»   » പ്രേമത്തിലെവിടെയാണ് റൊമാന്‍സ്; ഇവിടെയിതാ മലയാളത്തിലെ എക്കാലത്തെയും 10 റൊമാന്റിക് ചിത്രങ്ങള്‍

പ്രേമത്തിലെവിടെയാണ് റൊമാന്‍സ്; ഇവിടെയിതാ മലയാളത്തിലെ എക്കാലത്തെയും 10 റൊമാന്റിക് ചിത്രങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

പ്രേമം എന്ന സിനിമയില്‍ പേരില്‍ മാത്രമേ പ്രേമുള്ളൂ. അല്ലാതെ ആ സിനിമയില്‍ എവിടെയാണ് പ്രേമം? പ്ലസ്ടുവില്‍ പഠിക്കുമ്പോള്‍ സമപ്രായക്കാരിയോട് തോന്നുന്ന ഇഷ്ടത്തോട് പ്രേമം എന്ന പറയാന്‍ കഴിയുമോ? കോളേജ് പഠന കാലത്ത് ഗസ്റ്റ് ലക്ചറായി വന്ന ടീച്ചറോട് തോന്നിയ അട്രാക്ഷന് പ്രേമം എന്ന് പറയാമോ? സെലിന്‍ വരുമ്പോഴേക്കും നായകന്‍ ഒരു വിവാഹം കഴിച്ച് സെറ്റില്‍ഡ് ആകാനുള്ള സമയമായിരുന്നു.

പ്രേമം, അഥവാ റൊമാന്‍സ് എന്നു പറഞ്ഞാല്‍ അതൊന്നുമല്ല. അതിലുമെത്രയോ റൊമാന്‍സ് ചിത്രങ്ങള്‍ മലയാളി പ്രേക്ഷകര്‍ കണ്ടിരിയ്ക്കുന്നു. ചെമ്മീന്‍ മുതലിങ്ങോട്ട് എണ്ണിയാല്‍ തൂവാനത്തുമ്പികളും, അനിയത്തിപ്രാവും ദേവരാഗവുമെല്ലാം എണ്ണി എണ്ണി വേണമെങ്കില്‍ 100 ഡെയ്‌സ് ഓഫ് ലവ് വരെ എത്താം. നോക്കാം, മലയാളത്തിലെ എക്കാലത്തെയും മികച്ച പത്ത് പ്രണയ ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന്.

പ്രേമത്തിലെവിടെയാണ് റൊമാന്‍സ്; ഇവിടെയിതാ മലയാളത്തിലെ എക്കാലത്തെയും 10 റൊമാന്റിക് ചിത്രങ്ങള്‍

സിനിമ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായോ അല്ലയോ എന്നത് അവിടെ നില്‍ക്കട്ടെ, ബാംഗ്ലൂരിന്റെ പശ്ചാത്തലത്തിലൊരുങ്ങിയ ഒരു മനോഹര പ്രണയ കഥയാണ് ജാനൂസ് മുഹമ്മത് സംവിധാനം ചെയ്ത 100 ഡെയ്‌സ് ഓഫ് ലവ്. രണ്ട് തലമുറയുലൂടെ കഥ പറയുന്ന ചിത്രം പ്രണയം എന്നും ഒരു പൈങ്കിളിയാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. ഒന്നുമില്ലെങ്കിലും നിത്യ മേനോന്‍, ദുല്‍ഖര്‍ സല്‍മാന്‍ പെയറിനെ സമ്മതിക്കണം

പ്രേമത്തിലെവിടെയാണ് റൊമാന്‍സ്; ഇവിടെയിതാ മലയാളത്തിലെ എക്കാലത്തെയും 10 റൊമാന്റിക് ചിത്രങ്ങള്‍

പ്രണയം എന്നും ഒരുപോലെയാണ്. ഒരാണും പെണ്ണും പ്രേമിക്കുമ്പോള്‍ കുടുംബവും മതവും സമൂഹവുമെല്ലാം വില്ലന്മാരായി വന്നിട്ടുണ്ട്. പക്ഷെ കഥ പറയുന്നതില്‍ ഒരു വ്യത്യാസമുണ്ട്. ആ വ്യത്യാസമാണ് തട്ടത്തിന്‍ മറയത്ത് എന്ന പ്രണയ ചിത്രം പ്രേക്ഷകരെ അത്രയേറെ സ്വാധീനിക്കാന്‍ കാരണം. ഉമ്മച്ചിക്കുട്ടിയുടെയും നായര് ചെക്കന്റെയും കഥ പറഞ്ഞ തട്ടത്തിന്‍ മറയത്ത് എന്ന ചിത്രം സംവിധാനം ചെയ്തത് വിനീത് ശ്രീനിവാസനാണ്. ഇഷ തല്‍വാര്‍ - നിവിന്‍ പോളി കെമിസ്ട്രിയും വിജയ്ച്ചു.

പ്രേമത്തിലെവിടെയാണ് റൊമാന്‍സ്; ഇവിടെയിതാ മലയാളത്തിലെ എക്കാലത്തെയും 10 റൊമാന്റിക് ചിത്രങ്ങള്‍

മറ്റൊരു ഇന്റര്‍കാസ്റ്റ് പ്രണയവും മലയാളി പ്രേക്ഷരുടെ മനസ്സു തുളച്ചു കയറി. അന്നയുടെയും റസലൂലിന്റെയും പ്രണയം. രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസലൂം എന്ന ചിത്രത്തിന് ശേഷവും അന്നയും (ആന്‍ഡ്രിയ ജെര്‍മിയ) റസൂലും (ഫഹദ് ഫാസില്‍) തമ്മിലുള്ള റൊമാന്‍സ് തുടര്‍ന്നു എന്നതും ശ്രദ്ധേയം. ചിത്രത്തിന്റെ ഛായാഗ്രഹണ മികവാണ് പ്രേക്ഷകരെ ഏറ്റവും കൂടുതല്‍ ചിത്രവുമായി അടുപ്പിച്ചതെന്നും പറയാം

പ്രേമത്തിലെവിടെയാണ് റൊമാന്‍സ്; ഇവിടെയിതാ മലയാളത്തിലെ എക്കാലത്തെയും 10 റൊമാന്റിക് ചിത്രങ്ങള്‍

ഒരു ജനറേഷന്‍ ഹിറ്റ് ചിത്രമാണ് ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവ്. മലയാളത്തില്‍ വിജയ്ച്ച റൊമാന്‍സ് ചിത്രങ്ങള്‍ എടുത്തു പരിശോധിച്ചാല്‍ മതത്തെയും ജാതിയെയും ചോദ്യം ചെയ്യുന്ന ഒത്തിരി ചിത്രങ്ങള്‍ കാണാം. അത്തരത്തിലൊന്നാണ് കുഞ്ചാക്കോ ബോബനും ശാലിനിയും താരജോഡികളായെത്തിയ അനിയത്തിപ്രാവ്. മലയാളത്തിലെ എക്കാലത്തെയും മികച്ച ജോഡികളാരാണെന്ന് ചോദിച്ചാല്‍ ശാലിനിയും കുഞ്ചാക്കോ ബോബനും കഴിഞ്ഞിട്ടേയുള്ളൂ മറ്റാരും. ഇന്നും. ഔസേപ്പച്ചന്റെ മനോഹരമായ ഗാനങ്ങല്‍ കൊണ്ടും ശ്രദ്ധേയമാണ് ഈ ചിത്രം

പ്രേമത്തിലെവിടെയാണ് റൊമാന്‍സ്; ഇവിടെയിതാ മലയാളത്തിലെ എക്കാലത്തെയും 10 റൊമാന്റിക് ചിത്രങ്ങള്‍

1965 ല്‍ ഇന്ത്യന്‍ പ്രസിഡന്റില്‍ നിന്നും മികച്ച ചിത്രത്തിനുള്ള ഗോള്‍ഡ് മെഡല്‍ ആദ്യമായി വാങ്ങിയ ചിത്രമാണ് ചെമ്മീന്‍. കടാപ്പുറത്തുകൂടെ പാടി നടന്ന കൊച്ചുമുതലാളിയും കറുത്തമ്മയും കഴിഞ്ഞിട്ടേ മലയാളത്തിന് മറ്റൊരു പ്രണയ ജോഡികളുള്ളൂ. തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീന്‍ എന്ന നോവലിന്റെ ദൃശ്യവത്കരണമാണ് അതേ പേരില്‍ ഒരുക്കിയ ചെമ്മീന്‍. സൗത്ത് ഇന്ത്യന്‍ സിനിമാ ഇന്റസ്ട്രിയിലെ ആദ്യത്തെ ക്രിയേറ്റിവ് ചിത്രം. സത്യന്‍, മധു, ഷീല തുടങ്ങിയവര്‍ മുഖ്യ വേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തത് രാമു കര്യാട്ടാണ്.

പ്രേമത്തിലെവിടെയാണ് റൊമാന്‍സ്; ഇവിടെയിതാ മലയാളത്തിലെ എക്കാലത്തെയും 10 റൊമാന്റിക് ചിത്രങ്ങള്‍

1996 ല്‍ ഭരതന്‍ സംവിധാനം ചെയ്ത റൊമാന്റിക് ചിത്രമാണ് ദേവരാഗം. അരവിന്ദ് സ്വാമിയും ശ്രീദേവിയുമാണ് ചിത്രത്തിലെ റൊമാന്റിക് കപ്പിള്‍സായി എത്തിയത്. ഒരുപാട് ട്വിസ്റ്റുകളോടെ ഹാപ്പി എന്റിങ്ങിലാണ് ചിത്രം അവസാനിക്കുന്നത്. എംഡി രാജേന്ദ്രന്റെ വരികള്‍ക്ക് എംഎം കീര്‍വാണി ഈണം നല്‍കിയ പാട്ടുകളാണ് ചിത്രത്തെ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയങ്കരമാക്കുന്നത്.

പ്രേമത്തിലെവിടെയാണ് റൊമാന്‍സ്; ഇവിടെയിതാ മലയാളത്തിലെ എക്കാലത്തെയും 10 റൊമാന്റിക് ചിത്രങ്ങള്‍

കമല്‍ സംവിധാനം ചെയ്ത് 1996 ല്‍ പുറത്തിറങ്ങിയ റൊമാന്റിക് ത്രില്ലറാണ് ഈ പുഴയും കടന്ന്. ദിലീപും മഞ്ജു വാര്യരും രണ്ടാം തവണ ഒന്നിച്ചഭിനയിച്ച ചിത്രം. ഇരുവരുടെയും ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി വീണ്ടും പ്രശംസകള്‍ നേടിയതോടെയാണ് അത് ഓഫ് സ്‌ക്രീനിലേക്കും വ്യാപിച്ചത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ജോണ്‍സണ്‍ മാഷ് ഈണം നല്‍കിയ മനോഹര ഗാനങ്ങള്‍ക്കൊണ്ടും ധന്യമാണ് ചിത്രം. മഞ്ജുവിന് സംസ്ഥാന പുരസ്‌കാരവും ഫിലിം ഫെയര്‍ പുരസ്‌കാരവും നേടിക്കൊടുത്ത ചിത്രം കൂടെയാണ് ഈ പുഴയും കടന്ന്

പ്രേമത്തിലെവിടെയാണ് റൊമാന്‍സ്; ഇവിടെയിതാ മലയാളത്തിലെ എക്കാലത്തെയും 10 റൊമാന്റിക് ചിത്രങ്ങള്‍

സൗഹൃദത്തിന്റെ ബാക്ക്ഗ്രൗണ്ടില്‍ 90കളുടെ ഒടുവില്‍ പുറത്തിറങ്ങിയ മറ്റൊരു റൊമാന്റിക് ചിത്രമാണ് നിറം. തങ്ങള്‍ക്കിടയിലെ സൗഹൃദത്തിന്റെ ബലം പ്രണയമാണെന്ന് തിരിച്ചറിയുന്ന ജോഡികള്‍. കമല്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെയും മികച്ച വിജയത്തിന് പിന്നില്‍ ശാലിനി- കുഞ്ചാക്കോ ബോബന്‍ ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രി തന്നെയാണ് കാരണം

പ്രേമത്തിലെവിടെയാണ് റൊമാന്‍സ്; ഇവിടെയിതാ മലയാളത്തിലെ എക്കാലത്തെയും 10 റൊമാന്റിക് ചിത്രങ്ങള്‍

ദിലീപും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രമാണ് സല്ലാപം. ഈ ചിത്രത്തിന് ശേഷമാണ് ഇരുവരും പ്രണയത്തിലായതെന്നും കേള്‍ക്കുന്നു. 1996 ലാണ് സല്ലാപം റിലീസ് ചെയ്തത്. ചിത്രത്തിലെ ചന്ദനചോലയില്‍ എന്ന് തുടങ്ങുന്ന ഗാനം അന്നെന്ന പോലെ ഇന്നും ഹിറ്റാണ്.

പ്രേമത്തിലെവിടെയാണ് റൊമാന്‍സ്; ഇവിടെയിതാ മലയാളത്തിലെ എക്കാലത്തെയും 10 റൊമാന്റിക് ചിത്രങ്ങള്‍

മലയാളത്തിലെ എക്കാലത്തെയും മികച്ച റൊമാന്റിക് ചിത്രങ്ങളില്‍ മുന്നിലാണ് തൂവാനത്തുമ്പികളുടെ സ്ഥാനം. ജയകൃഷ്ണന് ക്ലാരയോടും രാധയോടും തോന്നിയ പ്രണയത്തിന്റെ കഥ പറഞ്ഞത് പി പത്മരാജനാണ്. 1987 ല്‍ പുറത്തിറങ്ങിയ തൂവാനത്തുമ്പികള്‍ കഴിഞ്ഞിട്ടേ ഈ 2015 ലും മറ്റൊരു റൊമാന്റിക് ചിത്രമുള്ളൂ

English summary
Romance is one genre which works across all languages. Like they say… love has no language. We list down the best romantic films from the Malayalam film industry.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam