‍ ഇവയാണ്! കാണൂ

    By Midhun Raj
    |

    മലയാളത്തില്‍ നിരവധി ശ്രദ്ധേയ സിനിമകള്‍ പുറത്തിറങ്ങിയൊരു വര്‍ഷമാണ് 2019. സൂപ്പര്‍ താരങ്ങളുടെയും യുവനടന്‍മാരുടെതുമായി ഹിറ്റ് ചിത്രങ്ങള്‍ ധാരാളമായി ഇന്‍ഡസ്ട്രിയില്‍ പുറത്തിറങ്ങിയിരുന്നു. മാസ് എന്റര്‍ടെയ്‌നറുകള്‍ക്കൊപ്പം തന്നെ പുതുമയുളള പ്രമേയം പറഞ്ഞ മികച്ച സിനിമകളും ഇന്‍ഡസ്ട്രിയില്‍ റിലീസ് ചെയ്തു. എല്ലാ സിനിമകള്‍ക്കും മികച്ച വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയിരുന്നത്.

    ഈ വര്‍ഷവും കാണപ്പെട്ടു

    സിനിമ നല്ലതാണെങ്കില്‍ പ്രേക്ഷകര്‍ തിയ്യേറ്ററുകളിലേക്ക് കൂടുതലായി ഇരച്ചുകയറുമെന്ന പ്രവണത ഈ വര്‍ഷവും കാണപ്പെട്ടു. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തി ശ്രദ്ധേയമായ സിനിമകളും നിരവധിയായിരുന്നു. അത്തരത്തില്‍ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസകള്‍ ഒരേപോലെ നേടിയെടുത്ത ചില സിനിമകളെക്കുറിച്ചറിയാം.

    തണ്ണീര്‍മത്തന്‍ ദിനങ്ങള്‍

    ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രമായിരുന്നു തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍. കുമ്പളങ്ങി നൈറ്റ്‌സിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ മാത്യു തോമസ്, വിനീത് ശ്രീനിവാസന്‍, അനശ്വര രാജന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നത്. പ്ലസ്ടു പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സിനിമ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരേപോലെ നേടിയെടുത്തിരുന്നു.

    വിജയ് സൂപ്പറും പൗര്‍ണമിയും

    ആസിഫ് അലിയുടെതായി ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ ചിത്രമാണ് വിജയ് സൂപ്പറും പൗര്‍ണിയും. ഇക്കൊല്ലത്തെ ആദ്യ സൂപ്പര്‍ഹിറ്റ് ചിത്രം കൂടിയായിരുന്നു ഇത്. ജിസ് ജോയി സംവിധാനം ചെയ്ത ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയായിരുന്നു നായിക. ഫീല്‍ഗുഡ് എന്റര്‍ടെയ്‌നറായിരുന്ന വിജയ് സൂപ്പറും പൗര്‍ണമിക്കും മികച്ച പ്രതികരണം തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നു.

    ഇഷ്‌ക്

    ഇഷ്‌ക്

    കുമ്പളങ്ങിയുടെ വിജത്തിന് ശേഷം ഷെയ്ന്‍ നിഗത്തിന്റെതായി പുറത്തിറങ്ങിയ സിനിമയാണ് ഇഷ്‌ക്. നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത സിനിമ സാമൂഹിക പ്രാധാന്യമുളള ഒരു വിഷയം പറഞ്ഞുകൊണ്ടാണ് ഒരുക്കിയത്. പ്രമേയം കൊണ്ടും ഷെയ്‌നിന്റെയും ഷൈന്‍ ടോം ചാക്കോയുടെയും പ്രകടനംകൊണ്ടുമാണ് സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടത്.

    തമാശ

    വിനയ് ഫോര്‍ട്ടിന്റെ കരിയറില്‍ വഴിത്തിരിവായി മാറിയ തമാശയും എല്ലാവരും ഏറ്റെടുത്തിരുന്നു. നവാഗതനായ അഷ്‌റഫ് ഹൗസ സംവിധാനം ചെയ്ത ചിത്രം ശ്രീനിവാസന്‍ മാഷുടെ കഥയാണ് പറഞ്ഞത്. സാമൂഹിക പ്രാധാന്യമുളള ഒരു പ്രമേയം പറഞ്ഞതുകൊണ്ടാണ് തമാശയും തിയ്യേറ്ററുകളില്‍ വിജയമായി മാറിയിരുന്നത്. ചിന്നു ചാന്ദിനി,ഗ്രേസ് ആന്റണി,ദിവ്യപ്രഭ തുടങ്ങി മൂന്ന് നായികമാരായിരുന്നു ചിത്രത്തില്‍.

    ഉയരെ

    ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ കഥ പറഞ്ഞ ചിത്രമാണ് ഉയരെ. പാര്‍വ്വതിയുടെയും ആസിഫ് അലിയുടെയും മികച്ച പ്രകടനം കൊണ്ടാണ് സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നത്. നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്ത സിനിമ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസകള്‍ ഒരേപോലെ നേടിയെടുത്തൊരു ചിത്രം കൂടിയായിരുന്നു.

    ലൂസിഫര്‍

    പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ലൂസിഫര്‍ ചരിത്ര വിജയമാണ് നേടിയിരുന്നത്. 200 കോടി ക്ലബില്‍ ഇടംപിടിച്ച സിനിമ മലയാളത്തിലെ സര്‍വ്വകാല റെക്കോര്‍ഡുകളെല്ലാം തിരുത്തിയെഴുതിയിരുന്നു. പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായിരുന്ന സിനിമ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസകള്‍ ഒരേപോലെ നേടിയെടുത്തിരുന്നു. മോഹന്‍ലാലിന്റെ കരിയറിലെയും വലിയ വിജയമായി മാറി സിനിമ.

    കുമ്പളങ്ങി നൈറ്റ്‌സ്

    കുമ്പളങ്ങിയിലെ നാല് സഹോദരങ്ങളുടെ കഥ പറഞ്ഞ സിനിമ തരംഗമായി മാറിയിരുന്നു. നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്ത സിനിമ റിയലിസ്റ്റിക് സംഭാഷണ രീതികൊണ്ടും മേക്കിങ് കൊണ്ടുമാണ് ശ്രദ്ധിക്കപ്പെട്ടിരുന്നത്. സൗബിന്‍ ഷാഹിര്‍, ഫഹദ് ഫാസില്‍,ഷെയ്ന്‍ നിഗം,അന്ന ബെന്‍ തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ചവെച്ച സിനിമ കൂടിയായിരുന്നു ഇത്.

    ഉണ്ട

    ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ മമ്മൂക്കയുടെതായി സൂപ്പര്‍ ഹിറ്റായി മാറിയ ചിത്രമാണ് ഉണ്ട. സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠനായി മമ്മൂട്ടി എത്തിയ ചിത്രം പ്രമേയപരമായും താരങ്ങളുടെ പ്രകടനം കൊണ്ടുമായിരുന്നു ശ്രദ്ധിക്കപ്പെട്ടിരുന്നത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു ചിത്രം.

    English summary
    best malayalam movies 2019
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X