twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളത്തിലെ മികച്ച വില്ലന്‍മാര്‍

    By Meera Balan
    |

    മലയാളം സിനിമ എന്നും എല്ലാത്തരം പ്രേക്ഷകരെയും വിസ്‌മയിപ്പിച്ച ഒരു സിനിമാ ലോകമാണ്‌. മള്‍ട്ടിസ്‌റ്റാര്‍ ചിത്രങ്ങള്‍ ഉള്‍പ്പടെ സംവിധകര്‍ക്ക്‌ തലവേദനയില്ലതെ സൃഷ്ടിയ്‌ക്കാന്‍ കഴിയുന്നത്‌ മലയാളത്തിലെ താരങ്ങള്‍ തമ്മിലുള്ള അടുപ്പം കൊണ്ടാണ്‌. സംഘടനകള്‍ വന്നതോടെ സിനിമയിലും ചേരിപ്പോര്‌ സജീവമയി. എന്നിരുന്നാലും നല്ല നടന്മാര്‍ ഭാഷയ്‌ക്കും സിനിമയ്‌ക്കും സംഘടനകള്‍ക്കുമപ്പുറം ആരാധിയ്‌ക്കപ്പെട്ടു.

    മോഹന്‍ലാലും, മമ്മൂട്ടിയും ജയറാമും പൃഥ്വിയുമൊക്കെ മലയാളിയുടെ പ്രിയപ്പെട്ട നായകന്‍മാരായി. ഈ നായകന്‍മാര്‍ മാത്രമാണോ താരങ്ങള്‍. ഒരു സിനിമയെ വിജയിപ്പിക്കുന്നതില്‍ നായകനോളം പ്രാധാന്യം പ്രതിനായകനും അവകാശപ്പെടാനുണ്ട്‌.

    എംഎന്‍ നമ്പ്യാര്‍

    മലയാളത്തിലെ മികച്ച വില്ലന്‍മാര്‍

    മലയാളത്തിലെ മാത്രമല്ല തെന്നിന്ത്യയുടെ സ്വന്തം വില്ലന്‍ തന്നെയായിരുന്നു എംഎന്‍ നമ്പ്യാര്‍. മലയാളിയായ നമ്പ്യാര്‍ അധികവും വില്ലനായത്‌ തമിഴില്‍ തന്നെയായിരുന്നു. അന്നൊക്കെ സ്‌ത്രീകള്‍ക്ക്‌ നമ്പ്യാരെ കാണുന്നത്‌ പോലും പേടിയായിരുന്നത്രേ.

    കൊട്ടാരക്കര ശ്രീധരന്‍ നായര്‍

    മലയാളത്തിലെ മികച്ച വില്ലന്‍മാര്‍

    കൊട്ടാരക്കരയെന്ന പേര്‌ തന്നെ സിനിമയില്‍ പേടിപ്പെടുത്തുന്ന ഒരു ഓര്‍മ്മയായിരുന്നു. കൊട്ടാരക്കര ശ്രീധരന്‍നായര്‍ എന്ന അഭിനേതാവ്‌ വെള്ളിത്തിരയില്‍ ്‌അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ഒട്ടേറെയാണ്. ചെമ്മീനിലെ ചെമ്പന്‍ കുഞ്ഞും എത്രയോ കഥാപാത്രങ്ങള്‍

     ജോസ്‌ പ്രകാശ്‌

    മലയാളത്തിലെ മികച്ച വില്ലന്‍മാര്‍

    ഹലോ മിസ്‌റ്റര്‍ ജഗ്ഗു....മലയാളത്തിലെ നിത്യഹരിത വില്ലന്‍ എന്ന്‌ തന്നെ വിശേഷിപ്പിയ്‌ക്കാവുന്ന നടനാണ്‌ ജോസ്‌ പ്രകാശ്‌. ജോസ്‌ പ്രകാശ്‌ വെള്ളിത്തിരയില്‍ അനശ്വരമാക്കിയ കഥാപാത്രങ്ങളും ഡയലോഗുകളും ഇന്നും ഓര്‍ക്കപ്പെടുന്നു

    ടി ജി രവി

    മലയാളത്തിലെ മികച്ച വില്ലന്‍മാര്‍

    സ്ഥിരം വില്ലന്‍ വേഷങ്ങളില്‍ അഭിനയിച്ച ടിജി രവി രണ്ടാം വരവിലൂടെയാണ്‌ മറ്റ്‌ കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ തുടങ്ങിയത്‌.

    ബാലന്‍ കെ നായര്‍

    മലയാളത്തിലെ മികച്ച വില്ലന്‍മാര്‍

    ബാലന്‍ കെ നായരുള്ള ചിത്രത്തില്‍ ഒരു ബലാത്സംഗം ഉറപ്പായിരുന്നു. ഇതിന്‌ പുറമെയോ വെള്ളിത്തിരയില്‍ ഏറെ ദുഷ്ടതകള്‍ ചെയ്‌ത ക്രൂരനായ വില്ലനയിരുന്നു ബാലന്‍ കെ നായര്‍

     രാജന്‍ പി ദേവ്‌

    മലയാളത്തിലെ മികച്ച വില്ലന്‍മാര്‍

    മലയാളത്തില്‍ വില്ലന്‍വേഷങ്ങളില്‍ ഒട്ടേറെക്കാലം അഭിനയിച്ച നടനായിരുന്നു രാജന്‍ പി ദേവ്‌. ഇദ്ദേഹം അനശ്വരമാക്കിയ കഥപാത്രങ്ങള്‍ ഇന്നും ഓര്‍ക്കെപ്പടുന്നു

    നരേന്ദ്ര പ്രസാദ്‌

    മലയാളത്തിലെ മികച്ച വില്ലന്‍മാര്‍

    ജഗന്നാതന്റെ ശത്രുവായ കുളപ്പുള്ളി അപ്പനെ ഓര്‍മ്മയില്ലേ. ഏകലവ്യനിലെ കഥാപാത്രമോ ഓട്ടേറെ വില്ലന്‍ കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയില്‍ വേറിട്ട പ്രതിനായകന്‍മാരെ അവതരിപ്പിച്ച നടനായിരുന്ന നരേന്ദ്ര പ്രസാദ്‌

    ബാബു ആന്റണി

    മലയാളത്തിലെ മികച്ച വില്ലന്‍മാര്‍

    പതിവ്‌ വില്ലന്‍ ശൈലികളെ തിരുത്തിക്കുറിച്ച്‌ അഭിനയത്തിന്‌ വേറിട്ട മുഖം ചമച്ചു ബാബു ആന്റണി. ഇടവേളയ്‌ക്ക്‌ ശേഷം വില്ലന്‍ കഥാപാത്രങ്ങളിലൂടെയും അല്ലാതെയും ബാബു ആന്റണി സിനിമയില്‍ സജീവമാവുകയാണ്‌

    സിദ്ദീഖ്‌

    മലയാളത്തിലെ മികച്ച വില്ലന്‍മാര്‍

    മലയാളത്തിലെ മികച്ച സ്വഭാല നടനും വില്ലനുമാണ്‌ സിദ്ദീഖ്‌. വില്ലന്‍ കഥപാത്രങ്ങളുടെ വിജയത്തിനായി സംവിധായകര്‍ തെരഞ്ഞെടുക്കുന്ന അഭിനേതാവണ്‌ സിദ്ദീഖ്‌

    സായി കുമാര്‍

    മലയാളത്തിലെ മികച്ച വില്ലന്‍മാര്‍

    അച്ഛനെ പോലെ തന്നെ മകനും മലയാളത്തിലെ അറിയപ്പെടുന്ന വില്ലനായി

    വിജയരാഘവന്‍

    മലയാളത്തിലെ മികച്ച വില്ലന്‍മാര്‍

    മലയാളത്തില്‍ റാംജി റാവു ഉള്‍പ്പടെ എത്രയോ വില്ലന്‍മാരെ അവതരിപ്പിച്ച നടനാണ്‌ വിജയരാഘവന്‍

    മനോജ്‌ കെ ജയന്‍

    മലയാളത്തിലെ മികച്ച വില്ലന്‍മാര്‍

    ദിഗംബരന്‍ എന്ന ഒറ്റ വില്ലന്‍ കഥാപാത്രം മതി മലയാളത്തിലെ മികച്ച വില്ലന്‍മാര്‍ക്കിടയില്‍ മനോജ്‌ കെ ജയന്‌ ഇടം നല്‍കാന്‍


    English summary
    Best Villains in Malayalam Cinema.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X