Don't Miss!
- News
പ്രവാസി നിക്ഷേപകരെ മാടിവിളിച്ച് യുഎഇ; ചെലവ് കുറഞ്ഞ് ബിസ്നസ് ചെയ്യാം, വമ്പന്‍ തീരുമാനം
- Automobiles
'സണ്‍റൂഫിനെ കൊണ്ട് ഇങ്ങനെയും ഉപകാരമുണ്ടോ?'; അനുകരിക്കല്ലേ 'പണി' കിട്ടിയേക്കും
- Sports
IND vs AUS: ഇന്ത്യക്കായി കളിക്കാന്‍ റെഡി, ആ കടമ്പ കടന്നു! സൂചന നല്കി സഞ്ജു
- Lifestyle
Shani Asta 2023 : കുംഭത്തില്‍ ശനിയുടെ അസ്തമയം; നേട്ടങ്ങളും കോട്ടങ്ങളും അരികില്‍; 12 രാശിക്കും ഗുണദോഷഫലം
- Finance
കൂട്ടുപലിശയുടെ മികവിനൊപ്പം 8.30% പലിശ നേടാം; പണം വളരാന്‍ ഈ സ്ഥിര നിക്ഷേപം നോക്കാം
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
ദുല്‍ഖറിന്റെ ബുള്ളറ്റ് യാത്ര മാത്രമല്ല മലയാളത്തില്‍ അഡാറ് റോഡ് മൂവികള്‍ വേറെയുമുണ്ട്!
യാത്രകളെ ഏറെ സ്നേഹിക്കുന്നവരാണ് മലയാളികള്‍. അതുപോലെ തന്നെ റോഡ് മൂവികള്‍ക്ക് നല്ല സപ്പോര്‍ട്ടും കിട്ടാറുണ്ട്. മോഹന്‍ലാല്‍ മുതല്‍ ദുല്‍ഖര്‍ സല്മാന് വരെ ഇതുപോലെയുള്ള സിനിമകളുടെ ഭാഗമായിട്ടുണ്ട്. അവയെല്ലാം തിയറ്ററുകളില്‍ കൈയടി വാങ്ങിയിരുന്നവയുമായിരുന്നു.

എന്നാല്‍ മലയാളത്തിലെ ലക്ഷണമൊത്ത റോഡ് മൂവിയായി പലരും പറഞ്ഞിരുന്നത്് ദുല്‍ഖര്‍ സല്മാന് നായകനായി അഭിനയിച്ച നീലാകാശം പച്ചക്കടല്‍ ചുവന്നഭുമി എന്ന സിനിമയായിരുന്നു. എന്നാല്‍ അതിന് മുന്‍പും ശേഷവും ഇതേ ഗണത്തില്‍പ്പെട്ട സിനിമകള്‍ മലയാളത്തിലേക്ക് എത്തിയിരുന്നു. അവ ഏതൊക്കെയാണെന്ന് നോക്കാം..

നീലാകാശം പച്ചക്കടല്‍ ചുവന്നഭുമി
ദുല്‍ഖര്‍ സല്മാന് ബൈക്കുകളോടുള്ള സ്നേഹം പല സിനിമകളിലും കാണാന്‍ കഴിയും. വെറും ബൈക്ക് അല്ല ബുള്ളറ്റാണ്. ബുള്ളറ്റില്‍ നീണ്ട ദൂരം യാത്ര ചെയ്യാന്‍ യുവാക്കള്‍ക്ക് പ്രചോദനമായത് ദുല്‍ഖര്‍ സല്‍മാന്റെ സിനിമകളാണെന്ന് പറയാം. മലയാളത്തിലെ മികച്ചൊരു റോഡ് മൂവിയായിരുന്നു നീലാകാശം പച്ചക്കടല്‍ ചുവന്നഭുമി. ദുല്‍ഖറും സണ്ണി വെയിനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ സമീര്‍ താഹീറായിരുന്നു സംവിധാനം ചെയ്തിരുന്നത്. 2013 ല്‍ തിയറ്ററുകളിലേക്ക് എത്തിയ സിനിമ കേരത്തിലെ പലയിടത്ത് നിന്നും ഷൂട്ട് ചെയ്തിരുന്നെങ്കിലും, കര്‍ണാടക, ഒറീസ, നാഗാലാന്റ്, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍, സിക്കിം തുടങ്ങിയിടങ്ങളില്‍ നിന്നുമായിരുന്നു ചിത്രീകരിച്ചിരുന്നത്.

റാണി പത്മിനി
മറ്റൊരു ട്രാവല്‍ സ്റ്റോറിയുമായെത്തിയ സിനിമയായിരുന്നു റാണി പത്മിനി. റിമ കല്ലിങ്കലും മഞ്ജു വാര്യരുമായിരുന്നു സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ആഷിക് അബു സംവിധാനം ചെയ്ത സിനിമ രണ്ട് സ്ത്രീകളുടെ വ്യത്യസ്ത യാത്രയെ കുറിച്ചുള്ള കഥയായിരുന്നു പറഞ്ഞിരുന്നത്. രവി ശങ്കര്‍, ശ്യാം പുഷ്കരന് എന്നിവര്‍ ചേര്‍ന്ന് കഥയൊരുക്കിയ സിനിമ 2015 ലായിരുന്നു റിലീസ് ചെയ്തത്. രണ്ട് സ്ത്രീകള്‍ യാത്ര ചെയ്യുന്നതിനിടിയല്‍ നേരിടുന്ന പ്രശ്നങ്ങളും മറ്റും അതുപോലെ അവതരിപ്പിക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു.

വീട്ടിലേക്കുള്ള വഴി
2010 ല്‍ മികച്ച മലയാള സിനിമയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമായിരുന്നു വീട്ടിലേക്കുള്ള വഴി. ഡോ. ബിജു സംവിധാനം ചെയ്ത സിനിമയില്‍ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഡല്‍ഹിയില്‍ നിന്നും ബോംബ് സ്ഫോടനത്തില്‍ ഭാര്യയെയും മകനെയും നഷ്ടപ്പെടുന്ന ഒരു ഡോക്ടറാണ് സിനിമയിലെ നായകന്. അദ്ദേഹം ആ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനെ കണ്ടെത്തുന്നതിന് വേണ്ടി നടത്തുന്ന യാത്രയാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. അജ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ യാത്ര.

ഭ്രമരം
മോഹന്‍ലാലിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത സിനിമയായിരുന്നു ഭ്രമരം. 2009 ല്‍ തിയറ്ററുകളില്‍ റിലീസിനെത്തിയ സിനിമയും ഒരു റോഡ് മൂവിയായിരുന്നു. ചെറുപ്പത്തില്‍ കൂട്ടുകാര്‍ ചെയ്ത കുറ്റത്തിന് ജയില്‍ ശിഷ അനുഭവിക്കേണ്ടി വന്ന ശിവന്‍കുട്ടി എന്ന കഥാപാത്രത്തെയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ശിവന്‍കുട്ടിയുടെ ചെറുപ്പത്തില്‍ സംഭവിച്ച കാര്യം അറിഞ്ഞതോടെ ഭാര്യയും മകളും ആത്മഹത്യ ചെയ്യുകയാണ്. അവരെ നഷ്ടപ്പെടുത്തിയത് താന്‍ ചെയ്യാത്ത കുറ്റമാണെന്ന് മനസിലാക്കിയ ശിവന്‍കുട്ടി കുറ്റം ചെയ്തവരെ വക വരുത്താന്‍ പോവുന്നതാണ് കഥ. അതിനിടെ ഉണ്ടാവുന്ന സംഭവവികാസങ്ങളാണ് സിനിമയെ മുന്നോട്ട് കൊണ്ട് പോവുന്നതും.

നോര്‍ത്ത് 24 കാതം
വ്യത്യസ്ത ഏറെ നിറഞ്ഞ കഥാപാത്രവുമായി നടന് ഫഹദ് ഫാസില്‍ അഭിനയിച്ച സിനിമയായിരുന്നു നോര്‍ത്ത് 24 കാതം. 2013 സെപ്റ്റംബറില്‍ തിയറ്ററുകളിലേക്ക് എത്തിയ സിനിമയില്‍ ഫഹദിനൊപ്പം നെടുമുടി വേണു, സ്വാതി റെഡ്ഡി, എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നത്. അനില്‍ രാധകൃഷ്ണ മേനോന് തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയും ഒരു റോഡ് മൂവിയായിരുന്നു. ഒറ്റ ദിവസത്തെ കഥയാണ് സിനിമയിലൂടെ പറഞ്ഞിരുന്നത്.
ആരും മറക്കില്ല മലയാള സിനിമയെ പിടിച്ച് കുലുക്കിയ ആ വലിയ ദുരന്തങ്ങള്‍, അതിലെ നഷ്ടം ചെറുതായിരുന്നില്ല..
-
വിവാഹം കഴിച്ച് അമേരിക്കയില്‍ പോയി, ഭര്‍ത്താവ് അവിടെ വച്ച് പീഡിപ്പിച്ചു! ആ വാര്ത്തകളെപ്പറ്റി ചന്ദ്ര
-
അന്ന് എന്റെ ഏക ആശ്വാസം നവ്യ ആയിരുന്നു, എന്റെ ആദ്യത്തെ ടീച്ചറാണ്!, നടിയെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്
-
ഹോർമോൺ ഗുളിക വില്ലനായി! എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു, എനിക്കൊപ്പം അമ്മയും കരഞ്ഞു; ലിയോണ