For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കന്നഡയില്‍ പാറിപ്പറന്ന് ഭാവന, ചേര്‍ത്തുപിടിച്ച് നവീനും, മലയാളത്തിന് ഈ താരത്തെയും നഷ്ടമായി?

  |

  മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ഭാവന. കമല്‍ സംവിധാനം ചെയ്ത നമ്മളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ച താരം ഇപ്പോള്‍ കന്നഡ സിനിമയുടെ മരുമകളാണ്. മുന്‍നിര നിര്‍മ്മാതാക്കളിലൊരാളായ നവീനും ഭാവനയും 2018 ജനുവരി 22നായിരുന്നു വിവാഹിതരായത്. മലയാളത്തില്‍ സജീവമായി തുടരുന്നതിനിടയിലായിരുന്നു താരം അന്യഭാഷകളിലേക്ക് പ്രവേശിച്ചത്. തമിഴിലും തെലുങ്കിലും മാത്രമല്ല കന്നഡയിലും വെന്നിക്കൊടി പാറിച്ച് മുന്നേറുകയാണ് താരം.

  മമ്മൂട്ടിക്കെതിരെ വാളോങ്ങിയവരെവിടെ? 21 ദിവസം കൊണ്ട് ഡെറിക്ക് സ്വന്തമാക്കിയ റെക്കോര്‍ഡ് കാണൂ!

  വിവാഹത്തോടെ അഭിനയം നിര്‍ത്തുന്ന നായികമാരുടെ ഇടയിലേക്ക് താരവും ചേക്കേറുമോയെന്ന തരത്തിലുള്ള സംശയം ഉന്നയിച്ച് ആരാധകര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ വിവാഹ ശേഷവും അഭിനയം തുടരുമെന്നാണ് ഭാവന പറഞ്ഞത്. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളായ നവീനും താരം അഭിനയം നിര്‍ത്തി വീട്ടിലിരിക്കുന്നതിനോട് യോജിപ്പില്ലായിരുന്നു. എന്നാല്‍ മലയാള സിനിമയുമായി താരം അടുത്തെങ്ങും എത്തില്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. അടുത്തിടെ റിലീസ് ചെയ്ത കന്നഡ ചിത്രമായ തഗരുവിന്റെ 125ാം ദിനാഘോഷത്തില്‍ ഭാവനയും നവീനും പങ്കെടുത്തിരുന്നു. പരിപാടിക്കിടയില്‍ താരം ആരാധകരോട് നന്ദി പറയുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

  ദിലീപിനോട് നന്ദി പറഞ്ഞ് റിമി ടോമി, ഇതിന് പിന്നിലൊരു കാരണമുണ്ട്, കാവ്യ മാധവനും അതറിയാം, പോസ്റ്റ് കാണൂ

  കന്നഡയില്‍ സജീവം

  കന്നഡയില്‍ സജീവം

  മലയാളത്തില്‍ തുടക്കം കുറിച്ച പല നായികമാരും ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരങ്ങളായി മാറിയിരിക്കുകയാണ്. അത്തരത്തിലുള്ള കാര്യം തന്നെയാണ് ഇപ്പോള്‍ ഭാവനയുടെ കാര്യത്തിലും സംഭവിച്ചിട്ടുള്ളത്. ഇടക്കാലത്ത് അന്യഭാഷയില്‍ ചുവട് വെച്ചതോടെ മികച്ച സ്വീകാര്യതയും കൈനിറയെ അവസരങ്ങളുമായിരുന്നു ഈ അഭിനേത്രിക്ക് ലഭിച്ചത്. ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ പ്രിയങ്കരിയായ മാറിയ താരത്തിന്‍രെ സിനിമകള്‍ക്കും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ സംതൃപ്തരാണ്.

  ശക്തമായ പിന്തുണയുമായി നവീന്‍

  ശക്തമായ പിന്തുണയുമായി നവീന്‍

  റോമിയോ എന്ന സിനിമയ്ക്കിടയിലെ പരിചയമാണ് പിന്നീട് പ്രണയമായി മാറിയത്. അധികം വൈകാതെ അത് വിവാഹത്തില്‍ കലാശിച്ചു. വിവാഹത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. കന്നഡ സിനിമയിലെ നിര്‍മ്മാതാവായ നവീനാമ് സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ താരത്തിന് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത്. വിവാഹ ശേഷം സിനിമ ചെയ്യാതെയിരിക്കുന്നതിനോടും അദ്ദേഹത്തിന് താല്‍പര്യമില്ലായിരുന്നു.

  മലയാളത്തിന് നഷ്ടമായി?

  മലയാളത്തിന് നഷ്ടമായി?

  മലയാള സിനിമയ്ക്ക് മറ്റൊരു അഭിനേത്രിയെക്കൂടി നഷ്ടമായിരിക്കുകയാണന്നൊണ് മലയാളി ആരാധകര്‍ പറയുന്നത്. അടുത്തെങ്ങും താന്‍ മലയാളത്തിലേക്കില്ലെന്ന നിലപാടിലാണ് താരം. മികച്ച കഥയുമായി സമീപിച്ചിരുന്നുവെങ്കിലും താരം കഥ കേള്‍ക്കാന്‍ പോലും തയ്യാറായില്ലെന്ന് പാപ്പരാസികളും പ്രചരിപ്പിച്ചിരുന്നു. കന്നഡയാണ് തന്‍രെ പുതിയ തട്ടകമെന്ന് താരം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഇതാണ് ആരാധകര്‍ക്ക് തിരിച്ചടിയായത്.

  ആദം ജോണില്‍ പൃഥ്വിക്കൊപ്പം

  ആദം ജോണില്‍ പൃഥ്വിക്കൊപ്പം

  പൃഥ്വിരാജ് ചിത്രമായ ആദം ജോണായിരുന്നു താരം അഭിനയിച്ച അവസാനത്തെ മലയാള ചിത്രം. ആദം ജോണിന്റെ സഹോദര ഭാര്യയായ ശ്വേത എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിച്ചത്. അല്‍പ്പം നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെ മനോഹരമാക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. ഈ സിനിമയ്ക്ക് ശേഷം മറ്റൊരു മലയാള ചിത്രവും താരം ഏറ്റെടുത്തിരുന്നില്ല. എന്നാല്‍ കൈനിറയെ കന്നഡ ചിത്രങ്ങളാണ് താരത്തിനായി കാത്തിരിക്കുന്നത്.

  പൊതുവേദിയില്‍ സജീവം

  പൊതുവേദിയില്‍ സജീവം

  കന്നഡ സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടികളില്‍ സജീവമായി പങ്കെടുക്കാറുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രമായ തഗരുവിന്‍രെ 125ാം ദിനാഘോഷത്തില്‍ താരം പങ്കെടുത്തിരുന്നു. സിനിമയെ സ്വീകരിച്ചവര്‍ക്കുള്ളതാണ് ഈ മൊമന്റോയെന്നായിരുന്നു ഭാവന പറഞ്ഞത്. പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

  വീഡിയോ കാണാം

  തഗരുവിന്‍രെ 125ാം ദിനാഘോഷത്തില്‍ ഭാവന പറഞ്ഞത്? വീഡിയോ കാണാം

  English summary
  Bhavana Speech At Tagaru 125 Days Celebration, Video viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X