»   » ഇവര്‍ ന്യൂ ജനറേഷനിലെ സൂപ്പര്‍ താരജോഡികള്‍

ഇവര്‍ ന്യൂ ജനറേഷനിലെ സൂപ്പര്‍ താരജോഡികള്‍

Posted By:
Subscribe to Filmibeat Malayalam

താരജോഡികള്‍ എന്നുകേട്ടാല്‍ നസീര്‍ - ഷീല എന്നോ മധു - ശ്രീവിദ്യ എന്നോ ഒക്കെ ഓര്‍മവരുന്ന കാലമൊക്കെ എന്നേ കഴിഞ്ഞുപോയി. കൊല്ലങ്ങളോളം ഒന്നിച്ചഭിനയിച്ച് റെക്കോര്‍ഡിടുകയൊന്നും വേണ്ട ക്ലിക്കാകാനണെങ്കില്‍ ഒരൊറ്റ സിനിമ മതി ന്യൂ ജനറേഷനില്‍ താരജോഡികളാകാന്‍. ഫഹദ് ഫാസിലും ആന്‍ഡ്രിയയും ഉദാഹരണം.

അന്നയും റസൂലും എന്ന ഒറ്റച്ചിത്രം കൊണ്ട് ഇരുവരെയും ചേര്‍ത്തുണ്ടാക്കപ്പെട്ട കഥകളെത്രയാണെന്നിയുമോ.മോഹന്‍ലാലും ശോഭനയും, മമ്മൂട്ടിയും സുഹാസിനിയും പോലെ വര്‍ഷങ്ങളോളം ആരാധകരെ രസിപ്പിച്ച ജോഡികള്‍ പണ്ട് ഉണ്ടായിരുന്നു.

ന്യൂ ജനറേഷനില്‍ എല്ലാം പെട്ടെന്നാണ്. ഒരേനടനെയും നടിയെയും വെച്ച് ഫീല്‍ഡിലുള്ള കാലം മുഴുവന്‍ സിനിമയെടുക്കലൊക്കെ ഇനി നടക്കുമോ. എന്തായാലും പുതുതലമുറയിലെ പ്രേക്ഷക ശ്രദ്ധ നേടുന്ന താരജോഡികള്‍ ആരെല്ലാം എന്നു നേക്കാം.

ന്യൂ ജനറേഷന്‍ താരജോഡികള്‍

അന്നയും റസൂലും എന്ന ഒറ്റപ്പടം കൊണ്ട് ഹിറ്റായ ജോഡിയാണ് ഫഹദ് ഫാസിലും ആന്‍ഡ്രിയയും. പടം ശ്രദ്ധിക്കപ്പെട്ടതോടെ ഇരുവരും തമ്മില്‍ പ്രേമമാണെന്നും കല്യാണം കഴിക്കാന്‍ പോകുന്നു എന്നും മറ്റുമുള്ള വാര്‍ത്തകള്‍ പോലും പരന്നു.

ന്യൂ ജനറേഷന്‍ താരജോഡികള്‍

യുവത്വത്തിന്റെ ആഘോഷമായ ബാച്ചിലര്‍ പാര്‍ട്ടിയാണ് ആസിഫ് അലിയെയും നിത്യയെയും ചേര്‍ത്തുവെച്ചത്. പിന്നീട് ഒരുമിച്ചിട്ടില്ല എങ��കിലും ഈ ജോഡിയില്‍ നിന്നും മലയാളത്തിന് പ്രതീക്ഷയുണ്ട്.

ന്യൂ ജനറേഷന്‍ താരജോഡികള്‍

തന്റെ നായികമാര്‍ക്കൊപ്പം തകര്‍ത്ത് അഭിനയിക്കുന്ന നടനാണ് പൃഥ്വി. അന്‍വറില്‍ പൃഥ്വിയുടെ നായികയായി വന്ന മംമ്താ മോഹന്‍ദാസിന്റെ പ്രകടനം വളരെ മികച്ചതായിരുന്നു. സെല്ലുലോയിഡ് എന്ന ചിത്രത്തിലും പിന്നീട് ഈ ജോഡി ഒന്നിച്ചു.

ന്യൂ ജനറേഷന്‍ താരജോഡികള്‍

ബ്യൂട്ടിഫുള്‍ എന്ന വി കെ പ്രകാശ് ചിത്രത്തിലാണ് അനൂപ് മേനോന്‍ - മേഘ്‌നാ രാജ് ജോഡി മലയാളത്തിന് പ്രിയപ്പെട്ടവരായത്.

ന്യൂ ജനറേഷന്‍ താരജോഡികള്‍

ജയസൂര്യയും റോമയും മികച്ച ജോഡികളാകും എന്ന് അധികമാരും കരുതാനിടയില്ല. എന്നാല്‍ മിന്നാമിന്നിക്കൂട്ടം, ലോലിപോപ്, ഉത്തരാസ്വയം വരം തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച പ്രകടനമാണ് ഈ ജോഡി നടത്തിയത്.

ന്യൂ ജനറേഷന്‍ താരജോഡികള്‍

സിനിമയില്‍ മാത്രമല്ല പുറത്തെ ഗോസിപ്പുകോളങ്ങളിലും സ്���ിരം സാന്നിധ്യമാണ് ഈ താരജോഡികള്‍.

ന്യൂ ജനറേഷന്‍ താരജോഡികള്‍

കുറച്ച് പഴയ ജോഡിയാണെങ്കിലും ആരാധകരുടെ മനസ്സില്‍ നിന്നും ഇവര്‍ ഇനിയും ഇറങ്ങിപ്പോകാറായിട്ടില്ല. അനിയത്തിപ്രാവും നിറവും അക്കാലത്തെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായിരുന്നു,

ന്യൂ ജനറേഷന്‍ താരജോഡികള്‍

സിനിമ വഴി ജീവിതത്തിലേക്ക് കടന്ന താരജോഡിയാണ് ബിജു മേനോനും സംയുക്താ വര്‍മയും.

ന്യൂ ജനറേഷന്‍ താരജോഡികള്‍

നിരവധി ചിത്രങ്ങളില്‍ ഒന്നിച്ച് വേഷമിട്ട ജയറാമും പാര്‍വ്വതിയും ജീവിതത്തിലും ഒരുമിച്ച് തന്നെ. വിവാഹത്തോടെ പാര്‍വ്വതി സിനിമ വിട്ടെങ്കിലും ജയറാം സിനിമയില്‍ സജീവമാണിപ്പോഴും.

ന്യൂ ജനറേഷന്‍ താരജോഡികള്‍

മലയാളികളുടെ പ്രിയജോഡിയായ മോഹന്‍ലാലിനെയും ശോഭനയെയും കാണാതെ പ്രിയജോഡികള്‍ പൂര്‍ത്തിയാകുന്നത് എങ്ങിനെ. ജനറേഷന്‍ ഏതായാലും താരജോഡികള്‍ എന്നുകേട്ടാല്‍ തേന്മാവിന്‍ കൊമ്പത്തും മിന്നാരവും പോലെ ഒരുപിടി ചിത്രങ്ങള്‍ മനസ്സിലേക്ക് ഓടിയെത്തും.

English summary
Best pairs in Malayalam new generation cinema.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam