twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നാല് ചുമരിനുള്ളിൽ പെട്ടത്‌ പോലെ തോന്നി, പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു ഗർഭ കാലം, വെളിപ്പെടുത്തി ഭാമ

    |

    മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ സജീവമായിരുന്നു നടി ഭാമ. ലോഹിതദാസ് സംവിധാനം സംവിധാനം ചെയ്ത നിവോദ്യം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടി വളരെ ചെറിയ സമയം കൊണ്ട് തന്നെ സിനിമയിൽ തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. ഭാമ അഭിനയിച്ച ഭൂരിഭാഗം ചിത്രങ്ങളും വൻ വിജയമായിരുന്നു. വിവാഹത്തോടെ സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് ഭാമ. അഭിനയത്തിൽ സജീവമല്ലെങ്കിലും സേഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമാണ് നടി. തന്റേയും കുടുംബത്തിന്റേയും ചെറിയ വിശേഷങ്ങളും സന്തോഷങ്ങളും പങ്കുവെച്ച് കൊണ്ട് നടി എത്താറുണ്ട്.

    കല്ലുവും താനും ഏട്ടനും അനിയനുമാണോ, തമ്മിലുള്ള ആ ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മാത്തുക്കുട്ടികല്ലുവും താനും ഏട്ടനും അനിയനുമാണോ, തമ്മിലുള്ള ആ ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മാത്തുക്കുട്ടി

    2020 ൽ ആയിരുന്നു ഭാമ വിവാഹിതയായത്. അരുൺ ആണ് ഭർത്താവ്. ഇവർക്കൊരു കുഞ്ഞുണ്ട്. മകൾ ജനിച്ച വിവരം ആദ്യം ഇവർ പുറത്ത് വിട്ടിരുന്നില്ല. കുഞ്ഞിന്റെ ഒന്നാം പിറന്നാളിനാണ് ചിത്രം പങ്കുവെച്ചത്. ആരാധകർ ഇതിന് മുൻപ് തന്നെ മകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ മകളുടെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് ഭാമ. തന്റെ പ്രതിസന്ധികൾ നിറഞ്ഞ ഗർഭകാലമായിരുന്നു എന്നാണ് നടി പറയുന്നത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    മനസ്സിനെ നിയന്ത്രിയ്ക്കാന്‍ ശീലിച്ചു, ശാരീരികമായ അസ്വസ്ഥതയല്ല,വിഷാദത്തെ കുറിച്ച് സനുഷമനസ്സിനെ നിയന്ത്രിയ്ക്കാന്‍ ശീലിച്ചു, ശാരീരികമായ അസ്വസ്ഥതയല്ല,വിഷാദത്തെ കുറിച്ച് സനുഷ

    ചില ദിവസങ്ങളിൽ വയറ്‍ അഴിച്ചു മാറ്റിയിട്ട് കിടക്കുമ്പോൾ നടുവേദന ബുദ്ധിമുട്ടിക്കും, ലിജോമോൾ പറയുന്നു..ചില ദിവസങ്ങളിൽ വയറ്‍ അഴിച്ചു മാറ്റിയിട്ട് കിടക്കുമ്പോൾ നടുവേദന ബുദ്ധിമുട്ടിക്കും, ലിജോമോൾ പറയുന്നു..

    ഭാമയുടെ വാക്കുകൾ

    ഭാമയുടെ വാക്കുകൾ ഇങ്ങനെ...തന്റേത് ഏറെ പ്രതിസന്ധികൾ നിറഞ്ഞ ഒരു ഗർഭ കാലഘട്ടം തന്നെ ആയിരുന്നുവെന്നു പറയുകയാണ് ഭാമ. വീട്ടിൽ വെറുതെയിരിക്കാൻ ഒട്ടും ഇഷ്ടമില്ലാത്ത ഒരാൾ ആണ് താൻ. ഒരുപാട് യാത്രകൾ ഇഷ്ടപെടുന്ന വ്യക്തിയും. വിവാഹം കഴിഞ്ഞസമയത്താണ് ലോക്ക് ഡൗൺ ആകുന്നത്. ആ സമയത്താണ് ഗർഭിണി ആയതും- ഭാമ പറയുന്നു.

     നിശ്ചലമായ സമയം

    ലോകം മുഴുവനും നിശ്ചലമായ സമയം ആയിരുന്നു. വീട്ടിലെ നാല് ചുമരിനുള്ളിൽ താൻ പെട്ടത്‌ പോലെ തോന്നിയെന്നും വനിതയ്ക് നൽകിയ അഭിമുഖത്തിൽ ഭാമ പറയുന്നു. മകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിൽ ഒരുപാട് ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാകുമെന്നും ഡോക്ടർ പറഞ്ഞു തന്നു. പ്രത്യേകിച്ചും ലോക്ഡൗണും മറ്റും ആയതുകൊണ്ടുതെന്നേ അവസ്ഥയെ കുറിച്ചുള്ള ഒരു ധാരണയും ഡോക്ടർ പറഞ്ഞു തന്നിരുന്നു

    ഗർഭകാലം ആസ്വദിക്കണം

    ഗർഭകാലം ആസ്വദിക്കണം എന്നാണ് പൊതുവെ പറഞ്ഞു കേട്ടിട്ടുള്ളത്. എന്നാൽ തനിക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ആണ് നേരിടേണ്ടി വന്നതെന്നും ഭാമ. ആ കാലത്ത് ഒരുപാട് അവസ്ഥകളിലൂടെ കടന്നു പോകേണ്ടി വരും ഒരു സ്ത്രീ. മാനസികമായ തളർച്ചകൾ മുതൽ, ഒന്ന് തിരിഞ്ഞുപോലും കിടക്കാൻ പറ്റാത്ത അവസ്ഥകൾ വരെ ഉണ്ടായേക്കാം. ഗർഭകാലത്തിനു ശേഷം ആരോഗ്യ സംരക്ഷണത്തിനു ഊന്നൽ നൽകുന്ന പോലെ തന്നെ അമ്മയുടെ മാനസിക പരിചരണത്തിനും ശ്രദ്ധ നൽകണം എന്നും ഭാമ പറയുന്നു. ഒരുപാട് സ്ത്രീകൾ ഈ അവസരത്തിൽ കുറ്റപ്പെടുത്തലുകൾ കേൾക്കാനിടയുണ്ട്. ആ സമയത്തൊക്കെയും വേണ്ടത് മാനസിക പരിചരണം ആണെന്നും ഭാമ പറഞ്ഞു.

    Recommended Video

    Actress Bhama Wedding Reception Video | FilmiBeat Malayalam
      അമ്മയുടെ പിന്തുണ

    അരുണിന്റേയും അമ്മയുടെയും പിന്തുണയോടെ തനിയ്ക്ക് ഉള്ളിൽ ഉണ്ടായിരുന്ന സംഘർഷങ്ങൾ മാറിയെന്നും ഇപ്പോൾ മനസ്സ് പൂർവ സ്ഥിതിയിൽ ആയെന്നും നടി പറഞ്ഞു. മാത്രമല്ല നീന്തൽ പരിശീലനം, മെഡിറ്റേഷൻ, വ്യായാമം ഇതൊക്കെ താൻ വീണ്ടും ആരംഭിച്ചുവെന്നും കണ്ണാടിക്ക് മുൻപിൽ നിൽക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നുവെന്നും ഭാമ പറയുന്നു.

    Read more about: bhama ഭാമ
    English summary
    Bhama Opens Up About Her Pregnancyand Daughter Birth, Went Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X