For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റീമേക്കുകളോട് മുഖം തിരിക്കുന്ന ഭാവന 96 ന് യെസ് മൂളിയതിന് പിന്നിലെ കാരണം ഇതോ? കാണൂ!

  |

  തെന്നിന്ത്യന്‍ സിനിമാലോകം ഒരുപോലെ കൈനീട്ടി സ്വീകരിച്ച സിനിമകളിലൊന്നാണ് 96. വിജയ് സേതുപതിയും ത്രിഷയും തകര്‍ത്തഭിനിയിച്ച ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ഗാനങ്ങളുമായിരുന്നു മറ്റൊരു ആകര്‍ഷണം. നൊസ്റ്റാള്‍ജിയയുമായെത്തിയ സിനിമയ്ക്ക് കേരളത്തില്‍ നിന്നും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. തമിഴകത്ത് മികച്ച വിജയം നേടിയ ചിത്രത്തിന്റെ കന്നഡ പതിപ്പ് ഒരുങ്ങുകയാണെന്നുളള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആരൊക്കെയായിരിക്കും താരങ്ങളായി എത്തുന്നതെന്നറിയാനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. മലയാളത്തിന്റെ സ്വന്തം താരമായ ഭാവനയാണ് കന്നഡ പതിപ്പില്‍ നായികയാവുന്നത്.

  മീനാക്ഷി ഡോക്ടറാവാന്‍ പോയി! കാവ്യയ്ക്ക് കൂട്ടായി മഹാലക്ഷ്മിയെത്തി ദിലീപിന്റെ 2018 ഇങ്ങനെ! കാണൂ!

  ജാനുവായി ഭാവനയെത്തുമ്പോള്‍ റാമായി ഗണേഷാണ് എത്തുന്നത്. 96 അല്ല 99നായാണ് കന്നഡയില്‍ ഈ ചിത്രമെത്തുന്നത്. കന്നഡ സിനിമയുടെ ശൈലി പ്രകാരമുള്ള മാറ്റങ്ങളും സിനിമയിലുണ്ടാവും. പ്രീതം ഗുബ്ബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാമു എന്റര്‍പ്രൈസസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഡിസംബര്‍ 17ന് ആരംഭിക്കുമെന്നും അടുത്ത വര്‍ഷം മാര്‍ച്ചില്‍ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നവീനുമായുള്ള വിവാഹത്തോടെ കന്നഡയുടെ മരുമകളായി മാറിയ ഭാവന എങ്ങനെ സിനിമയിലേക്കെത്തിയെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.

  കളിയാക്കുന്ന രംഗങ്ങളുണ്ടായിട്ടും മോഹന്‍ലാല്‍ ആ സിനിമയില്‍ അഭിനയിച്ചു! പക്ഷേ ശ്രീനിവാസന്‍ ചെയ്തതോ?

   സിനിമ കാണാന്‍ കഴിഞ്ഞിരുന്നില്ല

  സിനിമ കാണാന്‍ കഴിഞ്ഞിരുന്നില്ല

  99 എന്ന സിനിമയില്‍ നായികയായി അഭിനയിക്കാന്‍ തീരുമാനിച്ചപ്പോള്‍ പോലും 96 കണ്ടിരുന്നില്ലെന്ന് ഭാവന പറയുന്നു. പ്രീതം ഗുബ്ബി ഈ സിനിമയുമായി തന്നെ സമീപിച്ചപ്പോള്‍ തന്നെ ആ അവസരം സ്വീകരിക്കാനായി തീരുമാനിക്കുകയായിരുന്നുവെന്ന് താരം പറയുന്നു. ഗണേഷാണ് ചിത്രത്തിലെ നായകന്‍ എന്നറിഞ്ഞപ്പോളും സന്തോഷമായിരുന്നുവെന്നും അവര്‍ പറയുന്നു. ഗണേഷും അദ്ദേഹത്തിന്റെ ഭാര്യയായ ശില്‍പ്പയേയും നേരത്തെ അറിയാമെന്നും അടുത്ത സുഹൃത്തുക്കളാണ് തങ്ങളെന്നും ഈ ടീമിനൊപ്പം പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോള്‍ സന്തോഷമായിരുന്നുവെന്നും ഭാവന പറയുന്നു.

  ഒരുപാട് ഇഷ്ടമായി

  ഒരുപാട് ഇഷ്ടമായി

  സിനിമയുടെ കരാര്‍ ഒപ്പിട്ടതിന് ശേഷമായിരുന്നു 96 കണ്ടത്. 3 ദിവസം മുമ്പാണ് താന്‍ ഈ സിനിമ കണ്ടതെന്നും ഒരുപാട് ഇഷ്ടമായെന്നും ഭാവന വ്യക്തമാക്കിയിട്ടുണ്ട്. പൊതുവെ റീമേക്ക് ചിത്രങ്ങളോട് മുഖം തിരിക്കുന്ന പതിവാണ്, മറ്റൊരു ഭാഷയില്‍ പ്രേക്ഷകര്‍ കണ്ട സിനിമ റീമേക്ക് ചെയ്യുന്നതെന്തിനാണെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. എന്നാല്‍ 96 ന്റെ കാര്യത്തില്‍ അങ്ങനെയൊരു ചിന്തയില്ലായിരുന്നു. ജീവിതത്തിന്റെ തന്നെ നേര്‍പതിപ്പായാണ് അനുഭവപ്പെട്ടത്. കന്നഡയിലേക്ക് മാറ്റുമ്പോള്‍ കുറച്ച് മാറ്റങ്ങള്‍ വരുത്തിയായിരിക്കും സിനിമയെത്തുക.

  ബെംഗലുരുവില്‍ ചിത്രീകരണം

  ബെംഗലുരുവില്‍ ചിത്രീകരണം

  20 ദിവസത്തോളം മതി സിനിമയുടെ ചിത്രീകരണത്തിന്. സിനിമയുടെ ചിത്രീകരണം ബെംഗലുരുവിലാണെന്നുള്ളതാണ് മറ്റൊരു സന്തോഷമെന്നും ഭാവന പറയുന്നു. നവീനുമായുള്ള വിവാഹത്തിന് മുന്‍പ് തന്നെ കന്നഡ പ്രേക്ഷകര്‍ക്ക് സുപരിചിതയായിരുന്നു ഭാവന. റോമിയോ എന്ന ചിത്രത്തിനിടയില്‍ വെച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്. അടുത്ത സുഹൃത്തുക്കളായി മാറിയതിന് ശേഷമായിരുന്നു ഇരുവരും പ്രണയിക്കാന്‍ തുടങ്ങിയത്. പിന്നാലെ തന്നെ ആ ബന്ധം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. മലയാള സിനിമാലോകം ഒന്നടങ്കം ഭാവനയെ അനുഗ്രഹിക്കാനെത്തിയിരുന്നു.

  മലയാളത്തിലേക്ക് ഇല്ലേ?

  മലയാളത്തിലേക്ക് ഇല്ലേ?

  വിവാഹ ശേഷം അഭിനയം നിര്‍ത്തുന്ന നായികമാരുടെ ലിസ്റ്റിലേക്ക് ഭാവനയും ഇടം പിടിക്കുമോയെന്ന ആശങ്കയിലായിരുന്നു ആരാധകര്‍. പൃഥ്വിരാജ് ചിത്രമായ ആദം ജോണിന് ശേഷം താരം മലയാളത്തില്‍ അഭിനയിച്ചിരുന്നില്ല. ഇതോടെയാണ് ആരാധകര്‍ മലയാളത്തിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ചോദിച്ച് തുടങ്ങിയത്. എന്നാല്‍ ഇതുവരെ അത്തരത്തിലൊരു സന്തോഷവാര്‍ത്ത എത്തിയിട്ടില്ല. എന്നായിരിക്കും അത് സംഭവിക്കുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  നവീന്റെ പിന്തുണ

  നവീന്റെ പിന്തുണ

  വിവാഹത്തിന് മുന്‍പ് തന്നെ ഭാവനയ്ക്ക് ശക്തമായ പിന്തുണ നല്‍കിയിരുന്നു നവീന്‍. സിനിമ നിര്‍ത്തി വീട്ടിലിരിക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അഭിനയത്തോട് വിട പറഞ്ഞ് വീട്ടിലിരിക്കാനുള്ള പ്ലാന്‍ നടക്കില്ലെന്നും ഭാവന പറഞ്ഞിരുന്നു.ഇതോടെയായിരുന്നു ആരാധകര്‍ക്ക് ആശ്വാസമായത്. വിവാഹത്തോടെ അഭിനയം നിര്‍ത്തിയ നായികമാരുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  English summary
  Bhavana about 96
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X